Today: 18 Aug 2022 GMT   Tell Your Friend
Advertisements
വേള്‍ഡ് മലയാളി കൗണ്‍സില്‍ പതിമൂന്നാമത് ഗ്ളോബല്‍ കോണ്‍ഫറന്‍സ് ബഹ്റൈനില്‍ ; ജൂണ്‍ 23 മുതല്‍ 25 വരെ
Photo #1 - Germany - Otta Nottathil - wmc_13th_global_conference_bahrain_2022
Photo #2 - Germany - Otta Nottathil - wmc_13th_global_conference_bahrain_2022
ബര്‍ലിന്‍: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു ലോക മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ളോബല്‍ ദൈ്വവാര്‍ഷിക കോണ്‍ഫറന്‍സ് ബഹ്റൈനില്‍ ജൂണ്‍ 23 മുതല്‍ 25 വരെ നടക്കും. ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കൊമേഴ്സ് ആന്‍ഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണേജില്‍ ബഹറിനിലെ ഡിപ്ളോമാറ്റ് റാഡിസണ്‍ ബ്ളു ഹോട്ടലിലാണ് (ഡോ.പി.എ.ഇബ്രാഹിം ഹാജി നഗര്‍) മൂന്നുദിന കോണ്‍ഫ്രന്‍സ് അരങ്ങേറുന്നത്.

ഇന്തോ ~ ബഹറിന്‍ രാഷ്ട്രീയ സാംസ്കാരിക ~ സാമൂഹിക ~രംഗത്തെ പ്രമുഖരായ ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കോമേഴ്സ് His Excellency Zayed Rashid Al Zayani, ബഹ്റൈന്‍ ഇന്‍ഡ്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, ഇ.പി.മുഹമ്മദ് ബഷീര്‍ എംപി, രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ്, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, Zain Telecom Bahrain Corporate Communication Director ഷെയ്ഖ് അബ്ദുള്ള ബിന്‍ ഖാലിദ് അല്‍ ഖലീഫ, ബഹ്റൈന്‍ ശുറാ കൗണ്‍സില്‍ അംഗവും വൈസ് ചെയര്‍ പേഴ്സണ്‍ ഓഫ് ബഹ്റൈന്‍ ഇന്റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ ഹലാ റംസി, നടനും, സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍, തിരക്കഥാകൃത്തും സ്ററാന്‍ഡ് അപ്പ് കോമേഡിയനുമായ സുനീഷ് വരാനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ് എന്നിവരോടൊപ്പം മുന്‍ കര്‍ണാടക ഡിജിപി ജിജാ ഹരിസിങ് ഐപിഎസ്, കേരള മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ഐഎഎസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ ഡോ. റാണാ സവായ എന്നിവര്‍ പങ്കെടുക്കും.

ഡബ്ള്യുഎംസിയുടെ 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന 3 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഗോള സമ്മേളനത്തില്‍ വേള്‍ഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാര്‍, മെഡിക്കല്‍ ഫോറം, വിമെന്‍സ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിടിക്കുന്ന ദീര്‍ഘവീക്ഷണമുള്ള ചര്‍ച്ചകളും പുതിയ പദ്ധതികളും പ്രഖ്യാപിയ്ക്കും.

ഗ്ളോബല്‍ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ളോബല്‍ പ്രസിഡണ്ട് ഗോപാല പിളൈ്ള (യുഎസ്എ), വൈസ് പ്രസിഡന്റ് (അഡ്മിന്‍) ജോണ്‍ മത്തായി (യുഎഇ ), പി.സി.മാത്യു, (യുഎസ്എ) വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷന്‍ ഡവലപ്മെന്‍റ് ), ഗ്ളോബല്‍ സെക്രട്ടറി ഗ്രിഗറി മേടയില്‍ (ജര്‍മ്മനി), ട്രഷറാര്‍ തോമസ് അറമ്പന്‍കുടി(ജര്‍മ്മനി), അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് (ഒമാന്‍) എന്നിവരും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള റീജിയന്‍, പ്രൊവിന്‍സുകളില്‍ നിന്നുമായി 400 ല്‍ പരം പ്രതിനിധികളും കുടുംബംഗങ്ങളും ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധീകരിച്ച് 1000 ത്തില്‍ പരം ആളുകളും പങ്കെടുക്കുമെന്ന്, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും, ഡബ്ള്യുഎംസി ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ എബ്രഹാം സാമുവല്‍, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍ തെരുവത്ത്, ഗ്ളോബല്‍ കോണ്‍ഫറന്‍സ് പേട്രണ്‍ ഡോ. പി.വി ചെറിയാന്‍, കെ ജി ദേവരാജ് , ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ജെയിംസ് ജോണ്‍, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡണ്ട് ഹരിഷ് നായര്‍, വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍ , ട്രഷറാര്‍ ജിജോ ബേബി, ചെയര്‍ പേഴ്സണ്‍ ദീപ ജയചന്ദ്രന്‍, ലേഡീസ് വിങ് പ്രസിഡണ്ട് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ് , എന്റെര്‍ടൈന്‍മെന്‍റ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവര്‍ അറിയിച്ചു.

ഡബ്ള്യുഎംസിയുടെ പന്ത്രണ്ടാമത് ഗ്ളോബല്‍ കോണ്‍ഫ്രന്‍സ് ജര്‍മനിയിലെ ബോണില്‍ 2018 ഓഗസ്ററ് മാസത്തിലാണ് നടന്നത്. ജര്‍മനിയില്‍ നിന്നും ഗ്രിഗറി മേടയില്‍, തോമസ് അറമ്പന്‍കുടി, തോമസ് കണ്ണങ്കേരില്‍, ജോളി തടത്തില്‍, ജോളി എം പടയാട്ടില്‍, മേഴ്സി തടത്തില്‍, ചിന്നു പടയാട്ടില്‍, മേരിക്കുട്ടി മേടയില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് ബഹ്റൈന്‍ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നത്. ഓരോ രണ്ടു വര്‍ഷത്തിലും നടക്കേണ്ടിയിരുന്ന ഗ്ളോബല്‍ മീറ്റ് കൊറോണ പാന്‍ഡമിക് കാരണം നീട്ടി വെയ്ക്കേണ്ടി വരികയും ഒടുവില്‍ ബഹ്റൈന്‍ പ്രൊവിന്‍സിന്റെ ആതിഥേയത്വത്തിലാണ് നടത്തുന്നത്.
1995 ജൂലൈ 3ന് അമേരിക്കയിലെ ന്യൂ ജഴ്സിയിലാണ് ഡബ്ള്യുഎംസി സ്ഥാപിതമായത്.
- dated 20 Jun 2022


Comments:
Keywords: Germany - Otta Nottathil - wmc_13th_global_conference_bahrain_2022 Germany - Otta Nottathil - wmc_13th_global_conference_bahrain_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us