Today: 28 Sep 2023 GMT   Tell Your Friend
Advertisements
ദുബായ്: (ദു)സ്വപ്നങ്ങള്‍ വിഫലമാക്കുമോ ?

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെ പറുദീസയായി മണലാരണ്യങ്ങളിലെ ആകാശചുംബിത കെട്ടിടങ്ങളും ആഡംബരവും സുഖസമൃദ്ധിയും നിറഞ്ഞ ദുബായ് നഗരത്തിന്റെ പകിട്ട് മങ്ങുകയാണോ? സമീപകാലത്തായി ദുബായില്‍നിന്ന് കേള്‍ക്കുന്ന വാര്‍ത്തകളൊന്നും ശുഭകരമല്ല. പ്രസിദ്ധമായ ദുബായ് മോഡലിന് നേതൃത്വം നല്‍കിയ ദുബായ് ഭരണാധികാരിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, വികസനത്തിനായി സുതാര്യ നിയമങ്ങള്‍ തന്റെ എമിറേറ്റ്സില്‍ ഒഴിവാക്കിയതാണോ പ്രതിസന്ധിയ്ക്ക് കാരണം? ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ സജീവമാണ്.

ദുബായിയുടെ വികസനവും വളര്‍ച്ചയും കിരീടാവകാശിയായ ഷെയിഖ് മുഹമ്മദിനെ കേന്ദ്രീകരിച്ചാണ്.അതിന്റെ തിരിച്ചടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിയ്ക്കുന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെക്കുറിച്ചുള്ള വിലയിരുത്തലിലാണ്. മറ്റാരുടേയും കാര്യമായ പങ്കാളിത്തമില്ലാതെ, ഷെയിഖ് മുഹമ്മദിനെ ചുറ്റിപറ്റി നില്‍ക്കുന്നവരാണ് എല്ലാം തീരുമാനിച്ചതും നടപ്പിലാക്കിയതും. മറ്റ് അറബ് എമിറേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു നിബന്ധനകളുമില്ലാത്ത തുറന്ന അന്തരീക്ഷമാണ് ദുബായിയെ വ്യവസായ പ്രമുഖരുടേയും സമ്പരുടെയും പ്രീയപ്പെട്ടതാക്കിയത്. വികസനകാര്യത്തില്‍ ഹോംകോങ്ങും സിംഗപ്പൂരുമായിരുന്നു മാതൃക. ഒരു കമ്പനിയുടെ പ്രവര്‍ത്തനം പോലെ ഒരു രാജ്യത്തിന്റെ വികസനം നടത്തരുതെന്ന പാഠവും ദുബായ് മോഡല്‍ നമുക്ക് മുന്നില്‍വയ്ക്കുന്നതായി നിരീക്ഷകര്‍ പറയുന്നു.

തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്ന മൈ വിഷന്‍ എന്ന പുസ്തകത്തില്‍ ദുബായിയുടെ വിജയം മറ്റു അറബ് രാജ്യങ്ങളും പകര്‍ത്തണമെന്ന് ഷെയ്ഖ് മുഹമ്മദ് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ എന്നാല്‍ പണവും തൊഴിലാളികളെയും വിദേശികളെയും ഇറക്കുമതി ചെയ്ത് ലക്കും ലഗാനുമില്ലാതെ മരുഭൂമിയില്‍ തിളങ്ങുന്ന നഗരങ്ങള്‍ സൃഷ്ടിച്ച ദുബായ് മോഡല്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ എന്നും വിമര്‍ശന വിധേയമായിരുന്നു. അത് കുമിളപോലെ പൊട്ടിപ്പോവുമെന്ന് ആശങ്കപ്പെട്ടവരുമുണ് ടായിരുന്നു. അവര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് ചൂടാറും മുന്‍പേ ദുബായ് പ്രതിസന്ധിയിലായെന്ന വാര്‍ത്തകളും പരക്കുന്നു.

മൊത്തം 80 ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുന്ന തങ്ങളുടെ വായ്പ തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടാകുമെന്ന് ദുബായ് വോള്‍ഡ് അറിയിച്ചതോടെയാണ് പ്രതിസന്ധി വാര്‍ത്ത സജീവമായി പരന്നത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വരുന്ന കാലതാമസം, മാന്ദ്യത്തില്‍ നിന്ന് കരകയറി വരുന്ന ആഗോള വിപണിയെ ബാധിക്കുമെന്ന് നിക്ഷേപകര്‍ സ്വാഭാവികമായും ഭയന്നു. ആഗോള ഓഹരി വിപണികള്‍ വ്യാപകമായി ഇടിഞ്ഞു.

യഥാര്‍ത്ഥത്തില്‍ ശരിക്കും പ്രതിസന്ധിയിലായിരുന്ന ദുബായിയുടെ അവസ്ഥ ഭരണാധികാരികള്‍ മറച്ചു വയ്ക്കുകയായിരുന്നോ? കഴിഞ്ഞയാഴ്ച ചേര്‍ന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഷെയ്ഖ് മുഹമ്മദ് പറഞ്ഞത് ദുബായിയെ സംബന്ധിച്ച് ഏറ്റവും മോശമായ കാലം കടന്നു പോയിരിക്കുന്നുവെന്നും ദുബായ് അതിന്റെ വികസന പദ്ധിതകള്‍ തുടരുമെന്നുമാണ്. എക്കണോമിക് ഫോറത്തില്‍ നുണ പറഞ്ഞ ദുബായ് ഭരണാധികാരിയുടെ സ്വീകാര്യത നഷ്ടമായിരിക്കുന്നുവെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ ക്രിസ്ററഫര്‍ ഡേവിഡ്സണ്‍ പറയുന്നു.

ദുബായിക്ക് പുറമേ ഗള്‍ഫിഫിലും പുറത്തും വ്യാപക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉപകമ്പനികളുള്ള ദുബായ് വേള്‍ഡ് കമ്പനിയാണ് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്നത്. യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനും ഈദ് അവധിയ്ക്കും മുന്നോടിയായി ഇറക്കിയ 3.5 ബില്യന്‍ ഡോളറിന്റെ ബോണ്ടിന് ദുബായ് സര്‍ക്കാര്‍ ഈട് നില്‍ക്കില്ലെന്ന വാര്‍ത്തകളും ഉണ് ട്. ദുബായ് വേള്‍ഡിന്റെ ഈ വന്‍ തകര്‍ച്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രാദേശിക മാധ്യമങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ്.

ഗള്‍ഫ് മേഖലയിലെ മറ്റു പ്രദേശങ്ങളായ സൗദി അറേബ്യയും ഖത്തറും അസൂയയോടെയാണ് ദുബായിയുടെ വര്‍ച്ചയെ കണ്ടിരുന്നത്. ദുബായിയുടെ സ്വന്തം ആശയങ്ങളായ സ്വതന്ത്ര വ്യാപര മേഖലകള്‍, സാമ്പത്തിക കേന്ദ്രങ്ങള്‍, മികച്ച പശ്ചാത്തല സൗകര്യം, പടിഞ്ഞറാന്‍ രാജ്യങ്ങളിലെ മൂലധനവും വിദഗ്ദ്ധതയും സ്വാഗതം ചെയ്യല്‍ എന്നിവ സൗദി അറേബ്യ ഉള്‍പ്പെടെയുള്ളവ അനുകരിച്ചിരുന്നു.

ഈന്തപ്പന ആകൃതിയിലുള്ള കൃത്രിമ ദ്വീപുകള്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം തുടങ്ങിയ വെള്ളാനകള്‍ ഒരു വശത്തു സൃഷ്ടിച്ചു കൂട്ടുമ്പോഴും ആരോഗ്യം, സര്‍വകലാശാലകള്‍, കായിക സൗകര്യം, നാഗരികജീവിതം ഏന്നീ കാര്യങ്ങളില്‍ ദുബായ് ഏറ്റവും മികച്ച മുന്നേറ്റമാണ് നടത്തിയത്.

"ദുബായിയെ അറബികളുടെ സ്വപ്നകേന്ദ്രമാക്കി മാറ്റുമ്പോള്‍ ഒരു കോര്‍പ്പറേഷന്റെ വികസനമല്ല, രാജ്യത്തിന്റെ വികസനമാണ് നടത്തുന്നതെന്ന് അധികൃതര്‍ മറന്നു. ആവശ്യമില്ലാത്ത നിയന്ത്രണങ്ങളും നിയമങ്ങളും ഒഴിവാക്കുകയും ഉദ്യോഗസ്ഥ നിയന്ത്രണം ഇല്ലാതാക്കുകയുമായിരുന്നു വികസനത്തിനായി അധികൃതര്‍ ആദ്യം ചെയ്തത്. അതു മികച്ച ഫലം കാണുകയും ചെയ്തു. പക്ഷേ ഒരു രാജ്യത്ത് വികസനം പ്രവര്‍ത്തനം നടത്തുന്നത് ഒരു കമ്പനി നടത്തുന്നതുപോലെ ആകരുത്.' ലണ്ടനിലെ അറബി മാധ്യമ കമന്റേറ്റര്‍ അയ്മന്‍ അലി പറയുന്നു.

സിംഗപ്പൂര്‍ ഹോംകോഗ് മാതൃകയില്‍ വ്യാപാര കാര്യങ്ങളില്‍ തികഞ്ഞ ഉദാര സമീപനം നിലനിര്‍ത്തിയായിരുന്നു ദുബായിയുടെയും പ്രവര്‍ത്തനം. ഷെയ്ഖ് മുഹമ്മദും അദ്ദേഹത്തിന്റെ ഏതാനും ഉപദേശകരുമായിരുന്നു ഭരണം നിര്‍വഹിച്ചിരുന്നത്. നിയന്ത്രണങ്ങള്‍ പരമാവധി കുറവ്. ദുബായ് എമിറേറ്റിനെ ഒറ്റയ്ക്ക് നയിക്കുന്ന ഷെയ്ഖ് മുഹമ്മദ് തനിക്ക് ആരോപിക്കപ്പെടുന്ന സൂപ്പര്‍മാന്‍ പ്രതിച്ഛായ അടുത്തിടെ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ നിഷേധിക്കുകയുണ്ടായി. തങ്ങളുടെ വ്യവസ്ഥയിലും സ്ഥാപനങ്ങളിലും സുപ്പര്‍മാന്‍ പ്രതിഭാസം നിലനില്‍ക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തൊക്കെ സാമ്പത്തിക പ്രതിസന്ധികള്‍ നേരുടുന്നുണ്ടെങ്കിലും അറബ് രാജ്യങ്ങള്‍ക്കും യുഎഇ എമിറേറ്റുകള്‍ക്കും ഏറെ മുന്നില്‍ നടന്നത് ദുബായിയാണെന്നു അഭിപ്രായപ്പെടുന്ന ഒരുകൂട്ടം വിദഗ്ദ്ധരുമുണ്ട്. ഉദാരവത്കരണത്തില്‍ മുങ്ങിയ മാതൃക നടപ്പാക്കിയത് ദുബായ് ആണെന്ന് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലബനീസ് ബിസിനസ് വിദഗ്ദന്‍ ഇബ്രാഹിം ഹയാത്ത് പറയുന്നു. സുതാര്യതയുടെ കുറവ് എമ്പാടും ഉണ് ടാവുന്നുണ് ട്. തെറ്റുകള്‍ വരുത്തുകയും ഒരു പാടു കാര്യങ്ങള്‍ അവഗണിക്കുകയും ചെയ്തിട്ടുണ്ടാകാം. പക്ഷേ അവര്‍ പരിവര്‍ത്തനത്തിന്റെ പാതയിലാണ്.



- dated 03 Dec 2009


Comments:
Keywords: Gulf - Samakaalikam - dbi Gulf - Samakaalikam - dbi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us