Today: 09 Aug 2022 GMT   Tell Your Friend
Advertisements
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഇ യില്‍ ജര്‍മനിയും സ്പെയിനും നേര്‍ക്കുനേര്‍
Photo #1 - Gulf - Sports - wc_qatar_2022_fixture
ദോഹ:ഫുട്പ്രേമികളുടെ സിരകളില്‍ ആവേശമുയര്‍ത്തി നെഞ്ചിടിപ്പോടെ കാത്തിരുന്ന ഖത്തര്‍ ഫിഫ ലോകകപ്പിന്റെ മല്‍സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. ഏറ്റവും ഒടുവിലത്തെ പുതിയ ലോക റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള 32 ടീമുകളുടെ എട്ട് ഗ്രൂപ്പുകളെ പ്രഖ്യാപിച്ചത്. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു പ്രഖ്യാപനം. നിലവില്‍ ആതിഥേയരായ ഖത്തര്‍ അടക്കം 29 ടീമുകളാണ് ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരിക്കുന്നത്.

ഇ ഗ്രൂപ്പില്‍ സ്പെയിനും ജര്‍മനിയും എത്തിയത് മല്‍സരത്തിന്റെ തീവ്രത കൂട്ടും. ബ്രസീല്‍ ഗ്രൂപ്പ് ജി~യിലും അര്‍ജന്റീന ഗ്രൂപ്പ് സി~യിലുമാണ്.

പട്ടിക

ഗ്രൂപ്പ് അ ഖത്തര്‍, ഹോളണ്ട്, നെതര്‍ലന്‍ഡ്, സെനഗല്‍, ഇക്വഡോര്‍
ഗ്രൂപ്പ് ബി ഇംഗ്ളണ്ട്, യുഎസ്, ഇറന്‍
ഗ്രൂപ്പ് സി~ അര്‍ജന്റീന, മെക്സിക്കോ, പോളണ്ട്, സൗദി അറേബ്യ
ഗ്രൂപ്പ് ഡി ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ സ്പെയിന്‍, ജര്‍മനി, ജപ്പാന്‍
ഗ്രൂപ്പ് എഫ്~ ബെല്‍ജിയം, ക്രൊയേഷ്യ, മൊറോക്ക
ഗ്രൂപ്പ് ജി ബ്രാസീല്‍, സ്വിറ്റ്സര്‍ലാന്‍ഡ്, സെര്‍ബിയ
ഗ്രൂപ്പ് എച്ച് പോര്‍ച്ചുഗല്‍, യുറുഗ്വേ, ദക്ഷിണകൊറിയ, ഖാന

നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. 60,000 സീറ്റുകളുള്ള അല്‍ ബെയ്ത്ത് സ്റേറഡിയത്തില്‍ വൈകുന്നേരമാണ് കിക്കോഫ്. ഫൈനല്‍ മത്സരം ലുസൈല്‍ സ്റേറഡിയത്തില്‍ ഡിസംബര്‍ 18 നും നടക്കും. 12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റേറജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പ്രദേശിക സമയം ഒരു മണിക്കാരംഭിച്ച് രാത്രി 12 വരെ നീളുമെന്നും ഫിഫ വ്യക്തമാക്കി.

ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നവും പുറത്തിറക്കി. പന്ത് തട്ടുന്ന അറബ് ബാലന്‍ "ലഈബ്' ആണ് ഭാഗ്യചിഹ്നം. ഫിഫ വേള്‍ഡ് കപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഭാഗ്യചിഹ്നം പുറത്തുവിട്ടത്.

ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം 'ഹയ്യാ ഹയ്യാ' യും പുറത്തിറക്കി. ട്രിനിഡാഡ് കര്‍ഡോന, ഡേവിഡോ, ഐഷ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
- dated 01 Apr 2022


Comments:
Keywords: Gulf - Sports - wc_qatar_2022_fixture Gulf - Sports - wc_qatar_2022_fixture,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us