Today: 26 Sep 2022 GMT   Tell Your Friend
Advertisements
ഇവിടെ നിന്നാ എന്നാ ഉണ്ടാക്കാനാ
Photo #1 - India - Otta Nottathil - ivide_ninna_enna_undakkana
വിദേശത്തേക്കുള്ള പുതുതലമുറയുടെ കുടിയേറ്റവും കേരളത്തിന്റെ ഭാവിയും.

ഒരു നര്‍മ്മ സംഭാഷണം എന്തില്‍ ഇതിലൊരു വലിയ ഇംപാക്റ്റ് അടങ്ങിയിട്ടുണ്ടെന്ന് തോന്നിയതുകൊണ്ട് ഇവിടെ കുറിക്കുകയാണ്.. ഇതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി,

സംഭാഷണം ഇങ്ങനെ... മോന്‍ എവിടാ ?
ഓ.... അവന്‍ യുകെയ്ക്കു പോയി. ഇപ്പോ പഠിക്കയാ, ചെറിയ ജോലിയും ഉണ്ട് . അവിടെ പഠിച്ചാല്‍ അവിടെത്തന്നെ ജോലി നേടി അങ്ങ് ജീവിക്കാം. ഇവിടെ നിന്ന് എന്നാ ഉണ്ടാക്കാനാ ?

മോളോ ? അവള്‍ നഴ്സിംഗ് കഴിഞ്ഞ് ആദ്യം തന്നെ ക്യാനഡ പോയിരുന്നല്ലോ. അവള്‍ക്ക് നല്ല ശമ്പളമാ. അവിടെത്തന്നെ ജോലിയുള്ള ചെറുക്കനുമായി കല്യാണം പറഞ്ഞ് വെച്ചേക്കുവാ. അവര്‍ പാലാക്കാരാ. ഡിസംബറില്‍ രണ്ടു പേരും വരും. കല്യാണം നടത്തി ജനുവരി തന്നെ പോകും.

ഇളയ ആളോ ?

അവള്‍ +2 കഴിഞ്ഞു. അവളിനി നഴ്സിംഗിന് കാനഡയും ജര്‍മനിയും ഒക്കെ നോക്കുന്നു. ആദ്യം കിട്ടുന്നിടത്ത് പോയി പഠിക്കാനാ. അതാവുമ്പം അവിടെ ജോലി നേടി അവിടെ സെറ്റില്‍ ആകാന്‍ എളുപ്പമാ. പേപ്പറെല്ലാം ശരിയായി വരുന്നു. ഈ മാസം തന്നെ പോയേക്കും.

അപ്പോള്‍ നിങ്ങള്‍

"കിളവനും കിളവിയും " ഇവിടെ ......
ഓ ~ മോന്‍ അവിടെ ടലേേഹല ആയാല്‍ ഞങ്ങളും അങ്ങ് പോവും. ഇവിടെ നിന്നിട്ട് എന്നാ ഉണ്ടാക്കാനാ ?

കേരളത്തിലെ ഈ പുതിയ ട്രെന്‍ഡ് ~
കാരണം ..... ?

ഇവിടുത്തെ വ്യവസ്ഥിതി തന്നെ. എല്ലാം കളര്‍ഫുള്‍

രാഷ്ട്രീയാതിപ്രസരം, വിദ്യാഭ്യാസ ചിലവ് / നിലവാരക്കുറവ്, തൊഴില്‍ തേടിയുള്ള നെട്ടോട്ടം, പിന്നെ ലഭ്യതക്കുറവ് / ശമ്പളക്കുറവ് / പിന്‍വാതില്‍ നിയമനം
അതുമാത്രമോ .. ഭരണക്കാര്‍ വിമര്‍ശിക്കുന്നത് പ്രതിപക്ഷത്തെ, പ്രതിപക്ഷം നന്നാവില്ല പോലും, എന്തിനും ഏതിനും എതിര്‍ക്കും ഒടുവില്‍ ഗവര്‍ണ്ണറും ശത്രുവായി.

സ്വയം തൊഴില്‍ ലൈസന്‍സിന് തുടങ്ങി 1000 നൂലാമാലകള്‍ / തൊഴിലാളി യൂണിയനുകള്‍ / രാഷ്ട്രീയ പിരിവുകള്‍ / ഉദ്യോഗസ്ഥ പീഡനങ്ങള്‍ .... ഹര്‍ത്താലുകള്‍, പേപ്പട്ടികള്‍ അങ്ങനെ അങ്ങനെ പോകുന്ന നീളുന്ന പട്ടിക.

എങ്ങനെയും ജീവിക്കാമെന്ന് വെച്ചാലോ?
വീട് പണിയരുത് / കട പണിയരുത് / പരിസ്ഥിതി / വന്യമൃഗം മുതല്‍ തെരുവുനായ വരെ.

വ്യവസ്ഥിതി മാറിയില്ലെങ്കില്‍ ?

നാടിന് സമ്പത്തായ് മാറേണ്ട യുവത്വത്തിന്റെ കഴിവുകള്‍, അവര്‍ നേടുന്ന സമ്പാദ്യം, അവരുടെ കായിക വിഭവശേഷി,

തീര്‍ന്നില്ല ........

അവരുടെ പിന്‍തലമുറ
എല്ലാം ഭാരതത്തിന്,കേരളത്തിന്,നാടിന്,
കുടുംബ ബന്ധങ്ങള്‍ക്ക്,എല്ലാം നഷ്ടം.
നികത്താനാവാത്ത നഷ്ടം.

വാല്‍ക്കഷണം

മന്ത്രിമാര്‍ വിദേശത്ത് പോയി സര്‍ക്കാര്‍ ചിലവില്‍ അര്‍മാദിക്കുന്നു. നാടു നന്നാക്കാനുള്ള പര്യവേക്ഷണം, യുകെയില്‍ ഫിന്‍ലന്റില്‍, നോര്‍വേയില്‍, ഒത്താല്‍ പാരീസിലും, ഐഫല്‍ ടവറിന്റെ നിര്‍മ്മിതിയെപ്പറ്റി ഒന്നു പഠിച്ചുവന്നാല്‍ കേരളത്തില്‍ ഒരു കേരള ടവര്‍ പണിതാല്‍ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാലോ, പുതിയ ഗണിത ബുദ്ധിമാന്മാരല്ലേ ഇപ്പോഴത്തെ മിടുക്കന്മാരായ മന്ത്രിമാര്‍, നാടും നഗരവും കണ്ടു സുഖിക്കുകയും ചെയ്യാലോ.

എന്തുകൊണ്ട് വിദേശ നാടുകള്‍ വളരുന്നു?

ഈ നാട് ഇങ്ങനെ തളരുന്നു ?

ഉത്തരം കിട്ടും.

വ്യവസ്ഥിതികള്‍ മാറാന്‍

ആദ്യം മാറേണ്ടത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരവും, അഴിമതി നിറഞ്ഞ ഭരണകൂടവും ജനവിരുദ്ധരായ ഉദ്യോഗസ്ഥരും തന്നെയാണ്. എങ്കിലേ ഈ നാട് നന്നാവൂ, പച്ചപിടിക്കു, രക്ഷപെടു.അല്ലാത്തപക്ഷം, ഇവിടെ നിന്നാ എന്നാ ഉണ്ടാക്കാനാ ഈ ചോദ്യം അലയടിയ്ക്കും, വരും കാലങ്ങളില്‍
ഒഴിഞ്ഞ വീടുകളുടെ ശവപ്പറമ്പും
വൃദ്ധസദനങ്ങളുടെ കേന്ദ്രവും ആയി
കേരളം മാറും, കേരളം രോദനങ്ങളുടെ ശവപ്പറമ്പായി മാറും.

ഇവിടെ പ്രസക്തമായ ചോദ്യം
ഇവിടെ അവശേഷിക്കും .. ഇവിടെ നിന്നാ എന്നാ ഉണ്ടാക്കാനാ ?
കടപ്പാട് : വാട്സാപ്പാപ്പ്, ഫേസ്ബുക്ക്.
- dated 23 Sep 2022


Comments:
Keywords: India - Otta Nottathil - ivide_ninna_enna_undakkana India - Otta Nottathil - ivide_ninna_enna_undakkana,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us