Today: 05 Jun 2023 GMT   Tell Your Friend
Advertisements
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം
Photo #1 - India - Editorial - onam_2017_editorial
Photo #4 - India - Editorial - onam_2017_editorial
മലയാളി മനസിന്റെ ചിമിഴില്‍ കനകസ്മൃതികളുണര്‍ത്തി പൊന്നോണം വീണ്ടും എത്തി. സമത്വസാഹോദര്യത്തിന്റെ ഐശര്യപൂര്‍ണ്ണമായ പൊയ്മറഞ്ഞ നല്ലദിനങ്ങളുടെ പ്രഭാപൂരം ഉള്ളത്തില്‍ നിറയുകയായി. നാടെങ്ങും ഉത്സവ പ്രതീതിയായി. യൂറോപ്പിലും അമേരിക്കയിലും ഗള്‍ഫിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലും എന്നു വേണ്ട് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ ജാതിമതഭേദമെന്യേ മലയാളക്കരയുടെ ദേശീയ ഉത്സവമായ തിരുവോണം ആഘോഷിക്കുന്ന തിരക്കിലാണ്.

അറുപതുകളുടെ തുടക്കത്തിലാണ് വിദേശങ്ങളിലേയ്ക്ക് തൊഴില്‍ തേടി മലയാളികള്‍ ചേക്കേറാന്‍ തുടങ്ങിയത്. അന്നു മുതല്‍ തന്നെ പ്രവാസി മലയാളികള്‍ കെങ്കേമമായി പൊടിപൂരമായി തിരുവോണം ആഘോഷിക്കുന്നു.

ഒറ്റയ്ക്കും പെട്ടെയ്ക്കും ചേക്കേറിയ മലയാളികള്‍ പിന്നീട് കുടുംബമായതും, വികസിച്ചതും, സമൂഹമായതും സിനിമയിലെ ഡയലോഗുപോലെ വളരെ പെട്ടെന്നായിരുന്നു. അപ്പോള്‍ പിന്നെ ജനിച്ച നാടിന്റെ സാംസ്കാരിക ഉത്സവമായ തിരുവോണം മറക്കാന്‍ പറ്റുമോ ? ആഘോഷിക്കാതിരിക്കാന്‍ കഴിയുമോ ?.

ചെറിയ കുടുംബങ്ങള്‍ വലിയ കുടുംബങ്ങളായതും പ്രാദേശികാടി സ്ഥാനത്തില്‍ സമാജങ്ങള്‍ രൂപം കൊണ്ടതും മലയാളിയുടേതു മാത്രമായ സംഘടനാ പാടവം കൊണ്ടാണന്ന് പറയേണ്ടതില്ലല്ലോ ?.

സമാജങ്ങള്‍ക്ക് ഭരണഘടനയും, അംഗത്വവും, രജിസ്ട്രേഷനും, കമ്മറ്റിയും, പ്രസിഡന്റും, സെക്രട്ടറിയും, ഓഫീസുമൊക്കെയായി വളര്‍ന്നപ്പോള്‍ ആര് നയിക്കണം എന്ന് എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക് ചിന്തിക്കാന്‍ തുടങ്ങിയതും സമാജങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായി.

സമാജങ്ങള്‍ എന്ന പേരില്‍ ഉടലെടുത്ത ദേശസ്നേഹകൂട്ടായ്മകള്‍ പിന്നെ കേരള സമാജമായും, മലയാളി സമാജമായും, അന്തര്‍ദേശീയ കൗണ്‍സിലുകളായും, പൗരസുഹൃത് സംഘടനകളായും പലവിധ നാമങ്ങളില്‍ അറിയപ്പെട്ടു.

ചേക്കേറിയവര്‍ അന്നത്തെ പഴയ സാഹചര്യങ്ങളില്‍ തദ്ദേശീയ വേഷമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് തികച്ചും കേരളീയ സൈ്ററലില്‍ സാരിയും അതായത് സെറ്റും മുണ്ടും അണിഞ്ഞ് തരുണീമണികളും ലലനാമണികളും, മുണ്ടും ജൂബയും ധരിച്ച കുലീനരും സമാജങ്ങളുടെ ഓണത്തിനെത്തുമ്പോള്‍ തിരുനെറ്റിയില്‍ ചാര്‍ത്താന്‍ കളഭവും, ചാര്‍ത്തിയ്ക്കാന്‍ പെണ്‍കിടാങ്ങളും നന്നേ പാടുപെടുന്ന കാഴ്ച നയനാനന്ദകരമാവുന്നു...

ഉദാഹരണത്തിന് ഒരു സംഭവം ഇവിടെ അനുസ്മരിക്കുകയാണ്. ആദ്യകുടിയേറ്റക്കാരി കാഞ്ഞിരപ്പള്ളി സ്വദേശിനി കുഞ്ഞന്നാമ്മയുടെ ഭാഷ കടമെടുത്താല്‍ ജര്‍മനിയില്‍ വന്ന് പന്ത്രണ്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു ഒരു ഓണം ആഘോഷിക്കാന്‍. ജര്‍മനിയിലെ പ്രാരംഭ ദശയിലെ പരീക്ഷണങ്ങള്‍ അതിജീവിച്ചു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ ഗൃഹാതുരത്വം മനസിനെ വല്ലാതെ മഥിച്ചിരുന്നു.

അപ്പോഴാണ് കൂട്ടുകാരി മറിയാമ്മ ചെറിയതോതിലുള്ള ഒരു ഓണാഘോഷത്തിന് ക്ഷണിച്ചത്. ഓണദിനത്തില്‍ ജോലിയായിരുന്നിട്ടും മറ്റൊരാളുമായി ജോലി ക്രമീകരിച്ച് ഓണത്തിനു പോയ കുഞ്ഞന്നാമ്മയുടെ വാക്കുകളില്‍ അന്നത്തെ തിരുവോണദിനത്തില്‍ സദ്യയുണ്ടതിന്റെ എരിവും പുളിയും രുചിയും മധുരവും ഇന്നും നിറഞ്ഞു നില്‍ക്കുന്നു.

പൂക്കള്‍ക്കു തെല്ലും പഞ്ഞമില്ലാത്ത ജര്‍മനിയില്‍ അറിയാവുന്ന കലാബോധത്തില്‍ പൂക്കളം ഒരുക്കിയതും പിന്നീട് ജര്‍മനിയുടെ ചരിത്രത്താളുകളില്‍ ആദ്യത്തെ മലയാളി പൂക്കളമായി എഴുതപ്പെട്ടതും കുഞ്ഞന്നാമ്മ അന്നത്തെ ഓണലഹരിയില്‍ തന്നെ വര്‍ണ്ണിക്കുന്നു. പണ്ട് മാവേലിയുടെ വേഷമിട്ട് പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പലരും മടി കാണിച്ചിരുന്നെങ്കില്‍ ഇന്നീ വേഷമിടാന്‍ മത്സരിക്കുകയാണ് വിദേശ മലയാളികള്‍........ പതിനാറുകൂട്ടം കറികളും, വറപൊരിയും, പപ്പടവും, നെയ്യും, പ്രഥമനും എന്നുവേണ്ട ഓണത്തിന്റെ എല്ലാ വിഭവങ്ങളും തയ്യാറാക്കാന്‍ മലയാളികള്‍ പരസ്പരം വാതുകെട്ടുന്ന കാഴ്ചയാണിന്ന്.

കേരളത്തിലെപ്പോലെ തൂശനിലയില്‍ ഓണസദ്യ വിളമ്പുന്ന പതിവും വിദേശങ്ങളിലെ കേരളീയ സമാജങ്ങള്‍ പാലിച്ചു പോരുന്നു. കലാപരിപാടികള്‍ വേണ്ടുവോളമോ അതിലധികമോ ഏതാണന്നു നിശ്ചയിക്കാന്‍ പ്രയാസം.

മുന്‍കാലങ്ങളിലെ ചെറുകലാവിരുന്നുകള്‍, ഓണത്തിന്റേതു മാത്രമായ വള്ളംകളി, തിരുവാതിരകളി, വില്ലടിച്ചാന്‍പാട്ട്, പുലിക്കളി, പരിചമുട്ടുകളി, വാമനവേഷം എന്നിവ വിദേശങ്ങളിലെ ആദ്യതലമുറയെ കടത്തിവെട്ടുന്ന രീതിയില്‍ രണ്ടാംതലമുറ തികഞ്ഞ സാങ്കേതികത്തികവോടെ വേദിയിലെത്തിക്കുമ്പോള്‍ ഒരു മത്സരത്തനിമ തന്നെ ഉണ്ടാവാറുണ്ട്.

ഒന്നര പതിറ്റാണ്ടിലേറെയായി ഓണാഘോഷപരിപാടികള്‍ ആസൂത്രണം ചെയ്യാനും വേദിയിലെത്തിക്കാനും കേരളീയ പശ്ചാത്തലത്തില്‍ ഏകോപിപ്പിച്ച് നടത്താനും കഴിഞ്ഞതിലുള്ള സന്തോഷത്തിലും ചാരിതാര്‍ത്ഥ്യത്തിലുമാണ് ലേഖകനും സമാജം ഭാരവാഹികളും.

പുതുയുഗത്തിന്റെ സംഭാവനയായ സ്വന്തം ചാനലുകള്‍ കടല്‍ കടന്നെത്തി ഗ്ളോബല്‍ വായുവിലലിഞ്ഞ് പ്രവാസി മലയാളികളുടെ സ്വീകരണമുറിയില്‍ നിത്യേന എത്തിത്തുടങ്ങിയപ്പോള്‍ മുതല്‍ ചാനലുകളിലൂടെയുള്ള ഓണാഘോഷവും വിദേശമലയാളികളെ പ്രവാസിമലയാളി മനസുകളെ കുളിരണിയിക്കാറുണ്ട് ....... ഒപ്പം പുളകിതമാക്കാറുണ്ട്. !!

എന്തായാലും പൊയ്പ്പോയ സമൃദ്ധിയുടെ നല്ലനാളുകളുടെ തികഞ്ഞ ഓര്‍മ്മകള്‍ അയവിറക്കുന്ന തിരുവോണദിനത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ സന്തോഷത്തിന്റെ ആഹ്ളാദത്തിന്റെ സുഹൃത്ബന്ധത്തിന്റെ വെളിച്ചം പ്രവാസി ഓണ്‍ലൈന്‍ ആശംസിക്കുന്നു.. മംഗളം ഭവിക്കട്ടെ..

ഹൃദയപൂര്‍വം

ജോസ് കുമ്പിളുവേലില്‍
ചീഫ് എഡിറ്റര്‍

ഒരു തിരുവോണ ഗാനം ; പാടിയത് : വാണി ജയറാം

- dated 04 Sep 2017


Comments:
Keywords: India - Editorial - onam_2017_editorial India - Editorial - onam_2017_editorial,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
67th_republicday_greetings_editorial
റിപ്പബ്ളിക് ദിനാശംസകള്‍ !!!
സ്വതന്ത്രഭാരതത്തിന്റെ അറുപത്തിയേഴാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന മംഗള മധുര വേളയില്‍ എല്ലാ ഭാരത പൗരന്മാര്‍ക്കും പ്രവാസി മലയാളികള്‍ക്കും ............. തുടര്‍ന്നു വായിക്കുക
chingam malayalam calendar first
പൊന്നിന്‍ ചിങ്ങപ്പുലരിയുടെ ആശംസകള്‍

ഇന്ന് ചിങ്ങപ്പുലരിയുടെ തുടക്കം. സമ്പദ് സമൃദ്ധിയുടെ നാളുകള്‍ ഇനി വരികയായി. മലയാളികള്‍ പുതുവത്സരാഘോഷത്തില്‍ സന്തോഷ തിമിര്‍പ്പിലാണ് ....................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
mulla
മുല്ലപ്പെരിയാര്‍: മറുനാടന്‍ മലയാളികള്‍ പ്രതികരിക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us