Today: 09 Aug 2022 GMT   Tell Your Friend
Advertisements
ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ പുറത്തിറക്കി
Photo #1 - Gulf - Sports - qatar_world_cup_football_sample_ball
ഖത്തര്‍:ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഇക്കൊല്ലത്തെ ഫിഫ ലോകകപ്പിനുള്ള ഫുട്ബോള്‍ അഡിഡാസ് കമ്പനി പുറത്തിറക്കി. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് ഫുട്ബോള്‍ അഡിഡാസ് പുറത്തിറക്കിയത്.

അല്‍ റിഹ്ല എന്നാണ് പന്തിന്റെ പേര്.അല്‍ റിഹ്ല എന്നത് അറബി വാക്കിന് യാത്ര, സഞ്ചാരം എന്നൊക്കെയാണ് അര്‍ഥം. ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയൂടെ നിറവുമെല്ലാം പന്ത് രൂപരൂപകല്‍പനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക ഫുട്ബോളില്‍ കളിയുടെ വേഗം വര്‍ധിക്കുന്നതിനാല്‍ പന്തിന്റെ വേഗവും കൃത്യതയും സ്ഥിരതയും നിര്‍ണായകവും സവിശേഷതയും അടങ്ങിയതണെന്ന് അഡിഡാസ് ഡിസൈന്‍ ഡയറക്ടര്‍ ഫ്രാന്‍സിസ്ക ലോഫല്‍മന്‍ അറിയിച്ചു.

1970 മുതലാണ് അഡിഡാസ് ലോകകപ്പിലെ ഔദ്യോഗിക പന്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. തുടര്‍ച്ചയായി 14ാമത്തെ തവണയാണ് അഡിഡാസ് ലോകകപ്പിനുള്ള പന്ത് ഒരുക്കുന്നത്. 2006 ലെ ടീം ഗൈസ്ററ്, 2010 ലെ ജബുലാനി, 2014 ലെ ബ്രസൂക്ക, 2018 ലെ ടെല്‍സ്ററാര്‍ 18 എന്നിവയായിരുന്നു കഴിഞ്ഞ നാലു ലോകകപ്പുകളിലെ പന്തിന്‍റെ ഔദ്യോഗിക പേര്.

അഡിഡാസ് പന്തിന്റെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതല്‍ ഓണ്‍ലൈനായും ഷോറൂമുകള്‍ മുഖേനയും പന്തുകള്‍ ആരാധകര്‍ക്ക് സ്വന്തമാക്കാം.
- dated 31 Mar 2022


Comments:
Keywords: Gulf - Sports - qatar_world_cup_football_sample_ball Gulf - Sports - qatar_world_cup_football_sample_ball,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us