Today: 02 Mar 2021 GMT   Tell Your Friend
Advertisements
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു
Photo #1 - India - Otta Nottathil - gmpc_inagurated_by_kerala_governor
തിരുവനന്തപുരം: മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കൂടുതല്‍ നിഷ്പക്ഷരായി നിലകൊള്ളണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് ഗ്ളോബല്‍ മലയാളി പ്രസ്ക്ളബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിലകൊള്ളുക എന്നത് മനുഷ്യസഹജമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇതിനതീതമായി വര്‍ത്തിക്കണം. സ്വന്തം കാഴ്ചപ്പാടുകള്‍ക്കൊപ്പം മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ കൂടി പരിഗണിക്കുമ്പോഴാണ് ജനാധിപത്യം കൂടുതല്‍ തെളിച്ചമുള്ളതാകുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതിയിലും മാധ്യമ പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങളാണ് വന്നത്. ഇത്തരം മാറ്റങ്ങള്‍ക്കിടയിലും വിശ്വാസ്യതയും ധാര്‍മികതയും സാമൂഹ്യപ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യം സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ജസ്ററീസ് സിറിയക് ജോസഫ് പറഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ വച്ചുപുലര്‍ത്തുന്ന സെന്‍സേഷണലിസം പലപ്പോഴും മനുഷ്യാവകാശങ്ങളെ മുറിവേല്‍പ്പിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെകുറിച്ച് കൂടുതല്‍ ബോധവാന്മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ബധനാഴ്ച വൈകുന്നേരം അഞ്ചു മണിയ്ക്ക് നടന്ന ചടങ്ങില്‍ കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍, ഗ്ളോബല്‍ മലയാളി പ്രസ്ക്ളബ് പ്രസിഡന്റ് ജോര്‍ജ് കള്ളിവയലില്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു. വാര്‍ത്താ അവതാരക അളകനന്ദ കൃതജ്ഞത രേഖപ്പെടുത്തി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം.ജി രാധാകൃഷ്ണന്‍, ജോണ്‍ മുണ്ടക്കയം, പ്രഭാവര്‍മ, കെ.സി രാജഗോപാല്‍, എസ്.ആര്‍ ശക്തിധരന്‍, ജേക്കബ് ജോര്‍ജ്, വി.കെ ചെറിയാന്‍, പി.പി ജെയിംസ്, ജി. ശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മറ്റ് ഭാരവാഹികള്‍:

ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍: സോമന്‍ ബേബി (ബഹ്റിന്‍), ഡോ.കൃഷ്ണ കിഷോര്‍ (യുഎസ്എ).

വൈസ് പ്രസിഡന്റുമാര്‍: സജീവ് കെ. പീറ്റര്‍ (കുവൈറ്റ്), അനില്‍ അടൂര്‍(തിരുവനന്തപുരം), നിഷ പുരുഷോത്തമന്‍ (എറണാകുളം), പി. ബസന്ത് (ന്യൂഡല്‍ഹി).

ട്രഷറാര്‍: ഉബൈദ് ഇടവണ്ണ (സൗദി അറേബ്യ), ജോയിന്റ് ട്രഷറാര്‍: സണ്ണി മണര്‍കാട്ട് (കുവൈറ്റ്).

ജോയിന്റ് സെക്രട്ടറിമാര്‍: എം.സി.എ. നാസര്‍ (ദുബായ്), ചിത്ര കെ. മേനോന്‍ (കാനഡ), പി.ടി. അലവി (സൗദി അറേബ്യ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി).

ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളായി ആര്‍.എസ്. ബാബു (ചെയര്‍മാന്‍, കേരളാ മീഡിയ അക്കാദമി), പി.പി. ജെയിംസ് (എറണാകുളം), പി.പി. ശശീന്ദ്രന്‍ (കണ്ണൂര്‍), ലിസ് മാത്യു (ന്യൂഡല്‍ഹി), കമാല്‍ വരദൂര്‍ (കോഴിക്കോട്).

എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍: എന്‍. അശോകന്‍, ജോണ്‍ മുണ്ടക്കയം, ജി.കെ. സുരേഷ് ബാബു,ഡോ.എന്‍.പി. ചന്ദ്രശേഖരന്‍, വി.എസ്. രാജേഷ്, പി.എം. നാരായണന്‍, മാധവ്ദാസ് ഗോപാലകൃഷ്ണന്‍, ജെ. ഗോപീകൃഷ്ണന്‍, അളകനന്ദ, ഷാലു മാത്യു, സനല്‍കുമാര്‍, ടോമി വട്ടവനാല്‍, സുബിത സുകുമാര്‍, താര ചേറ്റൂര്‍ മേനോന്‍, ജോണ്‍സണ്‍ മാമലശേരി, രാജേഷ് കുമാര്‍.
- dated 06 Jan 2021


Comments:
Keywords: India - Otta Nottathil - gmpc_inagurated_by_kerala_governor India - Otta Nottathil - gmpc_inagurated_by_kerala_governor,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
internet_speed_india
ഇന്‍ഡ്യയിലെ ഇന്റര്‍നെറ്റ് വേഗം കീഴോട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
27220214ligia
ഇന്ത്യന്‍ വംശജ യുഎന്‍ അസിസ്ററന്റ് സെക്രട്ടറി ജനറല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22220212un
കോവിഡ് വാക്സിന്‍: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പ്രശംസ
തുടര്‍ന്നു വായിക്കുക
19220217azad
ചന്ദ്രശേഖര്‍ ആസാദ് ടൈം മാഗസിന്‍ പട്ടികയില്‍
തുടര്‍ന്നു വായിക്കുക
18220214akbar
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
psc_reank_holders_demo
തിരുവനന്തപുരത്ത് പി.എസ്.സി റാങ്ക് ലിസ്ററുകാര്‍ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു ; ആശ്വാസവുമായി ഉമ്മന്‍ ചാണ്ടി
തുടര്‍ന്നു വായിക്കുക
suvay_KC_J
കേ.കോ.(ജെ)സ്ഥാനാര്‍ത്ഥികള്‍ക്കായി സര്‍വേ നടത്തുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us