Advertisements
|
തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും ; ജോസ് കെ മാണി എം.പി
മനോജ് മറ്റമുണ്ടയില്‍
ഭരണങ്ങാനം : മഴക്കാലത്ത് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതാ യിത്തീര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പി. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ളാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിച്ച മിനി ഹൈമാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കനത്തമഴയില്‍ പഞ്ചായത്തിലെ വിവിധ റോഡുകള്‍ ഗതാഗത യോഗ്യം അല്ലാതായിരിക്കുകയാണ്. സംസ്ഥാന ഗവണ്മെന്റ് സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡ് ആണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ദീപസ്തംഭം 2021 ~22 പദ്ധതി പ്രകാരം രണ്ട് ഘട്ടങ്ങളിലായി 33 ലൈറ്റുകളാണ് ദരണങ്ങാനം ഡിവിഷനില്‍ സ്ഥാപിച്ചത്.
ഇടപ്പാടി പള്ളി ജംഗ്ഷന്, ഭരണങ്ങാനം സെന്‍ട്രല്‍ ജംഗ്ഷന്, ചൂണ്ടച്ചേരി, കോടിയാനിച്ചിറ അമ്പലം ജംഗ്ഷന്, പാമ്പുരാംപാറ, പ്ളാക്കത്തൊട്ടി തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഉദ്ഘാടന സമ്മേളനങ്ങളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ളാക്കല്‍ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ആനന്ദ് ചെറുവള്ളി, ജോസ് ചെമ്പകശ്ശേരി പഞ്ചായത്ത് മെമ്പര്‍മാരായ ജോസുകുട്ടി അമ്പലമറ്റം, അനുമോള്‍ മാത്യു, ബീന ടോമി, ജെസി ജോസ്, എല്‍സമ്മ ജോര്‍ജുകുട്ടി ,രാഹുല്‍ജി കൃഷ്ണന്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സിബി പ്ളാത്തോട്ടം, ഔസേപ്പച്ചന് വാളിപ്ളാക്കല്‍, ടോമി മാത്യു, റ്റി.കെ. ഫ്രാന്‍സീസ്, ഇ.വി പ്രഭാകരന്, ഔസേപ്പച്ചന് കുന്നുംപുറം,എ .ടി ജോസഫ്, ജോസഫ് ചെമ്മല, ജോണി വടക്കേ മുളഞ്ഞ നാല്, തോമസുകുട്ടി വരിക്കയില്‍,സക്കറിയാസ് ഐപ്പന് പറമ്പില്കുന്നേല്, സുരേഷ് വരിക്കപ്പൊതിയില്, ജോണിക്കുട്ടി വടക്കേമുറി, സിസി ഐപ്പന് പറമ്പില്‍ കുന്നേല്‍, ടോമി തുരുത്തിക്കര,മാത്തുകുട്ടി വാളിപ്ളാക്കല്‍ ,സോണി പടിഞ്ഞാത്ത്, ടോമി തെങ്ങുംപള്ളില്‍, ഷാജി കിഴക്കേക്കര ,ബെന്നി വറവുങ്കല്‍, ദേവസ്യ മത്തായി, തങ്കച്ചന് ഞാലില്‍, സിനു തുമ്മനിക്കുന്നേല്‍, ബേബി കൂട്ടുങ്കല്‍, ആകാശ് തെങ്ങുംപള്ളില്‍, ലൂക്കാച്ചന് പണംപാറ, തോമസ് കടമ്പു കാട്ടില്‍, ബിജു നടുവക്കുന്നത്ത്, അഗസ്ററിന് കരികുറ്റിങ്കുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരണങ്ങാനം ഡിവിഷനിലെ കരൂര്‍, കടനാട്, മീനച്ചില്‍ എന്നീ പഞ്ചായത്തുകളിലെ മിനി ഹൈമാസ്ററ് ലൈറ്റുകള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ളാക്കല്‍ പറഞ്ഞു |
|
- dated 23 May 2022
|
|
Comments:
Keywords: India - Otta Nottathil - Jose_K_Mani_press_release_23_may_2022 India - Otta Nottathil - Jose_K_Mani_press_release_23_may_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|