Today: 21 Jul 2019 GMT   Tell Your Friend
Advertisements
അറബ് ലോകത്ത് പുതുചരിത്രമെഴുതി ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ മടങ്ങിയെത്തി
Photo #1 - Gulf - Otta Nottathil - 6220193pope
വത്തിക്കാന്‍സിറ്റി:ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യുഎഇ സന്ദര്‍ശം ചരിത്രപരവും ധൈര്യപൂര്‍വവും എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മതത്തിന്റെ പേരില്‍ അക്രമം വേണ്ട എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം നല്‍കാന്‍ ശ്രമിച്ചതത്രയും.

രാജകീയ വരവേല്‍പ്പു ലഭിച്ച യുഎഇയില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ മതപരിപാടി പൊതുവേദിയില്‍ നടക്കുന്നതും മാര്‍പാപ്പയുടെ സന്ദര്‍ശനവേളയിലാണ്. ചൊവ്വാഴ്ച അബുദാബിയിലെ ഏറ്റവും വലിയ സ്റേറഡിയം തന്നെയാണ് മാര്‍പാപ്പ കാര്‍മികത്വ വഹിച്ച വിശുദ്ധ കുര്‍ബാനയ്ക്കു വേദിയായത്. ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ പങ്കെടുത്ത ദിവ്യബലിയായിരുന്നു അത്.

ഏതാനും വര്‍ഷം മുന്‍പ് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്ന കാര്യമാണ് മാര്‍പാപ്പയും യുഎഇ ഭരണാധികാരികളും ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. ആഗോള മത രാഷ്ട്രീയത്തില്‍ വന്ന മാറ്റവും മാര്‍പാപ്പയുടെ വ്യക്തി പ്രഭാവവും ഇതിനു സഹായകമായി.

സൗഹൃദവും ശത്രുതയും തമ്മിലുള്ള അകലം കുറയ്ക്കുകയാണ് എല്ലാ മതങ്ങളുടെയും ലക്ഷ്യം. അതിനാല്‍ എല്ലാ മത വിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇസ്ളാമിക് രാജ്യത്തു ചെന്ന് അദ്ദേഹം പ്രസംഗിച്ചു, അവിടെ ആരെയും പ്രകോപിപ്പിക്കാതെ തന്നെ.
സഹിഷ്ണുതയുള്ള, സമാധാനകാംക്ഷിയായ രാജ്യം എന്ന പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ യുഎഇ ഭരണാധികാരികള്‍ ഈ അവസരം കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.
ഈ മാസം മൂന്നിന് ആരംഭിച്ച മാര്‍പാപ്പായുടെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി അഞ്ചിന് വൈകിട്ട് ആറു മണിയ്ക്ക് പാപ്പാ വത്തിക്കാനില്‍ മടങ്ങിയെത്തി.
- dated 06 Feb 2019


Comments:
Keywords: Gulf - Otta Nottathil - 6220193pope Gulf - Otta Nottathil - 6220193pope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
briten_seized_iranian_ship_3_malayalees
ബ്രിട്ടന്‍ പിടിച്ചെടുത്ത കപ്പലില്‍ മൂന്നു മലയാളികളും Recent or Hot News
തുടര്‍ന്നു വായിക്കുക
23620197hormuz
ഹോര്‍മുസ് കടലിടുക്കിനു മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
18620196iran
ഇറാനെതിരേ സൈനിക നീക്കം പരിഗണനയില്‍: യുഎസ്
തുടര്‍ന്നു വായിക്കുക
176201910ship
കപ്പല്‍ ആക്രമണം: പരസ്പരം പഴിച്ച് സൗദിയും ഇറാനും യുഎസും
തുടര്‍ന്നു വായിക്കുക
156201910muralidharan
ഇമിഗ്രേഷന്‍ നിയമങ്ങള്‍ പരിഷ്കരിക്കാന്‍ ഇന്ത്യ
തുടര്‍ന്നു വായിക്കുക
ദുബായ് ഗോള്‍ഡ് കാര്‍ഡ് വിതരണം ചെയ്തു തുടങ്ങി; ആദ്യം നല്‍കിയത് ഇന്ത്യക്കാര്‍ക്ക്
തുടര്‍ന്നു വായിക്കുക
16520198uae
പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുമായി യുഎഇ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us