Today: 05 Dec 2023 GMT   Tell Your Friend
Advertisements
ഖത്തറിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്ന പുതിയ ഉടമ്പടി പ്രവാസികള്‍ക്ക് അനുഗ്രഹമാകും
Photo #1 - Gulf - Otta Nottathil - qatar
പ്രവാസികളുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കുന്ന പുതിയ ഉടമ്പടി ഇന്ത്യയും ഖത്തറും ഒപ്പുവച്ചതില്‍ പ്രവാസി മലയാളികള്‍ക്ക് സന്തോഷിക്കാം. തൊഴില്‍ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സമിതി ഉടന്‍ നിലവില്‍ വരുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അറിയിച്ചു.

കരാര്‍ പ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ കമ്പനികളെയും സര്‍ക്കാരുകളെയും ബാധ്യ സ്ഥരാക്കുന്നതാണ് പുതിയ ഉടമ്പടി. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും കരാറില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ന്യൂഡല്‍ഹിയിലെ താജ് മഹല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ തൊഴില്‍ ~ സാമൂഹ്യകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ ഹസന്‍ അല്‍~ ദാബിത് അല്‍~ ദേസരി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവരാണ് പുതിയ ഉടമ്പടിയില്‍ ഒപ്പുവച്ചത്.

ഖത്തറിലെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷ ലഭ്യമാക്കാന്‍ പുതിയ കരാര്‍ ഏറെ സഹായകമാകുമെന്ന് മന്ത്രി രവി ചൂണ്ടിക്കാട്ടി. അനധികൃതമായി തൊഴിലില്‍ നിന്നു പിരിച്ചുവിടപ്പെട്ടാല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ തൊഴിലുടമ ഇനിമേലില്‍ ബാധ്യസ്ഥനാണ്. പ്രവാസി തൊഴിലാളികള്‍ക്ക് ഉടമ്പടി അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നു ഉറപ്പുവരുത്താന്‍ ഇരുസര്‍ക്കാരുകളും ഉടന്‍ നടപടികളെടുക്കും. ഒന്നര ലക്ഷം ഇന്ത്യന്‍ തൊഴിലാളികളാണ് ഖത്തറിലുള്ളത്.

വീസ തട്ടിപ്പ് അടക്കമുള്ള വഞ്ചനകളില്‍ നിന്നു തൊഴിലന്വേഷകരെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കാന്‍ ഇരു രാജ്യത്തെയും സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വയലാര്‍ രവി അറിയിച്ചു. സംയുക്ത സമിതി വര്‍ഷത്തില്‍ രണ്ടു തവണ യോഗം ചേര്‍ന്ന് തൊഴില്‍ മേഖലയിലെ പ്രശ്നങ്ങളും ഉടമ്പടിയും അവലോകനം ചെയ്യാനും തീരുമാനമായിട്ടുണ്ട്
- dated 21 Nov 2007


Comments:
Keywords: Gulf - Otta Nottathil - qatar Gulf - Otta Nottathil - qatar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
cop28_faith_pavilion_dubai
കാലാവസ്ഥാ പ്രതിസന്ധി നേരിടാന്‍ മത നേതാക്കളുടെ സഹായം തേടി കോപ് 28 Recent or Hot News
തുടര്‍ന്നു വായിക്കുക
qatar_behind_gaza_ceasefire
ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കിയത് ഖത്തര്‍
തുടര്‍ന്നു വായിക്കുക
8_ex_indian_soldiers_sentenced_to_death_in_qatar
എട്ട് മുന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ഖത്തറില്‍ വധശിക്ഷ
തുടര്‍ന്നു വായിക്കുക
hamas_attack_due_to_economic_corridor_biden
ഹമാസിനെ പ്രകോപിപ്പിച്ചത് ഇന്ത്യ ~ ഗള്‍ഫ് ~ യൂറോപ്പ് ഇടനാഴിയെന്ന് ബൈഡന്‍
തുടര്‍ന്നു വായിക്കുക
pakistan_exports_pickpockets_beggers
പാക്കിസ്ഥാന്‍ കയറ്റിവിടുന്നത് യാചകരെയും പോക്കറ്റടിക്കാരെയും: സൗദിക്ക് പരാതി
തുടര്‍ന്നു വായിക്കുക
qatar_airways_more_awarded
അവാര്‍ഡുകള്‍ വാരിക്കൂട്ടി ഖത്തര്‍ എയര്‍വേയ്സ്
തുടര്‍ന്നു വായിക്കുക
unesco_summit_at_Riyadh
യുനെസ്കോ പൈതൃക സമ്മേളനത്തിനു തുടക്കം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us