Today: 05 Jun 2023 GMT   Tell Your Friend
Advertisements
മലയാള സിനിമയിലെ ചിരിയുടെ വസന്തം മാഞ്ഞു
Photo #1 - India - Otta Nottathil - film_star_innocent_expired
കൊച്ചി:മലയാള സിനിമയിലെ ചിരിയുടെ വസന്തം മാഞ്ഞു. എഴുനൂറിലധികം സിനിമകളില്‍ ഹാസ്യത്തിന്റെ, ഗൗരവത്തിന്റെ, സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, ആഢ്യതയുടെ, വില്ലന്‍ കഥാപാത്രമായി വിളങ്ങിയ നടന വസന്തം പരത്തിയ വിഖ്യാതനടന്‍ ഇന്നസെന്റ്(75) അന്തരിച്ചു. വെള്ളിത്തിരയില്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ ഇന്നസെന്റ് ഇനിയില്ല.
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകര്‍ന്നു നല്‍കിയ മുന്‍ പാര്‍ലമെന്റ് അംഗം കൂടിയായ ഇന്നോച്ചന്‍ വിടവാങ്ങി. രണ്ടാഴ്ചയിലധികമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ
വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച്ച രാത്രി 10.45 ഓടെയായിരുന്നു അന്ത്യം.

അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളാണ്. സവിശേഷമായ ശരീരഭാഷയും തൃശൂരിന്റെ സ്ളാംഗുമുള്ള ഇന്നസെന്റിന്റെ അഭിനിയപാടവം ഒന്നുവേറെ തന്നെയായിരുന്നു. നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സത്യന്‍ അന്തിക്കാട്, ഫാസില്‍, പ്രിയദര്‍ശന്‍, സിദ്ദിഖ്~ലാല്‍ സിനിമകളിലെ ഇന്നസെന്റിന്റെ
കഥാപാത്രങ്ങള്‍ എക്കാലവും ജനഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ന്നവയാണ്.

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28~ന് ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. എട്ടാം ക്ളാസ്സില്‍ പഠനം അവസാനിപ്പിച്ച ഇന്നസെന്റ് തുടര്‍ന്ന് അഭിനയത്തില്‍ ഒരു കൈ പയറ്റാം എന്ന ധാരണയില്‍ ഇന്നസെന്റ് പോയത് മദ്രാസിലേക്കാണ്.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ആയാണ് തുടക്കം. സംവിധായകന്‍ മോഹന്‍ മുഖേനയാണ് സിനിമാരംഗത്തെത്തിയത്. 1972~ല്‍ പുറത്തിറങ്ങിയ നൃത്തശാലയായിരുന്നു ആദ്യചിത്രം. പിന്നീട് ഉര്‍വശി ഭാരതി, ഫുട്ബോള്‍ ചാമ്പ്യന്‍, നെല്ല് തുടങ്ങിയ ചിത്രങ്ങളിലെ ചെറുവേഷങ്ങള്‍. തുടര്‍ന്നും ചെറുവേഷങ്ങള്‍ ഇന്നസെന്റിനെ തേടിയെത്തി. തീപ്പട്ടി കമ്പനിയില്‍ ഇന്നസെന്റ് സജീവമായിരുന്നു.വളരെക്കാലം സിനിമാതാര സംഘടനയയായ അമ്മയുടെ പ്രസിഡന്റായിരുന്നു.

2013ല്‍ അര്‍ബുദരോഗം ബാധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് ചികിത്സ തേടുകയും രോഗം ഭേദമാവുകയും ചെയ്തിരുന്നു.

976 സെപ്തംബര്‍ 26 നാണ് വിവാഹം കഴിച്ചത്. ഇന്നസെന്റ് ആലീസാണ് ഭാര്യ.
സോണറ്റ് ഏകമകനാണ്. രശ്മി സോണറ്റ് മരുമകളാണ്. രണ്ടു പേരക്കുട്ടികളുണ്ട്.
- dated 26 Mar 2023


Comments:
Keywords: India - Otta Nottathil - film_star_innocent_expired India - Otta Nottathil - film_star_innocent_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
train_accident_odisha_death_toll_280
ദുരന്ത ഭൂമിയായി ഒഡിഷ; മരണം 280 ആയി, പരുക്കേറ്റവരുടെ എണ്ണം 1000 പിന്നിട്ടു Recent or Hot News
അപകടകാരണം സിഗ്നല്‍ തകരാറോ ? ഡേറ്റ ലോഗര്‍ ദൃശ്യം കണ്ട് പ്രധാനമന്ത്രി ; തിരുവനന്തപുരത്ത് നിന്ന് ഒഡിഷയിലേക്കുള്ള ട്രെയിന്‍ റദ്ദാക്കി;
പാളംതെറ്റല്‍, കൂട്ടിയിടി: എല്ലാം മിനിട്ടുകള്‍ക്കുള്ളില്‍, സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് റെയില്‍വേ ; തുടര്‍ന്നു വായിക്കുക
new_parliament_haouse_inagurated_PM_modi
പുതിയ പാര്‍ലമെന്റ് മന്ദിരം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
തുടര്‍ന്നു വായിക്കുക
prisoner_attack_cops_poojappura
ഊണിനൊപ്പം വിളമ്പിയ മട്ടണ്‍കറി കുറഞ്ഞുപോയി ; ജയില്‍ അധികൃതരെ കൈയേറ്റം ചെയ്ത് പ്രതി
തുടര്‍ന്നു വായിക്കുക
ആലപ്പുഴ വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ട് മുങ്ങി ; യാത്രക്കാരെ രക്ഷിച്ചു ; അപകടം അടിത്തട്ട് തകര്‍ന്ന് വെള്ളം കയറി
തുടര്‍ന്നു വായിക്കുക
22520231modi
മോദിയുടെ ജനപ്രീതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ബൈഡനും ആല്‍ബനീസും
തുടര്‍ന്നു വായിക്കുക
22520233modi
യുക്രെയ്നില്‍ തല്‍സ്ഥിതി തുടരണം: മോദി
തുടര്‍ന്നു വായിക്കുക
21520231modi
യുക്രെയ്നിലേത് മാനവികതയുടെ പ്രശ്നം: മോദി
യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് സെലന്‍സ്കിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കി തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us