Advertisements
|
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന് അഭിഷിക്തനായി
സ്വന്തം ലേഖകന്‍
മഞ്ചേരിയാല്‍ (അദിലാബാദ്): ഭക്തിനിര്‍ഭരമായ ചടങ്ങില്‍ അദിലാബാദ് രൂപതയുടെ പുതിയ ബിഷപ്പായി മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന് അഭിഷിക്തനായി. അദിലാബാദിലെ മഞ്ചേരിയാല്‍ ചാവറ പാസ്റററല്‍ സെന്ററിലായിരുന്നു അഭിഷേക ചടങ്ങുകള്‍.
സീറോ മലബാര്‍ സഭ മേജര്‍ ആ ര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായിരുന്നു. ഇന്ത്യയിലെ അപ്പസ്തോ ലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയോ, അദിലാബാദ് ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് കുന്നത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മികരായി.തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് ഡോ.ഏബ്രഹാം വിരുത്തികുളങ്ങര, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സാത്ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍, ബിജ്നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍, ജഗദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, ഹൈദരാബാദ് ആര്‍ച്ച്ബിഷപ് ഡോ.തുമ്മ ബാല, എലൂരു ബിഷപ് ഡോ.പോളിമേറ ജയറാവു, കുര്‍ണൂല്‍ ബിഷപ് പൂല അന്തോണി, രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, പാലാ രൂപത സഹായമെ ത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ തു ടങ്ങിയ ബിഷപ്പുമാരും ഇരുന്നൂറേ ളം വൈദികരും നൂറുകണക്കിനു വിശ്വാസികളും അഭിഷേകചടങ്ങുകളില്‍ സംബന്ധിച്ചു.
ഗോണ്ട് ഗോത്രവിഭാഗക്കാരുടെ പാരമ്പര്യനൃത്തരൂപമായ ഗുസാഡിയോടെയായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം കുറിച്ചത്. അഭിഷേക ചടങ്ങിനുശേഷം മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു.
അദിലാബാദ് രൂപതയുടെ സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ ജോസഫ് കുന്നത്തിന്റെ വലിയ സേവനങ്ങള്‍ക്കു നന്ദിപറഞ്ഞ മാര്‍ പാണേങ്ങാടന്, രൂപതയെ കെട്ടിപ്പ ടുത്ത വൈദികര്‍ക്കും സന്യസ് തര്‍ക്കും അല്മായര്ക്കും കൃത ജ്ഞത പ്രകാശിപ്പിച്ചു.
മെത്രാഭിഷേകത്തിനു മാതാപിതാക്കളായ പാണേങ്ങാടന് ദേവസി, കൊച്ചുത്രേസ്യയും സഹോദരങ്ങളായ ജോസ്, ക്ളീറ്റസ്, ബിന്‍സി എന്നിവരും അരിമ്പൂര്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്വത്തില്‍ ഇടവകക്കാരായ 30 പേരും എത്തിയിരുന്നു.
സീറോ മലബാര്‍ സഭയിലെ ഏറ്റവും പ്രായം (39) കുറഞ്ഞ മെത്രാന് എന്ന പദവിയും മാര്‍ പ്രിന്‍സിന് സ്വന്തം.
തൃശൂര്‍ അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകാംഗമാണു മാര്‍ ആന്റണി പ്രിന്‍സ്. സെമിനാരി പരിശീലനത്തിന്റെ ആദ്യഘട്ടത്തിനുശേഷം ആദിലാബാദ് രൂപതയില്‍ ചേരുകയായിരുന്നു. എട്ടു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് നേടി.
യൂറോപ്യന്‍ മലയാളികള്‍ക്ക് പ്രത്യേകിച്ച് ജര്‍മന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് മാര്‍ പ്രിന്‍സ്.
ഛാന്ദാ രൂപതയുടെ പ്രദേശങ്ങള്‍ വിഭജിച്ച് 1999ല്‍ സ്ഥാപിക്കപ്പെട്ടതാണ് ആദിലാബാദ് രൂപത. സിഎംഐ സഭാംഗമായിരുന്ന മാര്‍ ജോസഫ് കുന്നോത്ത് വിരമിക്കുന്ന ഒഴിവിലാണു ഫാ. ആന്റണി പ്രിന്‍സിന്റെ നിയമനം. 15000 സഭാംഗങ്ങളുള്ള രൂപതയില്‍ 40 വൈദികരുണ്ട്. പാലാ രൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളില്‍നിന്നു 91 വൈദികരും സന്യസ്തരും ഇവിടെയുണ്ട്. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിലാണവര്‍ പ്രവര്‍ത്തിക്കുന്നത്.
|
|
- dated 29 Oct 2015
|
|
Comments:
Keywords: India - Samakaalikam - mar_prince_antony_panengadan_adilabad India - Samakaalikam - mar_prince_antony_panengadan_adilabad,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|