Today: 10 Dec 2019 GMT   Tell Your Friend
Advertisements
ഇന്ത്യ ~ പാക് ആണവ യുദ്ധമുണ്ടായാല്‍ 12.5 കോടി ആളുകള്‍ മരിക്കും
Photo #1 - India - Otta Nottathil - 41020199nuclear

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മില്‍ ആണവ യുദ്ധം സംഭവിച്ചാല്‍ ഒരാഴ്ച കൊണ്ട് പന്ത്രണ്ടരക്കോടി ആളുകള്‍ മരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യു.എസിലെ കൊളൊറാഡോ ബൗള്‍ഡര്‍, റട്ജേഴ്സ് സര്‍വകലാശാലകളിലെ ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് മുന്നറിയിപ്പ്. രണ്ടാംലോകയുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണത്തിനെക്കാള്‍ കൂടുതലാണിത്.

2025~ല്‍ ഇന്ത്യയും പാകിസ്താനുമായി യുദ്ധമുണ്ടായാലുള്ള സാഹചര്യമാണ് പഠനത്തില്‍ ഗവേഷകര്‍ പഠന വിധേയമാക്കിയിരിക്കുന്നത്. "ജേണല്‍ ഓഫ് സയന്‍സ് അഡ്വാന്‍സസി'ലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അണുബോംബ് വീഴുന്നയിടങ്ങള്‍ക്കുമാത്രമല്ല ലോകത്തിനുതന്നെ ഇത് ഭീഷണിയുയര്‍ത്തുമെന്ന് റട്ജേഴ്സ് സര്‍വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ അലന്‍ റോബോക്ക് പറഞ്ഞു.

"നിലവില്‍ ഇന്ത്യയുടെയും പാകിസ്താന്‍റെയും പക്കല്‍ നൂറ്റിയമ്പതിലേറെവീതം ആണവായുധങ്ങളാണുള്ളത്. 2025 ആകുമ്പോഴേക്കും അത് 400മുതല്‍ 500വരെയാകും. ഇവ പൊട്ടിത്തെറിക്കുന്പോള്‍ 1.6 കോടിമുതല്‍ 3.6 കോടി ടണ്‍വരെ ചൂടുപുക (കറുത്ത കാര്‍ബണ്‍) പുറപ്പെടുവിക്കും. ആഴ്ചകള്‍ക്കുള്ളില്‍ അത് ലോകംമുഴുവന്‍ വ്യാപിക്കും. ഇതോടെ ഭൂമിയിലെത്തുന്ന സൂര്യപ്രകാശം 20മുതല്‍ 35ശതമാനംവരെ കുറയും. ഭൗമോപരിതലത്തിലെ താപനിലയും രണ്ടുമുതല്‍ അഞ്ചുഡിഗ്രിവരെ കുറയും. ലോകത്താകമാനം മഴയും 15മുതല്‍ 30ശതമാനം വരെ കുറയും. ആണവയുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍നിന്ന് പൂര്‍ണമായി ലോകത്തിനു മുക്തമാവാന്‍ പത്തുവര്‍ഷത്തോളമെടുക്കും'' ~പഠനം പറയുന്നു.

ഇത്തരത്തിലൊരു ആണവവിസ്ഫോടനമുണ്ടായാല്‍ ലോകത്തെ സാധാരണ മരണനിരക്ക് ഇരട്ടിയാകും. ആഗോളകാലാവസ്ഥതന്നെ മാറിമറിയും. മനുഷ്യരാശി മുമ്പുകണ്ടിട്ടില്ലാത്ത തരത്തിലുള്ള യുദ്ധമായിരിക്കുമതെന്നും മുന്നറിയിപ്പ്.
- dated 04 Oct 2019


Comments:
Keywords: India - Otta Nottathil - 41020199nuclear India - Otta Nottathil - 41020199nuclear,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
101220195india
ലോകത്തെ ദരിദ്രരില്‍ 28 ശതമാനവും ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
മാര്‍ മാത്യു അറയ്ക്കല്‍ ; നന്മകള്‍ വാരിവിതറിയ ഏഴരപ്പതിറ്റാണ്ടുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
51220191pichai
സുന്ദര്‍ പിചൈ്ച ഇനി ഗൂഗ്ളിന്റെ 'ഓള്‍ ഇന്‍ ഓള്‍' Recent or Hot News
തുടര്‍ന്നു വായിക്കുക
njanapeedam_akkitham_achuthan_namboothiri
മലയാളത്തിന് വീണ്ടും സുവര്‍ണ്ണത്തിളക്കം : മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം
തുടര്‍ന്നു വായിക്കുക
271120197isis
മലയാളികളടക്കം പത്ത് ഐഎസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
തുടര്‍ന്നു വായിക്കുക
261120197pollution
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
തുടര്‍ന്നു വായിക്കുക
221120198shehla
വിദ്യാര്‍ഥിനി ക്ളാസില്‍ പാമ്പു കടിയേറ്റു മരിച്ച സംഭവം: പ്രതിഷേധം രൂക്ഷം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us