Today: 27 Jul 2024 GMT   Tell Your Friend
Advertisements
4ാം ലോകകേരള സഭ ; 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ : ലോകകേരളം പോര്‍ട്ടല്‍ ലോഞ്ചും സര്‍വ്വേ റിപ്പോര്‍ട്ടും ജൂണ്‍ 13 ന്
Photo #1 - India - Otta Nottathil - loka_kerala_sabha_inaguration_june13th
Photo #2 - India - Otta Nottathil - loka_kerala_sabha_inaguration_june13th
തിരുവനന്തപുരം: ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍ പങ്കെടുക്കും. 200~ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്ററ് അന്തിമ ഘട്ടത്തിലാണ്.

മൂന്നാം ലോക കേരള സഭയിലെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍, കേരള മൈഗ്രേഷന്‍ സര്‍വ്വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 13 ~ ന് നിര്‍വ്വഹിക്കും. കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മൈഗ്രേഷന്‍ സര്‍വ്വേയുടെ ഭാഗമായുളള സെമിനാറും തുടര്‍ന്ന് ചേരും.

ജൂണ്‍ 13 ന് വൈകുന്നേരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.

എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമുകള്‍, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങള്‍, കുടിയേറ്റത്തിലെ ദുര്‍ബലകണ്ണികളും സുരക്ഷയും, നവ തൊഴില്‍ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകള്‍, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴില്‍~കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള പരിവര്‍ത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളില്‍ അവതരണങ്ങള്‍ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാ അടിസ്ഥാനത്തിലുളള ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
- dated 05 Jun 2024


Comments:
Keywords: India - Otta Nottathil - loka_kerala_sabha_inaguration_june13th India - Otta Nottathil - loka_kerala_sabha_inaguration_june13th,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
norka_language_class_kozhikode
നോര്‍ക്ക~എന്‍.ഐ.എഫ്.എല്‍ OET/IELTS ഓഫ് ലൈന്‍ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
തുടര്‍ന്നു വായിക്കുക
അഡ്വ.ഡീന്‍ കുര്യക്കോസ് എംപിയുടെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു
തുടര്‍ന്നു വായിക്കുക
modi_putin_meet_irks_US
മോദിയുടെ റഷ്യ സന്ദര്‍ശത്തില്‍ യുഎസിന് അതൃപ്തി
തുടര്‍ന്നു വായിക്കുക
vizhinjam_airport_inagurated
കേരളത്തിന്റെ തലവര മാറ്റി മറിയ്ക്കാന്‍ വിഴിഞ്ഞം ലോകഭൂപടത്തില്‍
തുടര്‍ന്നു വായിക്കുക
diamond_jubilee_st_thomas_college_ranni_alumni_meet
വജ്ര ജൂബിലി ആഘോഷവും ഗ്ളോബല്‍ അലൂമ്നി മീറ്റും
തുടര്‍ന്നു വായിക്കുക
indiA_RUSSIA_army_free
മോദി റഷ്യയില്‍; അനധികൃതമായി സൈന്യത്തില്‍ ചേര്‍ത്ത ഇന്ത്യക്കാരെ മോചിപ്പിക്കും
തുടര്‍ന്നു വായിക്കുക
india_russia_ukraine_war
റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ തിരിച്ചയയ്ക്കണം: വിദേശകാര്യ മന്ത്രി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us