Today: 05 Jun 2020 GMT   Tell Your Friend
Advertisements
കൊറോണ വൈറസ് : യൂറോപ്യന്‍ യൂണിയന്‍ ചരിത്രത്തിലെ വലിയ വെല്ലുവിളി ; ചാന്‍സലര്‍ മെര്‍ക്കല്‍
Photo #1 - Germany - Special Annoucements - corona_report_eu_8_4_20
കൊറോണ വൈറസ് വ്യാപനം 'യൂറോപ്യന്‍ യൂണിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം' എന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍. ഏപ്രില്‍ 19 വരെ നീണ്ടുനില്‍ക്കുന്ന പൊതുജീവിതത്തിലെ നിയന്ത്രണങ്ങള്‍ക്ക് കട്ട് ഓഫ് തീയതികള്‍ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് മെര്‍ക്കല്‍ പ്രതസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വെറുതൊയൊരു തീയതി പറയുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ പ്രഖ്യാപനമായിരിയ്ക്കും എന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ നിയമങ്ങളില്‍ ഇളവ് വരുത്തുന്നത് അനിവാര്യമല്ലാത്ത ബിസിനസുകള്‍ അടച്ചുപൂട്ടാനും പൊതുജീവിതത്തെ കര്‍ശനമായി പരിമിതപ്പെടുത്താനും കഴിയുന്നതാണെന്നും അവര്‍ പറഞ്ഞു.

രോഗനിര്‍ണയം നടത്തി 24 മണിക്കൂറിനുള്ളില്‍ രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന 80 ശതമാനത്തിലധികം ആളുകളെ കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിയുന്നുണടെന്നും ഇതു രോഗബാധ തടയാന്‍ ഏറെ സഹായിക്കുന്നുണ്ടെന്നും മെര്‍ക്കല്‍ പറഞ്ഞു.

കൂടാതെ, മതിയായ സ്റേറാക്ക് ലഭ്യമാകുമ്പോള്‍ രാജ്യത്ത് ഫെയ്സ് മാസ്കുകള്‍ നിര്‍ബന്ധമാക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു.
ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം രോഗവിമുക്തി നേടി സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരെട്ടെയെന്നും മെര്‍ക്കല്‍ ആശംസിച്ചു.

പുറത്തു നിന്ന് ജര്‍മനിയിലേക്ക് ആരു വന്നാലും വരുന്ന ദിവസം മുതല്‍ അടുത്ത 14 ദിവസത്തേക്ക് അവരെല്ലാംതന്നെ നിര്‍ബന്ധമായും ക്വാറനൈ്റനില്‍ ആയിരിയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നടപടി ജര്‍മ്മന്‍ അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെയും താമസക്കാരെയും ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഇതിനകം തന്നെ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മൂലമുള്ള മരണങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുമെന്ന് ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് മേധാവി പ്രഫ.ഡോ.ലോതര്‍ വൈലര്‍ പറഞ്ഞു.പുതിയ അണുബാധരോഗികളുടെ കുറഞ്ഞു വന്നിരുന്നത് നാല് ദിവസത്തിന് ശേഷം, വീണ്ടും ഉയര്‍ന്നതായി അദ്ദേഹം അറിയിച്ചു.

കൊറോണയ്ക്കെതിരെ പോരാടാന്‍ സഹായിക്കുന്നതിനുള്ള ഡാറ്റ അപ്ളിക്കേഷന്‍ മുഖേന വീണ്ടും ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വൈറസിനെ കൂടുതല്‍ പ്രതിരോധിക്കാന്‍, രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈലര്‍ ഒരു അപ്ളിക്കേഷന്‍ അവതരിപ്പിച്ചു. "ഡാറ്റാ സംഭാവന ആപ്പ്" (ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡിനും ലഭ്യമാണ്). ഇന്ന് ലഭ്യമാണ്,ഇത് ഫിറ്റ്നസ് റിസ്ററ്ബാന്‍ഡുകളിലോ സ്മാര്‍ട്ട് വാച്ചുകളിലോ ഇന്‍സ്ററാള്‍ ചെയ്യാന്‍ കഴിയും. പഴയതും പുതിയതുമായ അണുബാധ കേസുകള്‍ താരതമ്യം ചെയ്തതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഫ. വൈലര്‍ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ചവരുടെ എണ്ണം 1,03,875 കടന്നു.(24 മണിക്കൂറിനുള്ളില്‍ 3834 വര്‍ദ്ധനവ്). ആകെ മരണം 1,800 കവിഞ്ഞു. ത്തില്‍, ആര്‍കെഐ ഇപ്പോള്‍ ജര്‍മ്മനിയില്‍ 1607 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ 400 ബില്യന്‍ യൂറോയുടെ പദ്ധതിയുമായി ഇറ്റലി

റോം: കൊറോണവൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധിയെ അതിജീവിക്കാന്‍ വ്യവസായങ്ങളെ സഹായിക്കുന്നതിന് ഇറ്റലി നാനൂറ് ബില്യന്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഇടപെടല്‍ എന്നാണ് പ്രധാനമന്ത്രി യൂസപ്പെ കോണ്‍ടെ ഈ ഉത്തേജന പാക്കേജിനെ വിശേഷിപ്പിച്ചത്.
നേരത്തെ 340 ബില്യന്‍ യൂറോയുടെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വായ്പകളും ഇറ്റലി പ്രഖ്യാപിച്ചിരുന്നു. പുതിയ പാക്കേജില്‍ പകുതി തുകയും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ തുക പോലീസ് വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആളുകളെ വീട്ടില്‍ തന്നെ ഇരിക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ താത്കാലിക നടപടി. 75 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാക്കുക. ഏകദേശം 23,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ആരോഗ്യ പ്രവര്‍ത്തകരടക്കം ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ കടുത്ത ആള്‍ക്ഷാമം നേരിടുന്നതു കണക്കിലെടുത്ത് രോഗിപരിചരണത്തിന് റോബോട്ടുകളെയും ഏര്‍പ്പെടുത്തിത്തുടങ്ങി. പള്‍സ്, ശരീരോഷ്മാവ് തുടങ്ങിയവ പരിശോധിക്കാന്‍ ഈ റോബോട്ടുകള്‍ക്കു സാധിക്കും.

ഇവിടെ റോബോട്ടുകളാണ് താരം

ഇറ്റലിയില്‍ കൊറോണവൈറസ് ബാധിച്ച് രോഗികള്‍ക്കു ആരോഗ്യപ്രവര്‍ത്തകരും മരിയ്ക്കുമ്പോള്‍ രോഗം ലെവലേശം ഏശാത്ത റോബോട്ടുകളുടെ സഹായം ഒരു വലിയ സഹായംതന്നെയാണ്.
കൊറോണ വൈറസ് രോഗികളെ നിരീക്ഷിക്കാന്‍ ഇറ്റാലിയന്‍ ആശുപത്രികള്‍ റോബോട്ടുകളാണ് ഇപ്പോള്‍ താരം. വടക്കന്‍ ഇറ്റലിയിലെ ആശുപത്രികളില്‍ രോഗബാധിതരായ രോഗികളുടെ സുപ്രധാന അടയാളങ്ങള്‍ പരിശോധിക്കാന്‍ റോബോട്ടുകള്‍ സഹായിക്കുന്നു, ഇറ്റലിയിലെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട കേന്ദ്രത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാരം ലഘൂകരിക്കാനും രയൊക്കുന്നു.
തിളങ്ങുന്ന പുതിയ റോബോട്ടുകള്‍ ഇറ്റാലിയന്‍ പ്രഭവകേന്ദ്രമായ കോവിഡ് 19 നോടു മല്ലിടുന്ന ജീവന്‍ നിലനിര്‍ത്താന്‍ റോബോട്ടുകള്‍ പരിശോധിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാരും നഴ്സുമാരും റോബോട്ടുകളെ സ്നേഹിക്കുന്നു, കാരണം അവര്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു.
കൊറോണ വൈറസിനെതിരെ മികച്ച സംരക്ഷണം ആദ്യം മുതലേ ലഭിച്ചിരുന്നെങ്കില്‍ മരിച്ചവരില്‍ ഭൂരിപക്ഷവും ഇന്നും ജീവിച്ചിരിക്കുമെന്നു രാജ്യത്തെ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഇറ്റലിയിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനായി 8,000 ത്തോളം ഡോക്ടര്‍മാരാണ് സന്നദ്ധസേവനം നടത്തുന്നത്.

രോഗം വരാന്‍ കഴിയാത്ത തളരാത്ത സഹായികളാണ് റോബോട്ടുകള്‍, സര്‍ക്കോളോ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗം ഡയറക്ടര്‍ ഫ്രാന്‍സെസ്കോ ഡെന്റാലി റോബോട്ടുകളുടെ വിശേഷണം പറഞ്ഞു.റോബോട്ടുകള്‍ക്ക് രോഗം വരാന്‍ കഴിയില്ല എന്നത് ഒരു വലിയ നേട്ടമാണ്.
തീവ്രപരിചരണ വിഭാഗങ്ങളില്‍ നിന്നും മെഷീനുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യേക മുറികളിലെ കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ എത്താനും അടയാളങ്ങള്‍ നിരീക്ഷിക്കാനും റോബോട്ട് മെഡിക്സുകള്‍ സഹായിക്കുന്നുണ്ട്.ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. 3599 പേരാണ് തിങ്കളാഴ്ച മാത്രമായി രോഗം ബാധിച്ചത്. മരണസംഖ്യ 636 ഉം ആകെ മരണം 16,500 കവിഞ്ഞു.സുഖപ്പെട്ടവരുടെ എണ്ണത്തിലും ആശ്വാസകരമായ വര്‍ദ്ധനയുണ്ട്. ഏകദേശം 23,000 വരും.

സ്പെയിന്‍: വെയര്‍ഹൗസില്‍ നിന്ന് രണ്ട് ദശലക്ഷം മാസ്കുകള്‍ മോഷ്ടിച്ചു

സാന്റിയാഗോ ഡി കോംപോസ്റെറലയിലെ സ്പാനിഷ് തീര്‍ത്ഥാടന കേന്ദ്രം കൊറോണ രോഗത്തിന്റെ കേന്ദ്രമാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ നഗരത്തില്‍, സംരക്ഷണ മാസ്കുകള്‍ക്കും മറ്റ് സംരക്ഷണ വസ്തുക്കള്‍ക്കുമുള്ള ഒരു വെയര്‍ഹൗസ് വൃത്തിയാക്കി പൂര്‍ണ്ണമായും നശിപ്പിച്ചു. ഇതില്‍ സംശയം തോന്നിയ കെട്ടിടമുടമയെ സംശയാസ്പദമായി പോലീസ് അറസ്ററ് ചെയ്തു. ഇയാള്‍ ഇവിടെ ശേഖരിച്ചിരുന്ന മാസ്ക്കുകള്‍ അടിച്ചുമാറ്റി അയല്‍ രാജ്യമായ പോര്‍ച്ചുഗലില്‍ അഞ്ച് ദശലക്ഷം യൂറോ വിറ്റതായി പൊലീസ് ആരോപിച്ചു. ഇയാളെ ജഡ്ജിയുടെ മുമ്പിലെത്തിച്ച് ഉപാധികളോടെ വിട്ടയച്ചു.

അടച്ചിട്ട റെസ്റററന്റുകളില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഭക്ഷണം

ബാഴ്സലോണ: സ്പെയ്നില്‍ മാര്‍ച്ച് മദ്ധ്യം മുതല്‍ റെസ്റററന്റുകളും ബാറുകളും അടഞ്ഞു കിടക്കുകയാണ്. എന്നാല്‍, അവയില്‍ ഒരു ഡസനോളം എണ്ണത്തിന്റെ അടുക്കളകള്‍ ഇപ്പോഴും സജീവം. ആശുപത്രികളില്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്കു നല്‍കാന്‍ ഭക്ഷണം തയാറാക്കുകയാണിവിടെ.

ഡെലിവര്‍ ഫോര്‍ ഹീറോസ് എന്ന പദ്ധതിയില്‍ സ്വമനസാലേ പങ്കുചേര്‍ന്നവരാണിവര്‍. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിച്ചുകൊടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ദിവസേന 200 മുതല്‍ 300 വരെ വിഭവങ്ങള്‍ ഇത്തരത്തില്‍ തയാറാക്കിവരുന്നു. നഗരത്തിലെ വിവിധ ആശുപത്രികളിലായാണ് ഇവ വിതരണം ചെയ്യുന്നത്. ഇതിനായി 12 മുതല്‍ 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരുണ്ട്. ഈ സമയത്ത് തങ്ങളാലാവുന്ന സേവനം സമൂഹത്തിനു ചെയ്തു കൊടുക്കുക എന്നതു മാത്രമാണ് ഇവരുടെ ചിന്ത.സ്പെയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,000 കടന്നു. പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ട്. ഇന്നു മാത്രമായി 3835 മാത്രമാണ്. ഇന്ന് മരിച്ചത് 500 ഓളം പേരാണ്. ആകെ മരിച്ചത് 13,800 ലധികമാണ്.

കൂടുതല്‍ അധികാരങ്ങള്‍ തേടി സ്വീഡിഷ് സര്‍ക്കാര്‍

സ്റേറാക്ക്ഹോം: ലോക ജനസംഖ്യയുടെ പകുതിയോളം ലോക്ക്ഡൗണില്‍ കഴിയുമ്പോഴും അത്രയും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങാത്ത രാജ്യമാണ് സ്വീഡന്‍. എന്നാലിപ്പോള്‍ അവിടത്തെ സര്‍ക്കാരും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ മാര്‍ഗങ്ങള്‍ ആരായുന്നു.ഇതിനായി സര്‍ക്കാരിനു പ്രത്യേകാധികാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഭേദഗതികള്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനു വച്ചു കഴിഞ്ഞു.

പൊതുജീവിതത്തിനു വ്യക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് വരാന്‍ പോകുന്നതെന്ന് സ്വീഡിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സ്വിറ്റ്സര്‍ലന്‍ഡ്

ബേണ്‍: ഏപ്രില്‍ ഇരുപതിന് രാജ്യത്തെ ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രചരണം സാങ്കല്‍പ്പികം മാത്രമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ന്‍ ബെര്‍സെറ്റ്. രാജ്യത്ത് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പെട്ടെന്ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുക പ്രായോഗികമല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതരും പറയുന്നു.

മാര്‍ച്ച് പതിനാറിനാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തിപ്പോള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുനൂറ് പിന്നിട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 21,000 കടന്നു.രോഗവ്യാപനം നിയന്ത്രണവിധേയമായെന്ന് ഉറപ്പായ ശേഷം മാത്രം ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കാനുള്ള മാര്‍ഗമാണ് സര്‍ക്കാര്‍ പരിഗണിച്ചു വരുന്നത്.

ബോറിസ് ജോണ്‍സണ്‍ ഇന്റന്‍സീവില്‍ ; ബ്രിട്ടനില്‍ വൈറസ് ബാധ മൂന്നിലൊന്നായി കുറഞ്ഞു

ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ രോഗലക്ഷണങ്ങള്‍ കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ ലണ്ടന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. പത്തു ദിവസം മുന്‍പ് രോഗം സ്ഥിരീകരിച്ച അദ്ദേഹം വീട്ടില്‍ തന്നെയാണ് ചികിത്സയില്‍ തുടര്‍ന്നിരുന്നത്. രോഗലക്ഷണങ്ങളില്‍ കുറവു വരാതിരുന്നതിനെ തുടര്‍ന്ന്
തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ബോറിസ് ജോണ്‍സന്റെ നില മാറ്റമില്ലാതെ തുടരുന്നു. ഇന്റന്‍സീവ് യൂണിറ്റില്‍ സാധാരണ അവശ്യമായ പതിനഞ്ച് ലിറ്റര്‍ ഓക്സിജനു പുറമെ നാല് ലിറ്റര്‍ ഓക്സിജന്‍ കൂടി നല്‍കിയാണ് 55 കാരനായ ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തില്‍ പരിചരിയ്ക്കുന്നത്.ഇപ്പോഴത്തെ സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനാണ് ഭരണച്ചുമതല.

ബ്രിട്ടനില്‍ കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യയും പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും മൂന്നിലൊന്നായി കുറഞ്ഞു. 439 പേരാണ് തിങ്കളാഴ്ച മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണിത്.

3802 പേര്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തേതിനെ അപേക്ഷിച്ച് 2000 കുറവാണിത്. മരിച്ചവരില്‍ 35 മുതല്‍ 106 വയസ് വരെ പ്രായമുള്ളവരുണ്ട്. ഇതില്‍ പതിനഞ്ച് പേര്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാത്തവരുമായിരുന്നു. സ്കോട്ട്ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലായി ആകെ 36 പേരാണ് മരിച്ചത്. 626 പേര്‍ക്ക് പുതിയതായി രോഗവും റിപ്പോര്‍ട്ട് ചെയ്തു.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ബോറിസ് ജോണ്‍സന് സന്ദേശം അയച്ചു

കൊറോണ വൈറസുമായി തീവ്രപരിചരണത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഈ അഗ്നിപരീക്ഷയെ വേഗത്തില്‍ മറികടക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍സന്ദേശം അയച്ചു."ഈ പ്രയാസകരമായ സമയത്ത് ബോറിസ് ജോണ്‍സണിനും കുടുംബത്തിനും ബ്രിട്ടീഷ് ജനതയ്ക്കും എന്റെ പൂര്‍ണ്ണ പിന്തുണ. ഈ അഗ്നിപരീക്ഷയെ അദ്ദേഹം അതിവേഗം മറികടക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു," മാക്രോണ്‍ ട്വീറ്റ് ചെയ്തു.
മാസ്ക്കുകള്‍ നിര്‍ബന്ധമാക്കി ഫ്രാന്‍സ്

രാജ്യത്ത് എല്ലാവര്‍ക്കും മാസ്ക്കുകള്‍ നിര്‍ബന്ധമാക്കിയതോടെ മതിയായ സ്റേറാക്കുകള്‍ ഇല്ലെന്നുള്ള മുറവിളി എല്ലായിടത്തു നിന്നും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ വേഗം ലഭ്യമാക്കുമെന്ന് അധികാരികള്‍ അറിയിച്ചു.ഇതിനകം രോഗബാധിതരായ ആളുകള്‍, അവരുടെ പരിചരണക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാസ്ക്കുകള്‍ ധരിക്കേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതോടെ ആളുകള്‍ പരിഭ്രാന്തിയുടെ നിഴലിലാണ്. ആവശ്യത്തിനു ലഭിക്കില്ല എന്ന കിവദന്തിയും ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.എല്ലാവര്‍ക്കും ഒരുതരം സംരക്ഷണം ഉണ്ടായിരിക്കണം. രണ്ട് ദശലക്ഷം തുണി മാസ്കുകള്‍ വരും ദിവസങ്ങളില്‍ "ചെറുകിട ബിസിനസുകളുടെ ഒരു ശൃംഖല" വഴി നിര്‍മ്മിക്കുമെന്ന് പാരീസ് മേയര്‍ ഓഫീസ് അറിയിച്ചു. എന്നാല്‍ നിലവിലെ ലോക്ക്ഡൗണിന് കീഴിലുള്ള ഒരു പ്രധാന ലോജിസ്ററിക് വെല്ലുവിളിയാകുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

വൈറസ് വ്യാപനം നിയന്ത്രണവിധേയം: നോര്‍വേ

ഓസ്ളോ: രാജ്യത്ത് കൊറോണവൈറസിന്റെ വ്യാപനം നിയന്ത്രണാധീനമായിക്കഴിഞ്ഞെന്ന് നോര്‍വീജിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നു. ദിവസേന പുതിയതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം 0.7 ശതമാനമായി കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശവാദം.

മാര്‍ച്ച് മധ്യത്തോടെ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രണ്ടര ശതമാനമായിരുന്നു വ്യാപന നിരക്ക്. ഇപ്പോഴിത് ആശങ്കാജനകമല്ലെങ്കിലും രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
തിങ്കളാഴ്ച ഇവിടെ മരിച്ചത് ഒരാളാണ്. ഒരു പുതിയ കേസാണ് ഉണ്ടായത്. ഇതുവരെയുള്ള മരണം 78. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതുവരെ 5866.
- dated 08 Apr 2020


Comments:
Keywords: Germany - Special Annoucements - corona_report_eu_8_4_20 Germany - Special Annoucements - corona_report_eu_8_4_20,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us