Today: 26 Oct 2020 GMT   Tell Your Friend
Advertisements
കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ്
Photo #1 - India - Otta Nottathil - Kerala_got_UN_Award_for_Control_Non_Communicable_Diseases
ജനീവ: യുഎന്നിന്റെ അതായത് ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന് ലഭിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍ ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. യുഎന്‍ഐഎടിഎഫ് വര്‍ഷം തോറും നല്‍കി വരുന്ന മികച്ച ജീവിതശൈലി രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ഇത്. ആദ്യമായാണ് കേരളത്തിന് ഇത്തരമൊരു പുരസ്ക്കാരം ലഭിക്കുന്നത്.

ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അവാര്‍ഡിനെ വിശേഷിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് കേരളം ഒരുക്കിയിരിക്കുന്നത്. ഈ മഹാമാരി ഘട്ടത്തില്‍ മരണനിരക്ക് വളരെയധികം കുറയ്ക്കാനായതും എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ്. അതുകൊണ്ടുതന്നെ ഈ അവാര്‍ഡിന്റെ തിളക്കം അവരുടെ പ്രവര്‍ത്തങ്ങള്‍ക്കാണന്നും എല്ലാവരെയും ഈയവസരത്തില്‍ അഭിനന്ദിയ്ക്കുവെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി തെരഞ്ഞെടുത്ത റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെയും
തെരഞ്ഞെടുത്തത്. ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ലഭിയ്ക്കുന്ന ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വലിയ ഒരു അനുഗ്രഹമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
- dated 25 Sep 2020


Comments:
Keywords: India - Otta Nottathil - Kerala_got_UN_Award_for_Control_Non_Communicable_Diseases India - Otta Nottathil - Kerala_got_UN_Award_for_Control_Non_Communicable_Diseases,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us