Today: 26 Mar 2023 GMT   Tell Your Friend
Advertisements
ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു ; കബറടക്കം ബുധനാഴ്ച
Photo #1 - India - Otta Nottathil - mar_joseph_powathil_expired
ചങ്ങനാശേരി: ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് മാര്‍ ജോസഫ് പവ്വത്തില്‍ (92) കാലം ചെയ്തു. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.17 മണിയ്ക്കാണ് അന്ത്യം സംഭവിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഥതിരൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതത്തിലായിരുന്നു.

അഭിവന്ദ്യ പൗവ്വത്തില്‍ പിതാവിന്റെ ഭൗതികശരീരം മാര്‍ച്ച് 21 ന് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് എടുത്ത് അരമന ചാപ്പലില്‍ കൊണ്ടുവന്ന് വിശുദ്ധ കുര്‍ബാനയും സംസ്കാരകര്‍മ്മങ്ങളുടെ ഒന്നാം ഘട്ടവും നടക്കും. തുടര്‍ന്ന് ഭൗതികശരീരം വിലാപയാത്രയായി ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും.തുടര്‍ന്ന് സംസ്കാര കര്‍മ്മങ്ങള്‍ 22 ന് ബുധനാഴ്ച രാവിലെ 9.30 ന് കര്‍മ്മങ്ങള്‍ ആരംഭിച്ച് 10 മണിക്ക് കര്‍ദ്ദിനാര്‍ മാര്‍ ജേങര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഭൗതികശരീരം സംസ്കരിക്കും.

കേരള സഭയുടെ ഉറച്ചശബ്ദവും ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍. സിബിസിഐയുടെയും കെസിബിസിയുടെയും മുന്‍ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഞ്ച് മാര്‍പാപ്പമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പിതാവ് ബനഡിക്ട് മാര്‍പാപ്പയുടെ ദീര്‍ഘകാല സുഹൃത്തായിരുന്നു. അദ്ദേഹമാണ് മാര്‍ പൗവത്തിലിന് സഭയുടെ കിരീടമെന്ന ബഹുമതി നല്‍കിയത്. സഭ വിശ്വാസ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ആരാധനാക്രമ പരിഷ്കരണം, സ്വാശ്രയ വിദ്യാഭ്യാസത്തിലും കര്‍ക്കശ നിലപാടാണ് സ്വീകരിച്ചത്.

ക്രാന്തദര്‍ശിയായ പിതാവിന്റെ മാര്‍ഗനിര്‍ദ്ദേശം സീറോ മലബാര്‍ സഭയ്ക്ക് ഒരു മുതല്‍ക്കൂട്ടുതന്നെയെന്നു വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല.

1930 ഓഗസ്ററ് 14~നാണ് ജോസഫ്~മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശേരി കുറുമ്പനാടം പവ്വത്തില്‍ വീട്ടില്‍ പാപ്പച്ചന്‍ എന്ന വിളിപ്പേരോടെ പി.ജെ. ജോസഫ് എന്ന ജോസഫ് പവ്വത്തില്‍ ജനിച്ചത്.1962 ഒക്ടോബര്‍ മൂന്നിന് പോള്‍ ആറാമന്‍ മാര്‍പാപ്പായില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

1962 മുതല്‍ ഒരു ദശാബ്ദക്കാലം ചങ്ങനാശേരി എസ്ബി കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. 1977 ഫെബ്രുവരി 13ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി.

1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. മാര്‍ ജോസഫിനു മുന്‍പ് മാര്‍ ആന്‍റണി പടിയറയായിരുന്നു ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത. 2007~ലാണ് ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തുനിന്നും അതിരൂപത ഭരണത്തില്‍ നിന്നും വിരമിച്ചത്.

പിതാവിന്റെ ജവിതനാള്‍വഴി

* ജനനം 1930 ഓഗസ്ററ് 14, കുറുന്പനാടം പവ്വത്തില്‍ കുടുംബം
* വിദ്യാഭ്യാസം എസ്ബി കോളജ് ചങ്ങനാശേരി, ലയോള
കോളജ് മദ്രാസ്
* പൗരോഹിത്യം 1962 ഒക്ടോബര്‍ മൂന്ന് പൂനെ
* അധ്യാപകന്‍ എസ്ബി കോളജ് ചങ്ങനാശേരി (1963 1972)
* ഉന്നതവിദ്യാഭ്യാസം ഓക്സ്ഫോര്‍ഡ് യൂണിവേ
ഴ്സിറ്റി, ഇംഗ്ളണ്ട് (1969 1970)
* മെത്രാഭിഷേകം 1972 ഫെബ്രുവരി 13
* ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ (1972
1977)
* കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ (1977 1985)
* ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (1985
2007)
* ചെയര്‍മാന്‍, ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ (1990 2013)
* ഓര്‍ത്തഡോക്സ് സഭയുമായുള്ള സഭൈക്യ ചര്‍ച്ചുകളിലെ
പൊന്തിഫിക്കല്‍ കമ്മീഷനംഗം (1993 2007)
* സീറോ~മലബാര്‍ സഭ പെര്‍മനന്‍റ് സിനഡ് അംഗം (1993
2007)
* ചെയര്‍മാന്‍, കെസിബിസി (1993 1996)
* പ്രസിഡന്‍റ്, സിബിസിഐ(1994 1998)
* വിശ്രമജീവിതം ചങ്ങനാശേരി അരമന (2007 മുതല്‍).

ആര്‍ച്ച്ബിഷപ്പ് ആയിരിക്കുമ്പോഴും അതിനുശേഷവും നിരവധി തവണ ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ജര്‍മനിയിലെ ബാംബെര്‍ഗ് രൂപതയുമായി ചേര്‍ന്ന് ചങ്ങനാശേരി അതിരൂപത നടത്തുന്ന ജര്‍മനിയിലെ വൈദിക സേവനം ഏറെ ഗാഢമാണ്. നാട്ടില്‍ ആയിരിക്കുമ്പോഴും ജര്‍മനിയില്‍ എത്തിയപ്പോഴും പിതാവിനെ നേരില്‍ ക്കാണാനും സൗഹൃദം പുതുക്കാനും സാധിച്ചിട്ടുണ്ട്. അതുതന്നെയുമല്ല പിതാവിന്റെ ഭരണകാലത്ത് അതിരൂപതാ സ്കൂളില്‍ ജോലി ചെയ്യാനും സാധിച്ചിട്ടുണ്ട്.

ദൈവസന്നിധിയിലേയ്ക്ക് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ഇടയശ്രേഷ്ഠന് പ്രാര്‍ത്ഥനകളോടെ ഹൃദയപ്രണാമം പ്രവാസിഓണ്‍ലൈന്‍ അര്‍പ്പിക്കുന്നു.
- dated 18 Mar 2023


Comments:
Keywords: India - Otta Nottathil - mar_joseph_powathil_expired India - Otta Nottathil - mar_joseph_powathil_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us