Today: 16 Oct 2019 GMT   Tell Your Friend
Advertisements
ആവേശം വിതറി 'ഹൗഡി മോദി'
Photo #1 - India - Otta Nottathil - 23920196modi

ഹൂസ്ററണ്‍: അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ആവേശം വിതറി യുഎസിലെ ഹൂസ്ററണില്‍ ഹൗഡി മോദി പരിപാടി പൂര്‍ത്തിയായി. സംഗമത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിട്ടു.

അതിഥിയായി ഏതാനും മിനിറ്റുകള്‍മാത്രം ചടങ്ങില്‍ പങ്കെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ട്രംപ് 40 മിനിറ്റോളം വേദിയിലും സദസ്സിലുമായി ചെലവിട്ടു. പരിപാടിയില്‍ പങ്കെടുക്കാനായിമാത്രമാണ് ട്രംപ് ഹൂസ്ററണിലെത്തിയത്.

50000 ഇന്ത്യന്‍വംശജരായ അമേരിക്കക്കാരാണ് മോദിയെ കാണാനും പ്രസംഗം കേള്‍ക്കാനും എന്‍.ആര്‍.ജി. ഫുട്ബോള്‍ സ്റേറഡിയത്തിലെത്തിയത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കുശേഷം ഒരുവിദേശരാഷ്ട്രനേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ വരവേല്പാണ് ടെക്സസിലെ ഇന്ത്യന്‍ഫോറം മോദിക്കായൊരുക്കിയത്.

"ഒരേ സ്വപ്നം, തിളക്കമാര്‍ന്ന നാളെ' എന്ന സന്ദേശവുമായി നടത്തിയപരിപാടിയില്‍ ട്രംപ് നേരിട്ടെത്തിയത് ഇരുരാജ്യങ്ങളുംതമ്മിലുള്ള രാഷ്ട്രീയ, നയതന്ത്ര, വ്യാപാരബന്ധം ശക്തിപ്പെടുമെന്നതിന്റെ വ്യക്തമായ സന്ദേശംകൂടിയായി. രണ്ടാംവട്ടം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള മോദിയുടെ യു.എസിലെ ആദ്യ പൊതുപരിപാടിയാണിത്.

"വീണ്ടും മോദി' എന്ന ആരവങ്ങള്‍ക്കിടെ ഇന്ത്യന്‍സമയം ഞായറാഴ്ച വൈകീട്ടാണ് പരിപാടി തുടങ്ങിയത്. 9.20~ന് ട്രംപും മോദിയും സദസ്യരെ അഭിവാദ്യം ചെയ്തുകൊണ്ട് ഒരുമിച്ച് വേദിയിലെത്തി. പിന്നാലെ ഇന്ത്യ~യു.എസ്. ബന്ധത്തിന്റെ ചരിത്ര, വര്‍ത്തമാനങ്ങളും മോദിയുമായുള്ള ഉറ്റസൗഹൃദവും വിശദമാക്കി ട്രംപിന്റെ അരമണിക്കൂര്‍ നീണ്ട പ്രസംഗം. 10.45~ന് സദസ്യര്‍ ഏറെ കാത്തിരുന്ന മോദിയുടെ പ്രസംഗം. ഇന്ത്യയുടെ ശക്തിയും വൈവിധ്യവും വിളിച്ചോതുന്ന "വോവെന്‍' എന്ന കലാ~സാംസ്കാരിക പരിപാടിയുമായി നാനൂറോളം കലാകാരന്‍മാര്‍ തുടര്‍ന്ന് വേദിയിലെത്തി. പ്രശസ്ത പോപ്പ് ഗായിക ബിയോണ്‍സെയുടെ സംഗീതപരിപാടി, ഇന്ത്യ~യു.എസ്. പരമ്പരാഗത നാടോടി ഗാന~നൃത്ത സന്ധ്യ എന്നിവയോടെ മൂന്ന് മണിക്കൂര്‍ നീണ്ട സംഗമത്തിന് തിരശ്ശീലവീണു.
- dated 22 Sep 2019


Comments:
Keywords: India - Otta Nottathil - 23920196modi India - Otta Nottathil - 23920196modi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us