Today: 26 Jun 2022 GMT   Tell Your Friend
Advertisements
കേരളത്തില്‍ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഡിജിപി
Photo #1 - India - Otta Nottathil - police_clearence_certificate_kerala
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങള്‍ക്കോ ഇനി മുതല്‍ പൊലീസ് ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലന്ന് ഡിജിപിയുടെ ഉത്തരവ് ഒരു തലതിരിഞ്ഞ നിയമമായി. വിദേശത്തെ ജോലികള്‍ക്ക് ഗുഡ് കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് (ജിസിസി) നല്‍കുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജന്‍സികളിലൂടെ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഡിജിപി ഉത്തരവിറക്കിയത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്പി ഓഫിസിലോ ബന്ധപ്പെട്ട സ്റേറഷനിലെ സ്റേറഷന്‍ ഹൗസ് ഓഫിസര്‍ക്കോ നല്‍കണം. അപേക്ഷിക്കുന്ന ആള്‍ തന്നെ അപേക്ഷ തയാറാക്കണണ. അതിനു സാധിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ എഴുതി നല്‍കുന്ന സമ്മതപത്രം ഹാജരാക്കിയാല്‍ മറ്റുള്ളവര്‍ക്കും അപേക്ഷ സമര്‍പിക്കാം.

സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അപേക്ഷകന്‍ നേരിട്ടു ഹാജരാകണമെന്ന നിര്‍ബന്ധമില്ല.അപേക്ഷകന്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സര്‍ട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയും പൊലീസിന്റെ ആപ് വഴിയും സൈറ്റിലൂടെയും ഫീസടച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങാം. അപേക്ഷകന് ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍കേസില്‍ പ്രതിയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്പര്‍ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.

വിലാസം തിരിച്ചറിയാനായി ഇതിലേതെങ്കിലും രേഖയുടെ പകര്‍പ്പ് സമര്‍പിക്കണം: റേഷന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, എസ്എസ്. എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ: കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ൈ്രഡവിങ് ലൈസന്‍സ്. ഏതെങ്കിലും ഒരെണ്ണം ഹാജരാക്കിയാല്‍ മതി. സംസ്ഥാനത്തിനകത്തെ ജോലികള്‍ക്കായി "കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനേ പൊലീസിന് ഇനി കഴിയൂ.
- dated 13 May 2022


Comments:
Keywords: India - Otta Nottathil - police_clearence_certificate_kerala India - Otta Nottathil - police_clearence_certificate_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ലോക കേരള സഭ ; ആര്‍ക്കുവേണ്ടി ? ലാഭനഷ്ടങ്ങള്‍ ആര്‍ക്ക് ? Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_meeting_end
ലോക കേരള സഭ സമ്മേളനം സമാപിച്ചു
തുടര്‍ന്നു വായിക്കുക
loka_kerala_sabha_2022
ലോക കേരള സഭ 2022 ; കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യം
തുടര്‍ന്നു വായിക്കുക
17620222icmr
ഇന്ത്യന്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് യുഎസ് സഹായം
തുടര്‍ന്നു വായിക്കുക
16620226i2u2
ഐ2യു2 സഖ്യത്തിന്റെ ആദ്യ യോഗം അടുത്ത മാസം
ഇന്ത്യ, ഇസ്രയേല്‍, യുഎസ്, യുഎഇ അംഗങ്ങള്‍ തുടര്‍ന്നു വായിക്കുക
16620224un
ഇന്ത്യയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കണം: യുഎന്‍
തുടര്‍ന്നു വായിക്കുക
p_M_narayanan_loka_madhyama_award
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എം. നാരായണന് സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നുംഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us