Today: 26 Nov 2020 GMT   Tell Your Friend
Advertisements
ലോഹി ഇനി ഓര്‍മ്മകളുടെ ജീവിതഗന്ധി തീരങ്ങളില്‍ ..............
Photo #1 - India - Samakaalikam - lohi last
Photo #2 - India - Samakaalikam - lohi last

പാലക്കാട്: ഭരതനും, പത്മരാജനും പോയ ഓര്‍മ്മകളുടെ സ്വപ്നലോകത്തേയ്ക്ക് മലയാളത്തിന്റെ ലോഹി യാത്രയായി. ഒരുപിടി കാര്യങ്ങള്‍ എഴുതി തീര്‍ക്കാതെ ഒരുപാടു സ്വപ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാതെ അമ്പഷത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന അതികായന്‍ തീനാളങ്ങളില്‍ പുല്‍കി.

മലയാള ചലചിത്ര ബഹുമഖപ്രതിഭ എ.കെ.ലോഹിതദാസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ലക്കിടിയിലെ സ്വവസതിയായ അമരാവതിയില്‍ സംസ്കരിച്ചത്. മക്കളായ ഹരികൃഷ്ണനും വിജയശങ്കറും ചിതയ്ക്കു തീകൊളുത്തി. രാവിലെ ഒന്‍പതുമുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ചലചിത്ര,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. തങ്ങളില്‍ ഒരുവനായി ജീവിച്ച ലോഹിതദാസിനെ അവസാനമായി കാണുന്നതിന് പഴയ ലക്കിടി ഗ്രാമം മുഴുവന്‍ അമരാവതിയിലേയ്ക്ക് ഒഴുകി. ജനത്തിരക്കുമൂലം നിശ്ചയിച്ചിരുന്ന സമയത്തിന് വൈകിയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയാണ് ലോഹിതദാസ് അന്തരിച്ചത്. മലയാളികള്‍ ഏറെ നെഞ്ചേറ്റിയ ചലച്ചിത്ര പ്രതിഭയെ മരണം കൈപിടിച്ചു കൂട്ടികൊണ് ടുപോകുമ്പോള്‍ അദ്ദേഹത്തിന് 54 വയസ്സായിരുന്നു പ്രായം. മരണസമയത്ത് ഭാര്യ സിന്ധുവും മക്കളായ വിജയ്ശങ്കര്‍, ഹരികൃഷ്ണന്‍ എന്നിവരും അടുത്തുണ്ടായിരുന്നു.

എറണാകുളം മഹാരാജാസ് കോളജിലും സ്വദേശമായ ചാലക്കുടിയിലും തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ചലചിത്ര രംഗത്തെ സഹപ്രവര്‍ത്തകരും നാനാതുറകളില്‍നിന്നുളളവരും അന്ത്യാജ്ഞലി അര്‍പ്പിച്ചു. രാത്രി ഒന്‍പതോടുകൂടിയാണ് മൃതദേഹം ലക്കിടിയിലെത്തിച്ചത്. ലോഹിതദാസ് ഏറെ ജനപ്രിയ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അമരാവതി വീട്ടില്‍തന്നെ സംസ്കരിച്ചു

ആറുമാസമായി ഹൃദയ സംബന്ധിയായ രോഗത്തിന് ചികിത്സയിലായിരുന്നു ലോഹിതദാസ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ മുന്ന് ബ്ളോക്കുകള്‍ കണ് ടെത്തുകയും അടിയന്തരമായ ശസ്ത്രക്രിയയ്ക്ക് ഉപദേശം ലഭിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചലച്ചിത്ര രംഗത്തെ തിരക്കുകള്‍ മൂലം ബൈപ്പാസ് ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയായിരുന്നു.

1955 മേയ് 10 ന് ചാലക്കുടിയില്‍ ജനിച്ച അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ് ടാണ് സാഹത്യ രംഗത്തേയ്ക്കെത്തുന്നത്. പിന്നീട് നാടക രംഗത്തെത്തി. കെ.പി.സി.സി അടക്കമുള്ള പ്രമുഖ സംഘങ്ങള്‍ക്ക് വേണ് ടി നാടകഗംരത്ത് ശ്രദ്ധേയനായി. മികച്ച നാടക രചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിട്ടുണ് ട്. തുടര്‍ന്ന് ചലച്ചിത്ര രംഗത്തെത്തിയ ലോഹിതദാസിന്റെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. 44 ഓളം ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കുകകയും 11 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യമായി സംവിധാനം ചെയ്തു ഭൂതക്കണ്ണാടിയ്ക്ക് മികച്ച ചിത്രത്തിനുളള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു. ആദ്യമായി തിരക്കഥയെഴുതിയ തനിയാവര്‍ത്തനത്തിലൂടെ മികച്ച കഥയ്ക്കുളള പുരസ്കാരം. മികച്ച തിരക്കഥയ്ക്കുളള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 14 തവണയും സംവിധാനത്തിനുളള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് നാലു തവണയും സ്വന്തമാക്കി. 20 വര്‍ഷത്തോളം നീണ് ട ആ ചലച്ചിത്ര സപര്യ നിവേദ്യമെന്ന് കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ അവസാനിപ്പിച്ചു. നിരവധി പ്രോജക്ടുകളുടെ ചര്‍ച്ച പുരോഗമിയ്ക്കവെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

ലോഹിതദാസിന്റെ രചനകളില്‍ സിബി മലയിലും സത്യന്‍ അന്തിക്കാടും സംവിധാനം ചെയ്ത ചിത്രങ്ങള്‍ മലയാളത്തിലെ എക്കാലത്തേയും ശ്രദ്ധേയമായ ചിത്രങ്ങളില്‍പ്പെടുന്നു. പത്മരാജനും ഭരതനും ശേഷം കഥപറച്ചില്‍ രീതിയില്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ചലച്ചിത്രകാരനായിരുന്നു ലോഹിതദാസ്. മീരാജാസ്മിന്‍, ഭാമ തുടങ്ങി ഒട്ടേറെ പേരെ ചലച്ചിത്രലോകത്തില്‍ അവതരിപ്പിച്ച ലോഹിതദാസ് തികഞ്ഞ സൗമ്യനായ വ്യക്തിയായിരുന്നു.

കാലത്തിന്റെ വിധിയുടെ തീരുമാനത്തിനു കീഴ്പ്പെട്ട് ആ മഹാപ്രതിഭയും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എങ്കിലും ഓര്‍ക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാഹൃദയം മലയാളത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് ഒരു ലോഹി യുഗം നല്‍ിയശേഷമാണ് മണ്ണിലേയ്ക്കു മടങ്ങിയതെന്ന് ആശ്വസിക്കാം. ഓര്‍മ്മകള്‍ക്കു മുന്നില്‍ കൂപ്പു കൈകയ്യോടെ പ്രപണാമം. !!!!!!!!!!!

- dated 29 Jun 2009


Comments:
Keywords: India - Samakaalikam - lohi last India - Samakaalikam - lohi last,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us