Today: 29 Jun 2017 GMT   Tell Your Friend
Advertisements
ഖത്തറില്‍ അന്താരാഷ്ട്ര പുസ്തകമേള അവസാനിച്ചു
Photo #1 - Gulf - Otta Nottathil - qatara
ദോഹ. മനുഷ്യ സംസ്കാരത്തിന്റെ ആണിക്കല്ല് വായനാണെന്ന സന്ദേശവുമായി പതിനെട്ടാമത് ദോഹാ അന്താരാഷ്ട്ര പുസ്തകമേള ഖത്തറില്‍ ആരംഭിച്ചു. സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വായന എന്നും വിലപ്പെട്ടതാണെന്നും മനുഷ്യന്റെ ഒഴിച്ചുകൂടാനാവാത്ത സ്വഭാവ സവിശേഷതയാണ് വായനയെന്നും ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍ക്കോ മറ്റു വിനോദ ഉപാധികള്‍ക്കോ വായനയെ ഒരിയ്ക്കലും തടുക്കാനോ കെടുത്താനോ ആവില്ലന്നും ഇത്തരത്തിലുള്ള അന്താരാഷ്ട്ര പുസ്തക മേള തെളിയിക്കുന്നു.

പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളില്‍ നിന്നായി നൂറ് കണക്കിന് പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകമേളയില്‍ മലയാളമടക്കം വിവിധ ഭാഷകളിലായി പത്തു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പുസ്തക പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന പുസ്തകങ്ങള്‍ യഥേഷ്ടം തെരഞ്ഞെടുക്കുവാനും പുസ്തകങ്ങളുമായി പരിചയപ്പെടുവാനും അവസരമൊരുക്കുന്ന പ്രദര്‍ശനം പത്തുദിവസമാണ് നീണ് ടുനിന്നത്.

വര്‍ഷം തോറും നടത്തുന്ന പുസ്തകമേളക്ക് സ്വീകാര്യതയും പ്രസക്തിയും ഏറി വരുന്നതായി സംഘാടകര്‍ പറഞ്ഞു. വിദ്യാര്‍ഥികളും രക്ഷിതാക്കളും പൊതുജനങ്ങളുമടക്കം ആയിരക്കണിക്കിനാളുകളാണ് ഓരോ ദിവസവും പ്രദര്‍ശനത്തിനെത്തുന്നത്. വിലയില്‍ പുസ്തകങ്ങള്‍ വാങ്ങാമെന്ന പ്രത്യേക അനുകൂല സാഹചര്യം മുതലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗാര്‍ഹിക ലൈബ്രറിയുള്ളവരും ധാരാളം പുസ്തകങ്ങള്‍ വാങ്ങുന്നതോടൊപ്പം കുറേ പുതിയ ശീര്‍ഷകങ്ങളുമായി പരിചയപ്പെടാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു.

ഖത്തറിലെ നാഷണല്‍ ലൈബ്രറിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചര്‍ ആര്‍ട് ആന്റ് ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തകമേള കൗണ്‍സില്‍ പ്രസിഡണ് ട് ശൈഖ് മിശ്അല്‍ ബിന്‍ ജാസിം അല്‍ ഥാനിയാണ് ഉദ്ഘാടനം ചെയ്തത്. പ്രദര്‍ശനം ഡിസംബര്‍ എട്ടിന് അവസാനിച്ചു.


- dated 02 Dec 2007


Comments:
Keywords: Gulf - Otta Nottathil - qatara Gulf - Otta Nottathil - qatara,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kwt_unfall
കുവൈറ്റില്‍ യാത്രയ്ക്കിടെ വാഹനം കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
mecca_terror
മക്ക തകര്‍ക്കാന്‍ ഐസ് ഭീകരനെത്തി ; സുരക്ഷാസേന വളഞ്ഞതോടെ ഭീകരന്‍ സ്വയം പൊട്ടിത്തെറിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
156201710
സിറിയന്‍ കലാകാരന്റെ പെയ്ന്റിങ്ങുകളില്‍ ലോകനേതാക്കള്‍ അഭയാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
11620179
ഖത്തറിനെതിരായ ഉപരോധം ഇളവ് ചെയ്തേക്കും
തുടര്‍ന്നു വായിക്കുക
9620171
കീഴടങ്ങില്ല: ഖത്തര്‍
തുടര്‍ന്നു വായിക്കുക
66201712
ഖത്തര്‍ വിമാനങ്ങള്‍ക്ക് ഈജിപ്റ്റിലും സൗദിയിലും വിലക്ക്
തുടര്‍ന്നു വായിക്കുക
emirates_boycott_qatar
എമിറേസ്ററ്സ്, ഇത്തിഹാദ് വിമാനങ്ങള്‍ ഇനി ഖത്തറിലേക്കില്ല ; മലയാളികള്‍ കഷ്ടത്തിലാവും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us