Today: 27 Oct 2020 GMT   Tell Your Friend
Advertisements
മടക്ക ടിക്കറ്റും താമസ സൗകര്യവും 2000 ദിര്‍ഹവും: ദുബായില്‍ സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം
Photo #1 - Gulf - Otta Nottathil - 171020207dubai

ദുബായ്: ദുബായിലേക്ക് വിസിറ്റ് വിസയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍. മടക്ക ടിക്കറ്റും 2000 ദിര്‍ഹവും (39,957 രൂപ) താമസ സൗകര്യത്തിനുള്ള തെളിവും ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് പ്രവേശനം. ഇതില്‍ ഏതെങ്കിലും ഇല്ലാതെ എത്തുന്നവരെ വിമാനത്താവളത്തില്‍ നിന്നു തന്നെ തിരിച്ചയയ്ക്കുകയാണ്.

വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയ വിവരമറിയാതെ ദുബായിലെത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അറുനൂറിലേറെ പേര്‍ കഴിഞ്ഞദിവസം ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. രേഖകള്‍ നല്‍കിയാണ് മിക്കവര്‍ക്കും മണിക്കൂറുകള്‍ക്കുശേഷം വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനായത്. നൂറോളം പേരെ തിരിച്ചയയ്ക്കുകയും ചെയ്തു.

വിവരങ്ങള്‍ അറിയാതെ വ്യാഴാഴ്ച ദുബായില്‍ വിമാനമിറങ്ങിയ 550 പാകിസ്താന്‍ പൗരന്മാരെ വെള്ളിയാഴ്ച തിരിച്ചയയ്ക്കുകയും ചെയ്തു. 678 പാക് പൗരന്മാര്‍ കൂടി ഇത്തരത്തില്‍ ദുബായില്‍ കുടുങ്ങിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കുള്ള വ്യവസ്ഥകള്‍ പുതുക്കിക്കൊണ്ട് ബുധനാഴ്ചയാണ് ദുബായ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ എല്ലാ വിമാനക്കമ്പനിള്‍ക്കും നല്‍കുകയും ചെയ്തിരുന്നു. ആറു മാസത്തെ ബാങ്ക് സ്റേററ്റ്മെന്റും തിരിച്ചുപോകുമെന്നുള്ള സത്യവാങ്മൂലവും കൂടി ഉണ്ടായിരുന്നെങ്കിലും പിന്നീട് ഈ വ്യവസ്ഥകള്‍ പിന്‍വലിച്ചിരുന്നു.

അതേസമയം സന്ദര്‍ശകരായി എത്തുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമായും എടുത്തിരിക്കണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നുണ്ട്.
- dated 16 Oct 2020


Comments:
Keywords: Gulf - Otta Nottathil - 171020207dubai Gulf - Otta Nottathil - 171020207dubai,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us