Today: 26 Sep 2022 GMT   Tell Your Friend
Advertisements
പട്ടിയും മലയാള ഭാഷയും
ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന്., പട്ടികളുടെ സ്വന്തം നാടായി പരിണമിച്ചിരിക്കുന്നു.

നമ്മുടെ മാതൃഭാഷയായ മലയാളത്തിന്റെ സര്‍വ്വോത് മുഖമായ വളര്‍ച്ചയ്ക്ക്., പട്ടികള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്.

പ്രത്യക്ഷമായും പരോക്ഷമായും., പട്ടിയുമായി ബന്ധപ്പെട്ട പദങ്ങള്‍, ആശയങ്ങള്‍, ഉപമകള്‍, പഴം ച്ചൊല്ലുകള്‍, പ്രയോഗങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് മലയാള ഭാഷ.

മലയാളികള്‍ തമ്മില്‍ ഭിന്നത ഉണ്ടാവുകയും, അത് വാക്ക് പോരിന് വഴി മാറുകയും ചെയ്യുന്ന ഘട്ടത്തിലാണ്., അവിടെ നടക്കുന്ന വഴക്കുമായി, യാതോരു ബന്ധവും ഇല്ലാത്ത പാവം പട്ടികളെ പിടിച്ച്, അതിന്റെ ഇടയില്‍ ഇടുന്നത്.

എടാ .... പട്ടി, പോടാ ..... പട്ടി, വാടാ ..... പട്ടി, നായിന്റെ മോന്‍, നായിന്റെ മക്കള്‍, നായെ , തുടങ്ങിയ സംബോധനകളിലൂടെ, വഴിയെ പോയ പട്ടിയെ,. പേരു കൊണ്ട് എങ്കിലും,. അവിടെ നടക്കുന്ന ലഹളയുടെ ഭാഗമാക്കുന്നു.

സ്വഭാവവും, ജീവിത നിലവാരവും അനുസരിച്ച് , പട്ടികളെ പല ജാതികളായി തിരിച്ചിരിക്കുന്നു.

കില്ലപ്പട്ടി, കൊടിച്ചിപ്പട്ടി, പന്നപ്പട്ടി, ചാവാലി പട്ടി, തെണ്ടി പട്ടി, തെരുവ് പട്ടി, അങ്ങനെ പോകുന്നു

നിറത്തിന്റെ അടിസ്ഥാനത്തിലും ഉണ്ട് വിഭജനം.
കറുത്ത പട്ടി, വെളുത്ത പട്ടി, പാണ്ടന്‍ പട്ടി, ചാര പട്ടി, പുള്ളി പട്ടി ......

മനുഷ്യനുമായി ബന്ധപ്പെട്ട,. മിക്കവാറും എല്ലാം കാര്യങ്ങള്‍ക്കും, പട്ടികളെ കൂട്ട് പിടിച്ചാണ് നാം ആശയങ്ങള്‍ രൂപപ്പെടുത്തിയത് .......

ജീവിത യാത്രയില്‍, എങ്ങും എത്തിപ്പെടാതെ.. തൊടുന്നത് മുഴുവനും, പരാജയപ്പെട്ട് നില്‍ക്കുന്ന ഒരു വ്യക്തി,. മറ്റുള്ളവരെ നോക്കി ആത്മവിശ്വാസത്തോടെ പറയുന്ന ഒരു വാക്കുണ്ട്.,
ഏത് പട്ടിക്കും ഒരു ദിവസം ഉണ്ട് . ഓര്‍ത്തു വച്ചോ എന്ന് ...... .

ഇനിയിപ്പോള്‍ ഉത്തരവാദിത്വങ്ങളും,. അധികാരങ്ങളും ഉപേക്ഷയായി വിചാരിച്ച്, ഉഴപ്പി നടക്കുന്ന ആളുകളെ നോക്കി,. മറ്റുള്ളവര്‍ പറയും. താന്‍ ഇരിക്കേണ്ടിടത്ത് താന്‍ ഇരുന്നില്ലെങ്കില്‍, അവിടെ പട്ടി കയറി ഇരിക്കും. പറഞ്ഞില്ലന്ന് വേണ്ട.......!

ഒരു ആവിശ്യവും ഇല്ലാതെ കറങ്ങി നടക്കുകയും, ആ നടപ്പു കൊണ്ട്,. ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതിരിക്കുകയും ചെയ്താലോ ...? അതിനും പട്ടികള്‍ക്കാണ് കുറ്റം.

നായ്ക്ക് ഇരിക്കാന്‍ നേരേം ഇല്ല . നായ നടന്നിട്ട് കാര്യേം ഇല്ല ......

എന്തെങ്കിലും ഒരു കാര്യസാദ്ധ്യത്തിന് ഇറങ്ങി തിരിച്ചിട്ട്,. അത് നടന്നില്ലെങ്കിലും, അതും പട്ടികളുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് നമ്മുക്കിഷ്ടം....

പട്ടി ചന്തയ്ക്ക് പോയ പോലെ .

എത്ര പറഞ്ഞാലും, ഉപദേശിച്ചാലും, നേരെ ആകാത്ത ആളുകളുണ്ട്. ഹേ.... മനുഷ്യ .....!
നീ ശരിയാകാത്തതിന്ന്, പട്ടിയുടെ വാല് എന്തു പിഴച്ചു...????
പട്ടിയുടെ വാല് പന്തിരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും, കുഴല് വളയത്തെ ഉള്ളൂ., വാല് നേരെ ആകാന്‍ വിഷമമാണ് പോലും .

എവിടെ ചെന്നാലും എച്ചിത്തരം കാണിക്കുന്ന ആളുകള്‍ ഉണ്ട്. തന്നി സ്വഭാവം വെളിപ്പെടുത്തുന്നവര്.., അതിനും പഴി നായ്ക്കള്‍ക്ക് തന്നെ.
നായ നടുക്കടലില്‍ ചെന്നാലും നക്കിയേ കുടിക്കു.

ഒരു കാരണവും ഇല്ലാതെ, വിഷാദിച്ച് ഇരിക്കുന്നവന്, കരയാന്‍ ഒരു കാരണവും കൂടി കിട്ടിയാല്‍, എങ്ങനെ ഇരിക്കും. അതിനും നമ്മുക്ക് നായകളെ കൂട്ട് പിടിക്കണം.

മോങ്ങാന്‍ ഇരുന്ന നായയുടെ തലയില്‍ തേങ്ങാ വീണു.....

വെറുതെ ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഭീരുക്കളാണെന്നും, മൗനികളാണ് കൂടുതല്‍ അപകടകാരികള്‍ എന്ന് കാണിക്കാനും,. നമ്മുക്ക് പട്ടികള്‍ തന്നെ വേണം.
കുരയ്ക്കും പട്ടി കടിക്കില്ല.

എല്ലാ മേഖലയിലും, ഉയര്‍ന്ന നിലയില്‍ ഉള്ളവര്‍ക്ക്, പലതിനേയും ഭയപ്പെടേണ്ടതില്ല എന്നു കാണിക്കാനും,. പട്ടി തന്നെ ശരണം.
ആന പുറത്ത് ഇരുന്നാല്‍ പട്ടിയെ പേടിക്കണോ ?.

പണ്ടത്തെ കോളിംങ് ബെല്ലുകളും ഈ പട്ടികള്‍ തന്നെ ആയിരുന്നു.., പട്ടി കുരച്ചാല്‍ പടി തുറക്കും.

ഇഷ്ട്ട ഇല്ലാത്ത ഇടങ്ങളില്‍ പോകുന്നതിനോ ? താല്പര്യം ഇല്ലാത്ത സദ്യയ്ക്ക് ക്ഷണിച്ചാലോ ? അവിടെ നമ്മള് പോകാതെ, നമ്മുടെ പട്ടിയെ ഒരു ഉളുപ്പും ഇല്ലാതെ, തള്ളിയങ്ങ് വിടാന്‍ , നമ്മുക്ക് ഒരു മടിയും ഇല്ല....

ആ.....പിന്നെ ..... എന്റെ പട്ടി പോകും.......

വെല്ലുവിളി നടത്തുമ്പോഴും പട്ടികളെ വേറുതെ വിടാറില്ല.
മുമ്പോട്ട് വെയ്ക്കുന്ന ഡിമാന്റ്..
എന്റെ പേര്., നിന്റെ പട്ടിക്കിട്ട് വിളിച്ചോ .... എന്നാണ്.

കലിപ്പ് അടങ്ങാത്തവരെ സൂചിപ്പിക്കാനും, പട്ടി തന്നെ വേണം.

അരിയും തിന്ന് , ആശാരിച്ചിയേയും കടിച്ചു,. എന്നിട്ടും പട്ടിയ്ക്ക് മുറുമുറുപ്പ് .

ഏതെങ്കിലും ഒരു കാര്യത്തിന്റെ കൈ്ളമാക്സില്‍ എത്തുമ്പോള്‍, ചെറിയ തടസങ്ങള്‍ നിമിത്തം, ലക്ഷ്യത്തില്‍ നിന്നും മാറി പോകുന്നവരെ കുറിച്ച് പറയുന്നതും, പട്ടികളോട് ഉപമിച്ചാണ് .
വേട്ട മുറുകുമ്പോള്‍ പട്ടിക്ക് മുള്ളാന്‍ മുട്ടും പോലെ .

അങ്ങനെ ഒരു പാട് പറയാനുണ്ട്.
പട്ടിയൊട്ട് പുല്ലു തിന്നത്തും ഇല്ല, പശുവിനെ കൊണ്ട് തീറ്റിക്കത്തും ഇല്ല. , പട്ടിക്ക് പ്രായം വെയ്ച്ചത് പോലെ, വയ്യാത്ത പട്ടി എന്തിനാണ് കൈയ്യാല കേറാന്‍ പോയത്, നായ ചാടിയാല്‍ ചന്ദ്രനില്‍ എത്തുമോ?

മഹാഭാരതത്തിന്റെ അവസാന ഭാഗത്ത്, ഹിമാലയത്തിലേയ്ക്ക് മോഷത്തിനായി സഞ്ചരിക്കുന്ന പഞ്ചപാണ്ഡവന്‍മാരുടെ ഒപ്പം, ഒരു പട്ടിയും വിടാതെ പിന്‍തുടരുന്ന കഥ പറയുന്നുണ്ട്. അതുപോലെ, മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് ഒപ്പം, അതിന്റെ നാനാവിധ പുരോഗതിക്ക് സാക്ഷ്യം വഹിച്ചു കൊണ്ട്,. നായ്ക്കളും നമ്മുടെ ഭാഷയുടെ ഓരം ചേര്‍ന്ന് പ്രയാണം തുടരുന്നു. പാണ്ടന്‍ നായുടെ പല്ലിനു ശാര്യം,. പണ്ടത്തെക്കാളും അധികം ആണെന്ന വര്‍ത്തമാന കാല യാഥാര്‍ത്ഥ്യത്തെ ഉള്‍കൊണ്ട്.
മനുഷ്യനും , സകല ജീവജാലങ്ങള്‍ക്കും , ഭൂമിയില്‍ ജീവിക്കാന്‍ അവകാശം ഉണ്ട് എന്ന്

ഓര്‍മ്മപ്പെടുത്തട്ടെ ..... അതുപോലെ തന്നെ, പൊന്നു കായ്ക്കുന്ന മരം ആയാലും,. പുരയ്ക്ക് മുകളിലേയ്ക്ക് ചാഞ്ഞാല്‍ മുറിയ്ക്കണം. എന്ന ചെറിയ ഒരു സാമാന്യത്വത്തം., ഓര്‍മ്മപ്പെടുത്തി കൊണ്ട് നിര്‍ത്തുന്നു......

കടപ്പാട്
- dated 20 Sep 2022


Comments:
Keywords: India - Otta Nottathil - dog_malayalam_language India - Otta Nottathil - dog_malayalam_language,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us