Today: 30 Nov 2021 GMT   Tell Your Friend
Advertisements
മക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കി
Photo #1 - Gulf - Otta Nottathil - 231020215macca
ജിദ്ദ: മക്കയിലും മദീനയിലും സന്ദര്‍ശനത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കിയ ശേഷമുണ്ടായ ആദ്യ ജുമുഅ നമസ്കാരത്തില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു. കോവിഡിനെ തുടര്‍ന്ന് മക്ക ഹറമില്‍ പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കം ചെയ്ത് നിശ്ചിത ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ഇക്കഴിഞ്ഞ ദിവസം മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് വിശ്വാസികളെ ഇരുഹറമുകളിലും പൂര്‍ണതോതില്‍ പ്രവേശിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ തീരുമാനമുണ്ടായത്.

നമസ്കാര വേളയില്‍ സ്വഫുകള്‍ക്കിടയിലെ സാമൂഹിക അകലം പാലിക്കല്‍ നിബന്ധന എടുത്തുകളയുകയും ഇരുഹറമുകളിലും നമസ്കാരത്തിന് പൂര്‍ണ തോതില്‍ വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്തിരുന്നു.

കര്‍ശനമായ ആരോഗ്യ മുന്‍കരുതലുകള്‍ക്കിടയില്‍ സ്വദേശികളും വിദേശികളും ഉംറ തീര്‍ഥാടകരുമായ ലക്ഷങ്ങളാണ് ജുമുഅ നമസ്കാരം നിര്‍വഹിച്ചത്. കോവിഡിനെ തുടര്‍ന്ന് മുന്‍കരുതലന്നോണം ഒന്നര വര്‍ഷത്തോളം നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്രയും ആളുകള്‍ ജുമുഅക്കെത്തുന്നത്. ആരോഗ്യ മുന്‍കരുതല്‍ പാലിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം ആളുകളെ നിയോഗിച്ചിരുന്നു.

കൂടുതല്‍ ആളുകള്‍ ജുമുഅക്ക് എത്തുന്നതിനാല്‍ ഹറമിലെ 50 കവാടങ്ങള്‍ തുറക്കുകയും പ്രവേശന കവാടങ്ങളില്‍ ആളുകള്‍ക്ക് സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ആരോഗ്യ മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ കൂടുതല്‍ പേരെ നിയോഗിക്കുകയും ചെയ്തിരുന്നു. ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജുമുഅ നമസ്കരിക്കാന്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഹറമിനകവും പുറവും ദിവസവും 10 തവണ ശുചീകരിക്കുന്നതിനും അണുമുക്തമാക്കുന്നതിനും പുരുഷന്മാരും സ്ത്രീകളുമായി 4,000 തൊഴിലാളികളെ നിശ്ചയിച്ചിരുന്നു. സംസം വിതരണത്തിനും ശുചീകരണ ജോലികള്‍ക്കും കാര്‍പ്പെറ്റുകള്‍ ഒരുക്കുന്നതിനും കൂടുതല്‍ പേരെ നിയോഗിച്ചിരുന്നു. ജുമുഅക്കിടയില്‍ വിതരണത്തിനായി 50,000 കുപ്പി സംസം ഒരുക്കി. ഒരു ലക്ഷം ലിറ്റര്‍ സംസം ജലം നിറച്ച കണ്ടെയ്നറുകള്‍ സ്ഥാപിക്കുകയും ചെയ്തു.
- dated 23 Oct 2021


Comments:
Keywords: Gulf - Otta Nottathil - 231020215macca Gulf - Otta Nottathil - 231020215macca,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us