Today: 09 Aug 2022 GMT   Tell Your Friend
Advertisements
ലോക കേരള സഭ സമ്മേളനം സമാപിച്ചു
Photo #1 - India - Otta Nottathil - loka_kerala_sabha_meeting_end
Photo #2 - India - Otta Nottathil - loka_kerala_sabha_meeting_end
തിരുവനന്തപുരം:കഴിഞ്ഞ മൂന്നു ദിവസമായി തിരുവനന്തപുരത്തു നടന്നുവന്ന ലോക കേരള സഭ സമാപിച്ചു. സഭയില്‍ നിന്നു വിട്ടുനിന്ന പ്രതിപക്ഷത്തെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ലോക കേരള സഭ ബഹിഷ്കരിച്ചത് അപഹാസ്യമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ ഓണ്‍ലൈനായി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

തന്നെയല്ല, പ്രവാസികളെയാണ് യുഡിഎഫ് ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തന്നോടൊപ്പം പ്രതിപക്ഷ നേതാവടക്കം പരിപാടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുതന്നെയായാലും നിയമപ്രാബല്യമുള്ള ഒരു സഭയയായി ലോക കേരള സഭ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള മൈഗ്രേഷന്‍ സര്‍വേ നടത്തി പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് വിപുലീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി പ്രവാസി ഡാറ്റാ പോര്‍ട്ടലും ഒരുക്കും. ഇതിലൂടെ വിപുലമായ ആഗോള രജിസ്ട്രേഷന്‍ കാന്പയിന്‍ നടത്തും. പ്രവാസി ഡാറ്റാ ശേഖരണം അടിയന്തരമായി നടത്തേണ്ട വിഷയമാണ്. കൃത്യമായ വിവരമില്ലാത്തത് പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കുന്നുണ്ട്. ലോക കേരള സഭയുടെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജര്‍മനിയില്‍ നിന്ന് ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍, ജോളി തടത്തില്‍,ജോസ് പുതുശേരി, പോള്‍ ഗോപുരത്തിങ്കല്‍, ഗിരികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിവാദമായ പുരാവസ്തു തട്ടിപ്പ് വീരന്‍ മോണ്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരിയെന്ന് ആരോപണവിധേയയായ അനിത പുല്ലയില്‍ ലോക കേരള സഭാ വേദിയില്‍ എത്തി.തും വിവാദമായി.ലോക കേരള സഭാ സമ്മേളനത്തിനിടെ അനിത നിയമസഭാ സമുച്ചയത്തിലെത്തിയത്. സഭാ ടിവിയുടെ ഓഫീസ് മുറിയിലേക്ക് കടന്നുചെന്ന അനിതയെ വാച്ച് ആന്‍ഡ് വാര്‍ഡ് തിരികെ അവരുടെ കാറിലെത്തിച്ചു. നിയമസഭാ സമുച്ചയത്തില്‍ എത്തിയെങ്കിലും ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയില്‍ അനിത പുല്ലയില്‍ ഇല്ലെന്നാണ് നോര്‍ക്കയുടെ വിശദീകരണം. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായി കഴിഞ്ഞ ലോക കേരള സഭയില്‍ അനിത പങ്കെടുത്തിരുന്നു.
- dated 19 Jun 2022


Comments:
Keywords: India - Otta Nottathil - loka_kerala_sabha_meeting_end India - Otta Nottathil - loka_kerala_sabha_meeting_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക Recent or Hot News
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
22720226murmu
ചരിത്രമെഴുതി ദ്രൗപദി മുര്‍മു
ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി തുടര്‍ന്നു വായിക്കുക
indian_citizenship_relinquished_more
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
തുടര്‍ന്നു വായിക്കുക
21720223ukraine
യുക്രെയ്ന്‍ സംഘര്‍ഷം: ഭക്ഷ്യ പ്രതിസന്ധി മുന്നറിയിപ്പുമായി ഇന്ത്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us