Today: 19 Jun 2019 GMT   Tell Your Friend
Advertisements
മൃണാള്‍ സെന്‍ അന്തരിച്ചു
Photo #1 - India - Cinema - 3112201807sen
കോല്‍ക്കത്ത: പ്രശസ്ത സംവിധായകന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. കോല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെക്കാലമായി വാര്‍ധക്യകാല സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

സത്യജിത് റായ്യുടെയും ഋത്വിക് ഘട്ടക്കിന്‍റെയും സമകാലികനായിരുന്നു മൃണാള്‍ സെന്‍. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കി. 2005ല്‍ ദാദാ സാഹബ് ഫാല്‍ക്കെ പുരസ്കാരവും 1981ല്‍ പദ്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

സമാന്തര സിനിമകളിലൂടെ ബംഗാളി സിനിമകളില്‍ സ്വന്തം കൈയൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരനായിരുന്നു. അറുപതുകളിലും എഴുപതുകളിലും ബംഗാളി സിനിമകളില്‍ നിറഞ്ഞുനിന്നു.

അടിയന്തരാവസ്ഥക്കെതിരേ സിനിമകളിലൂടെ പ്രതികരിച്ച കലാകാരനായിരുന്നു സെന്‍. ബംഗ്ളാദേശില്‍ ഉള്‍പ്പെട്ട ഫരീദ്പൂരില്‍ 1923 മേയ് 14ന് ജനനം. ഹൈസ്കൂള്‍ പഠനത്തിന് ശേഷം ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടാനായി കോല്‍ക്കത്തയിലെത്തിയ അദ്ദേഹം കമ്മ്യൂണിസ്ററ് പാര്‍ട്ടിയുടെ സാംസ്കാരിക വിഭാഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനായും മെഡിക്കല്‍ റെപ്രസന്‍റേറ്റീവായും കോല്‍ക്കത്ത ഫിലിം സ്ററുഡിയോയില്‍ ഓഡിഷന്‍ ടെക്നീഷ്യനായും ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷനുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

27 ഫീച്ചര്‍ സിനിമകള്‍, 14 ലഘുചിത്രങ്ങള്‍, അഞ്ച് ഡോക്യൂമെന്‍ററികള്‍ തുടങ്ങിയ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിനും തിരക്കഥയ്ക്കും ദേശീയ പുരസ്കാരം ലഭിച്ചു. കാന്‍, വെന്നീസ്, മോസ്കോ, കെയ്റോ, ബര്‍ലിന്‍, ഷിക്കാഗോ, മോണ്‍ട്രിയല്‍ തുടങ്ങിയ ചലച്ചിത്രമേളകളിലൂടെ അന്താരാഷ്ട്ര പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചു. വിദേശ ചലച്ചിത്രമേളകളില്‍ ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ മാറ്റം വരുത്തിയ ഭുവന്‍ഷോം എന്ന ചിത്രമാണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി. ഭുവന്‍ ഷോം, ഏക് ദിന്‍ പ്രതിദിന്‍(1979), അകലെര്‍ സന്ധാനെ, ഖന്ധര്‍ (1984) എന്നീ ചിത്രങ്ങള്‍ക്ക് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

1998 മുതല്‍ 2003 വരെ പാര്‍ലമെന്‍റില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു. വിവിധ സര്‍വകലാശാലകള്‍ ഓണററി ഡോക്റ്ററേറ്റ് ബിരുദവും നല്‍കി മൃണാള്‍ സെന്നിനെ ആദരിച്ചിട്ടുണ്ട്. എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.
- dated 30 Dec 2018


Comments:
Keywords: India - Cinema - 3112201807sen India - Cinema - 3112201807sen,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us