Today: 10 Apr 2021 GMT   Tell Your Friend
Advertisements
യുഎഇ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍
Photo #1 - Gulf - Otta Nottathil - 10220215mars
ദുബായ്: യു.എ.ഇ.യുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് ചൊവ്വാ ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഇതോടെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി ലക്ഷ്യംനേടുന്ന അഞ്ചാമത് രാജ്യമായി യു.എ.ഇ.

അമേരിക്ക, ഇന്ത്യ, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി എന്നിവയാണ് ഇതിനുമുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഹോപ് പ്രോബിനൊപ്പം ചൈനയുടെ തിയാന്‍വെന്‍ വണ്‍, യു.എസിന്റെ നാസപേടകം എന്നിവയും ഈ മാസംതന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കും.

49.4 കോടി കിലോമീറ്റര്‍ സഞ്ചരിച്ച് ഏഴുമാസത്തെ യാത്രയ്ക്കൊടുവിലാണ് പേടകം ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇനി 687 ദിവസം ഹോപ് പ്രോബ് ചൊവ്വയെ വലയംവെക്കും. ജപ്പാനിലെ താനെഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് 2020 ജൂലായ് 21~ന് പ്രാദേശികസമയം പുലര്‍ച്ചെ 1.58~നാണ് ഹോപ് പ്രോബ് ലക്ഷ്യത്തിലേക്ക് കുതിച്ചത്. 73.5 കോടി ദിര്‍ഹം (1458 കോടിയോളം രൂപ) ചെലവിട്ടുള്ളതാണ് പദ്ധതി.

ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ച് പൂര്‍ണമായൊരു ചിത്രം ഹോപ് പ്രോബ് ലോകത്തിന് നല്‍കും. ശേഖരിക്കുന്ന വിവരങ്ങള്‍ ലോകമെമ്പാടുമുള്ള 200~ലേറെ ഗവേഷണകേന്ദ്രങ്ങളുമായി പങ്കിടുകയും ചെയ്യും. റെഡ് പ്ളാനറ്റിനെ ചുറ്റിപ്പറ്റിയുള്ള അന്താരാഷ്ട്ര ശാസ്ത്രസമൂഹത്തിന്റെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഈ ദൗത്യത്തിലൂടെയാകുമെന്നാണ് പ്രതീക്ഷ.

ചൊവ്വയുടെ അന്തരീക്ഷം ചിത്രീകരിക്കല്‍, കാലാവസ്ഥാനിരീക്ഷണവും പഠനവും പൂര്‍ണചിത്രങ്ങള്‍ എടുക്കല്‍ എന്നിവയും ഹോപ് നിര്‍വഹിക്കും. 2117~ല്‍ ചൊവ്വയില്‍ മനുഷ്യന് താമസമൊരുക്കുമെന്ന യു.എ.ഇ.യുടെ പ്രഖ്യാപനത്തിന്റെ തുടക്കംകൂടിയാണിത്. പ്രഖ്യാപനം ഇതിലൂടെ സാക്ഷാത്കരിക്കാനാവുമെന്നാണ് പ്രതീക്ഷ. യു.എ.ഇ. രൂപം കൊണ്ടതിന്റെ അമ്പതാംവര്‍ഷമാണ് 2021.
- dated 10 Feb 2021


Comments:
Keywords: Gulf - Otta Nottathil - 10220215mars Gulf - Otta Nottathil - 10220215mars,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us