ലോകത്തെ ഏറ്റവും വലിയ പാമ്പിനു പേരിട്ടു, വാസുകി

News Photo 1 - India - Otta Nottathil - vasuki_indicus_biggest_snake
ബറോഡ: ഗുജറാത്തില്‍ നിന്നു കണ്ടെത്തിയ ഫോസില്‍ ലോകത്ത് ഇതുവരെ ജീവിച്ചിരുന്നതില്‍ വെച്ച് ഏറ്റവും വലിയ പാമ്പിന്റേതാണെന്നു തെളിഞ്ഞു. ഇതിന്റെ കശേരുക്കളാണ് കണ്ടുകിട്ടിയത്. 2005ല്‍ ഐ.ഐ.ടി റൂര്‍ക്കിയിലെ ഗവേഷകരാണ് പാമ്പിന്റെ ഫോസിലുകള്‍ കണ്ടെത്തിയത്. അതിനു ശേഷം വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനു ശേഷമാണ് അത് ലോകത്തിലെ ഏറ്റവും വലിയ പാമ്പാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

സയന്‍സിഫിസ് റിപ്പോര്‍ട്സിലെ സ്പ്രിങ്ര്‍ നേച്ചറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 47 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമുഖത്തുണ്ടായിരുന്ന പാമ്പിന് വാസുകി ഇന്‍ഡികസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഹിന്ദു പുരാണത്തിലെ നാഗരാജാവാണ് വാസുകി.

നട്ടെല്ലിന്റെ ഭാഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇത് വിഷമില്ലാത്ത ഇനമായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. 11 മുതല്‍ 15 മീറ്റര്‍ വരെ നീളം കണക്കാക്കുന്നു. ഒരു ടണ്ണോളം ഭാരമുണ്ടായിരുന്നുവെന്നാണ് അനുമാനം. വാസുകിയെ കണ്ടെത്തുന്നതിന് മുമ്പ് 60 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊളംബിയയില്‍ ജീവിച്ചിരുന്ന ടിറ്റനോബ എന്ന പാമ്പാണ് ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്നാണ് കരുതിയിരുന്നത്. നിലവില്‍ ലോകത്തില്‍ ഏറ്റവും വലിയ പാമ്പുള്ളത് ഏഷ്യയിലെ റെറ്റിക്യുലേറ്റഡ് ആണ്. 10 മീറ്റര്‍ ആണ് അതിന്റെ നീളം.

ഇരയെ ചുറ്റിപ്പിണഞ്ഞ് ഞെരിച്ച് ഭക്ഷിക്കുന്ന രീതിയായിരിക്കും വാസുകിയുടേത് എന്നും ഗവേഷകര്‍ വിലയിരുത്തി. ആഗോളതാപനം ഇന്നത്തേക്കാള്‍ ഉയര്‍ന്ന സമയത്ത് ഈ പാമ്പ് തീരത്തിനടുത്തുള്ള ചതുപ്പുനിലങ്ങളിലാണ് താമസിച്ചിരുന്നതെന്നു കരുതുന്നു. കണ്ടുപിടിത്തം ശാസ്ത്രജ്ഞര്‍ക്ക് പാമ്പുകളുടെ പരിണാമത്തെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനും ഭൂഖണ്ഡങ്ങള്‍ കാലക്രമേണ എങ്ങനെ ഭൗതികമായി മാറുകയും ലോകമെമ്പാടും ജീവിവര്‍ഗങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും നല്‍കാന്‍ സഹായിക്കുന്നു.
- dated 19 Apr 2024
biggest largest snake fossil india vasuki indicus

Comments:

Keywords: India - Otta Nottathil - vasuki_indicus_biggest_snake India - Otta Nottathil - vasuki_indicus_biggest_snake,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

death_news_K_T_Scaria_father_shajan_scaria_chief_editor_marunadan_malayalee_oct_16_2026
ഇന്‍ഡ്യ മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ പിതാവ് കെ.ടി. സ്കറിയ അന്തരിച്ചു ; സംസ്കാരം ഞായറാഴ്ച
power_bank_on_fire_indigo_flight_emergency_landing_oct_11_2026
ഇന്‍ഡ്യ പവര്‍ ബാങ്ക് തീപിടിച്ചു; ഇന്‍ഡിഗോ യാത്രാവിമാനം അടിയന്തരമായി നിലത്തിറക്കി
ഇന്‍ഡ്യ ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
ഇന്‍ഡ്യ തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
ഇന്‍ഡ്യ ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം
ഇന്‍ഡ്യ മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
ഇന്‍ഡ്യ എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും