Today: 30 Nov 2021 GMT   Tell Your Friend
Advertisements
ബഹിരാകാശത്തിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തി ഹോപ് പ്രോബ്
Photo #1 - Gulf - Otta Nottathil - 101020213hope
ദുബായ്: ചൊവ്വ പര്യവേക്ഷണ പേടകമായ ഹോപ് പ്രോബില്‍നിന്നുള്ള ബഹിരാകാശത്തെ അപൂര്‍വദൃശ്യങ്ങള്‍ പുറത്തുവിട്ട് യു.എ.ഇ. പകല്‍സമയം അന്തരീക്ഷത്തിലെ അറ്റോമിക് ഓക്സിജന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയുടെ സാന്ദ്രതയിലുണ്ടാകുന്ന വ്യത്യാസങ്ങളില്‍ ചൊവ്വാ ഗ്രഹത്തിന് സംഭവിക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ് ചിത്രം.

തീര്‍ത്തും അപ്രതീക്ഷിതമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഹോപ് പ്രോബിന്റെ ഇ.എം.യു.എസ്. ഉപകരണം പകര്‍ത്തിയ ചിത്രങ്ങളെന്ന് എമിറേറ്റ്സ് ചൊവ്വാ ദൗത്യത്തിന്റെ സയന്‍സ് ലീഡ് ഹെസ്സ അല്‍ മാത്രൂഷി പറഞ്ഞു. നിലവില്‍ ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള ധാരണകള്‍ തിരുത്തുന്നതാണ് ഇവ. ചൊവ്വയുടെ മുകള്‍ അന്തരീക്ഷത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന അള്‍ട്രാവയലറ്റ് വികിരണത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ മുന്‍ധാരണയെ പുതിയ കണ്ടെത്തലുകള്‍ ചോദ്യം ചെയ്യും.

അറ്റോമിക് ഓക്സിജന്റെ സാന്ദ്രതയില്‍ കണ്ടെത്തിയ ഉയര്‍ന്ന വ്യതിയാനം അസാധാരണ അന്തരീക്ഷ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. ചൊവ്വ അതിന്റെ ഭ്രമണപഥത്തില്‍ സൂര്യനില്‍നിന്ന് ഏറ്റവും ദൂരെയും അരികിലും ആയിരുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ചൊവ്വയിലെ അന്തരീക്ഷത്തിന്റെ മുകള്‍ ഭാഗവും താഴ്ന്ന ഭാഗവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്യാനും വിവിധ സമയങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വ്യക്തത നല്‍കാനും സഹായിക്കും. യു.എ.ഇ. സുവര്‍ണജൂബിലിയാഘോഷങ്ങളോട് ചേര്‍ന്നാണ് ചൊവ്വ പര്യേവേക്ഷണത്തിന്റെ വിജയകരമായ കുതിപ്പെന്നത് രാജ്യത്തിന്റെ ബഹിരാകാശ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നു.
- dated 10 Oct 2021


Comments:
Keywords: Gulf - Otta Nottathil - 101020213hope Gulf - Otta Nottathil - 101020213hope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us