Today: 12 Dec 2019 GMT   Tell Your Friend
Advertisements
യുഎഇക്ക് ആദ്യ ബഹിരാകാശ സഞ്ചാരി
Photo #1 - Gulf - Otta Nottathil - 26920195cosmo

ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തി. കസാഖ്സ്താനിലെ ബയ്ക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് യു.എ.ഇ.യുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി പുറപ്പെട്ടത്. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്ക്രിപോച്ച്ക, അമേരിക്കയുടെ ജെസീക്ക മെര്‍ എന്നിവരാണ് സഹയാത്രികര്‍.

സോയൂസ് എം.എസ്. 15 പേടകത്തിലായിരുന്നു യാത്ര. ആറ് മണിക്കൂര്‍കൊണ്ട് ബഹിരാകാശ നിലയത്തിലെത്തി. ദൗത്യത്തിലുടനീളം ഹസ്സ അല്‍ മന്‍സൂരി 16 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. ഭൂമിയിലുള്ള കാഴ്ചക്കാര്‍ക്കായി അറബിയിലുള്ള ടൂര്‍ വിവരണങ്ങള്‍ ഹസ്സ നല്‍കും. ബഹിരാകാശ യാത്രികരുടെ ദൈനംദിന ജീവിതവും അതില്‍ ചിത്രീകരിക്കും.

20 ബില്യണ്‍ ദിര്‍ഹത്തിന്റെതാണ് യു.എ.ഇ.ബഹിരാകാശ പദ്ധതി. യു.എ.ഇ. യുവതയുടെ സര്‍ഗശേഷി പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് 2017~ല്‍ ബഹിരാകാശ സഞ്ചാരം പ്രഖ്യാപിച്ചത്. 2019~ല്‍ ലക്ഷ്യത്തിലേക്ക് എത്തിയതോടെ 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.എ.ഇ. കണ്ട സ്വപ്നം പൂര്‍ണതയിലെത്തി.

14 വര്‍ഷമായി സൈനിക പൈലറ്റാണ് യു.എ.ഇ.യുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരി. ഖലീഫ ബിന്‍ സായിദ് എയര്‍ കോളജില്‍നിന്ന് ഏവിയേഷന്‍ സയന്‍സിലും മിലിട്ടറി ഏവിയേഷനിലും ബിരുദംനേടിയ വ്യക്തി. 2016~ല്‍ എയ്റോനോട്ടിക്കല്‍ പൈലറ്റാവാനുള്ള യോഗ്യത നേടി. രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ പരിശീലന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. വിമാനം പറത്താനുള്ള പ്രത്യേക യോഗ്യത നേടിയ ഹസ്സ എഫ്~16~ബി~60 വിമാനത്തിന്റെ പൈലറ്റാണ്. വിവരസാങ്കേതികവിദ്യ വിദഗ്ധനുമാണ് ഹസ്സ.

യു.എ.ഇ.യുടെ ചരിത്രം, പൈതൃകം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട പത്ത് കിലോഗ്രാം വസ്തുക്കളാണ് ഹസ്സ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. ബഹിരാകാശ യാത്ര പൂര്‍ത്തിയായാല്‍ രാജ്യത്തിന്റെ ചരിത്രപുസ്തകത്തില്‍ പേരെഴുതിച്ചേര്‍ക്കപ്പെടും. ലക്ഷ്യം പൂര്‍ത്തിയാക്കി ഒക്ടോബര്‍ നാലിനാണ് ഐ.എസ്.എസില്‍നിന്നുള്ള ഹസ്സയുടെയും സംഘത്തിന്റെയും മടക്കയാത്ര.
- dated 26 Sep 2019


Comments:
Keywords: Gulf - Otta Nottathil - 26920195cosmo Gulf - Otta Nottathil - 26920195cosmo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us