Today: 02 Apr 2020 GMT   Tell Your Friend
Advertisements
ഫാ.തോമസ് കരിയിലകുളം എംസിബിഎസ് നെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ സഭ പുറത്താക്കി ; ചേട്ടന്റെ തട്ടിപ്പ് അനിയന്‍ വാര്‍ത്തയാക്കുമോ
Photo #1 - India - Otta Nottathil - Fr_Thomas_kariyilakulam_mcbs_finance_misuse_pune
ആലുവ : എംസിബിഎസ് സഭാംഗം ഫാ. തോമസ് കരിയിലക്കുളത്തിനെ (ടോമി)
സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കത്തോലിക്ക സഭ പുറത്താക്കി. കോടികളുടെ സാമ്പത്തീക ക്രമക്കേട് ആരോപണത്തിലാണ് നടപടി. എംസിബിഎസ് സന്യാസ സഭാംഗമായ ടോമി കരിയിലക്കുളത്തെയാണ് വൈദിക വൃത്തിയില്‍ നിന്ന് പുറത്താക്കിയത്. സന്യാസ സഭ നേത്യത്വം സ്വീകരിച്ച നടപടിക്ക് വത്തിക്കാന്‍ അംഗീകാരം നല്‍കി. എംസിബിഎസ് സന്യാസ സഭയുടെ മഹാരാഷ്ട്രയിലെ സ്ഥാപനങ്ങളുടെ മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഇക്കാലയളവില്‍ വന്‍ തുകയുടെ വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സഭയുടെ ആലുവ ജനറലേറ്റാണ് നടപടി സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബ്രിട്ടനിലെ കോടതി 35,000 പൗണ്ട് പിഴയടച്ചു മാപ്പു പറഞ്ഞ ബ്രിട്ടീഷ് മലയാളി, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ ജേഷ്ഠ സഹോദരനാണ് ഫാ.ടോമി. കഴമ്പില്ലാത്ത ഏതൊരു വാര്‍ത്തയും ആഘോഷമാക്കുന്ന, ബ്രിട്ടനിലെ മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി രസിയ്ക്കുന്ന ഈ പത്രാധിപര്‍ക്ക് ഇപ്പോള്‍ ചേട്ടന്റെ സാമ്പത്തിക തട്ടിപ്പിനൊപ്പം വൈദിക വൃത്തിയില്‍ നിന്നും സഭ പുറത്താക്കിയ വാര്‍ത്ത ആഘോഷമാക്കാനും അതുവഴി ചാകര കൊയ്യാനും സുവര്‍ണ്ണാവസരം കൈവന്നിരിയ്ക്കയാണ്.

കഴിഞ്ഞ കാലങ്ങളില്‍ ബ്രിട്ടനിലെ മാഞ്ചസ്റററില്‍ പലയിടങ്ങളിലും സഭയുടെ ആത്മീയ ഗുരുവായി വിവിധ കേന്ദ്രങ്ങളിലും ഫാ. കരിയിലക്കുളം ധ്യാനപ്രസംഗങ്ങളും നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതനാണ് ഇദ്ദേഹം.ഫാ. ടോമി കരിയിലക്കുളം കാല്‍ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയില്‍ പോയ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് കുര്‍ബാന അര്‍പ്പിക്കാനായി അയച്ചതാണ് ഫാ.ടോമിയെ അദ്ദേഹത്തിന്റെ സഭ.

ചങ്ങനാശേരി അതിരൂപതയില്‍ വൈദികനായിരുന്ന ഇദ്ദേഹം എംസിബിഎസ് സഭയിലേയ്ക്കു ചേക്കേറിയതാണ്. അതിരൂപതാ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നാല്‍ പ്രവര്‍ത്തനമണ്ഡലം പരിമിതമാകുമെന്നും വലിയ ശ്രോതസുകള്‍ കണ്ടെത്താനാവുകയില്ലെന്നും മനസിലാക്കി ഇദ്ദേഹം രൂപതാ വൈദിക സ്ഥാനം ഇട്ടെറിഞ്ഞു പോയെന്നാണ് അന്ന് ചങ്ങനാശേരിയിലെ വൈദികര്‍ക്കിടയില്‍ നിലനിന്നിരുന്ന രഹസ്യമായ പരസ്യം. അതിപ്പോള്‍ നൂറു ശതമാനം പൂര്‍ണ്ണമായും നിറവേറ്റിയെന്നും സംസാരമുണ്ട്.

അബ്ദുള്‍ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. അങ്ങനെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വര്‍ഷം തോറും നല്‍കി വരുന്ന ഹെല്‍ത്ത് കെയര്‍ അച്ചീവേഴ്സ് അവാര്‍ഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.

പ്രസിഡന്റിന്റെ കയ്യില്‍ നിന്നും മികച്ച സേവനത്തിന് അവാര്‍ഡ് നേടിയ ഇദ്ദേഹം. ഇപ്പോള്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ആണെന്നാണ് ജനസംസാരം. അനുജന്റെ കടങ്ങള്‍ വീട്ടാന്‍ ചേട്ടനെ കരുവാക്കിയെന്നും ബ്രിട്ടനിലെ മലയാളികള്‍ക്കിടയില്‍ സന്ദേശം പരക്കുന്നുണ്ട്.എന്നും നഷ്ടങ്ങള്‍ മാത്രം കൈമുതലാവുന്ന ഓണ്‍ലൈന്‍ പത്രങ്ങള്‍ മിക്കതും പൂട്ടിപ്പോയപ്പോഴും സ്വന്തം പ0ത്രം വലിയ ലാഭത്തിലാണെന്നും അരഡസനിലേറെ തൊളിലാളികള്‍ക്ക് ശമ്പളവും കാലാകാലങ്ങളില്‍ കൃത്യമായ ബോണസും ഇന്‍ക്രിമെന്റും നല്‍കുന്നതിന്റെ ഉറവിടം ഇപ്പോള്‍ എവിടെ നിന്നാണെന്നുള്ളതിന്റെ തെളിവുമാണ് അഭിഷിക്തന്റെ സാമ്പത്തിക തട്ടിപ്പെന്നും യുടക മലയാളികള്‍ പറയുന്നു.
- dated 11 Mar 2020


Comments:
Keywords: India - Otta Nottathil - Fr_Thomas_kariyilakulam_mcbs_finance_misuse_pune India - Otta Nottathil - Fr_Thomas_kariyilakulam_mcbs_finance_misuse_pune,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
18320209RING
ഇന്ത്യയില്‍ റിങ്ങിങ് ടോമുകളിലൂടെ കൊറോണ ബോധവത്കരണം
തുടര്‍ന്നു വായിക്കുക
thumb_stamp_covid_19_mumbai
മുംബൈ സിറ്റി ഹോം ക്വാറനൈ്റനില്‍ ഉള്ളവരുടെ കൈകള്‍ സ്ററാമ്പ് ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
14320202namaste
കൊറോണ കാലത്ത് ഇന്ത്യന്‍ അഭിവാദ്യത്തിന് ആഗോള അംഗീകാരം
തുടര്‍ന്നു വായിക്കുക
12320208visa
ഏപ്രില്‍ 15 വരെയുള്ള ടൂറിസ്ററ് വിസകള്‍ ഇന്ത്യ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
9320201corona
കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ 5 പേര്‍ക്ക്, കൊച്ചിയില്‍ ഒരാള്‍ക്ക്; 15 പേര്‍ക്ക് രോഗലക്ഷണം; 3000 പേര്‍ നിരീക്ഷണത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us