Today: 18 Aug 2022 GMT   Tell Your Friend
Advertisements
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
സംശുദ്ധമായ വ്യക്തിത്വം, സഫലമായ ഗുരുജീവിതം, ഉത്കൃഷ്ടമായ സഭാജീവിതം. ഒരു ജീവിതം ധന്യമാകാന്‍ മറ്റെന്താണു വേണ്ടത്? അങ്ങനെയൊരു ജീവിതം നവതിയുടെ നിറവില്‍ എത്തിയിരിക്കുകയാണ്. ചങ്ങനാശേരി എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥികള്‍ ഇത്രയും വിശേഷണങ്ങള്‍കൊണ്ടുതന്നെ ആ വ്യക്തിയെ തിരിച്ചറിയും പ്രഫ. കെ.ടി. സെബാസ്ററ്യന്‍.

ആയിരക്കണക്കിനു വിദ്യാര്‍ഥികളെ ഇംഗ്ളീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ച സര്‍വാദരണീയരായ അധ്യാപകന്‍. അധ്യാപകനായിരിക്കെത്തന്നെ സാമൂഹ്യരംഗത്തും സഭാരംഗത്തും തിളങ്ങിനിന്ന ശുദ്ധവ്യക്തിത്വത്തിന്റെ ഉടമ. അനുസ്മരിക്കപ്പെടേണ്ട നിരവധി സംഭാവനകള്‍ കേരളസഭയ്ക്കും വിദ്യാഭ്യാസ മേഖലയ്ക്കും അദ്ദേഹം നല്‍കിയിട്ടുണ്ട്.മൂന്നു മാര്‍പാപ്പമാരെ നേരില്‍ കാണാനും അവരുമായി സംവദിക്കാനും അസുലഭ ഭാഗ്യം സിദ്ധിച്ച സെബാസ്ററ്യന്‍ സാറിന് അതിനുശേഷം മറ്റു രണ്ടു മാര്‍പാപ്പമാരുടെ ജീവിത വിശുദ്ധിയും ഭരണനൈപുണ്യവും കാണാനുള്ള അവസരവും ലഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്സിലിന്റെ അന്തസത്ത ഉള്‍ക്കൊണ്ടു രൂപവത്കരിച്ച അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്സിലില്‍ ഏഷ്യയില്‍നിന്നുള്ള മൂന്നുപേരില്‍ ഒരാളും ഭാരതത്തില്‍നിന്നുള്ള ഏക പ്രതിനിധിയുമായിരുന്നു പ്രഫ. സെബാസ്ററ്യന്‍.

പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് സെബാസ്ററ്യന്‍ സാറിനെ അല്മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്സിലിലേക്കു നോമിനേറ്റ് ചെയ്തത്. വിശുദ്ധ ജോണ് പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്തും അല്മായ കൗണ്സിലില്‍ അംഗമായിരുന്നു അദ്ദേഹം. അല്മായ ദൈവശാസ്ത്രത്തെക്കുറിച്ച് ആഴത്തില്‍ അവഗാഹമുണ്ടായിരുന്ന സെബാസ്ററ്യന്‍ സാറിനു സഭാതാരം അവാര്‍ഡ് ലഭിച്ചത് അദ്ദേഹത്തിന്റെ സഭാസേവനത്തിനുള്ള അംഗീകാരമായിരുന്നു. കത്തോലിക്കാ കോണ്ഗ്രസ് ഏര്‍പ്പെടുത്തിയ ഷെവ. ഐ.സി. ചാക്കോ അവാര്‍ഡിനും അദ്ദേഹം അര്‍ഹനായി. പുരസ്കാരങ്ങള്‍ക്കും അതീതമായിരുന്നു അദ്ദേഹത്തിന്റെ കര്‍മണ്ഡലത്തിലെ പ്രതിബദ്ധത. കെസിഎസ്എലിലൂടെ സംഘടനാരംഗത്തു സജീവമായി. 1964 മുതല്‍ 1970 വരെ കെസിഎസ്എലിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കെസിഎസ് എലിന്റെ സുവര്‍ണജൂബിലി ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്കൂളില്‍ വിപുലമായ പരിപാടികളോടെ നടത്തിയതും കെ.ടി. സെബാസ്ററ്യന്റെ നേതൃത്വത്തിലാണ്. കോളജ് വിദ്യാര്‍ഥികള്‍ക്കായുള്ള കത്തോലിക്കാ വിദ്യാര്‍ഥി പ്രസ്ഥാനമായ ഐക്കഫിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

സഭയില്‍ യുവജനപ്രസ്ഥാനം ശക്തമാക്കുന്നതിനായി നിര്‍ണായക സംഭാവനകള്‍ പ്രഫ. സെബാസ്ററ്യന്‍ നല്‍കിയിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്സിലിനെത്തുടര്‍ന്ന് രൂപതാ പാസ്റററല്‍ കൗണ്സിലുകള്‍ രൂപവത്കരിക്കപ്പെട്ടപ്പോള്‍ ഭാരതസഭയിലെ പാസ്റററല്‍ കൗണ്സിലിന്റെ തുടക്കമെന്ന നിലയില്‍ ചങ്ങനാശേരി അതിരൂപത അതിനായി ഭരണഘടന തയാറാക്കിയപ്പോഴും സെബാസ്ററ്യന്‍ സാര്‍ നിര്‍ണായക സംഭാവനയാണു നല്‍കിയത്. ഇതു പിന്നീടു വിവിധ രൂപതകളിലെ പാസ്റററല്‍ കൗണ്സിലുകളുടെ രൂപവത്കരണത്തിനും പ്രവര്‍ത്തനത്തിനും സഹായകമായി. ഏറ്റവും കൂടുതല്‍ കാലം പാസ്റററല്‍ കൗണ്സില്‍ അംഗമായിരുന്നതും ഒരുപക്ഷേ അദ്ദേഹമായിരിക്കും നാലു പതിറ്റാണ്ടോളം. ചങ്ങനാശേരി അതിരൂപതയില്‍ അല്മായര്‍ക്കുവേണ്ടി ദൈവശാസ്ത്ര പഠനകേന്ദ്രം ആരംഭിച്ചപ്പോള്‍ അതിന്റെ പ്രിന്‍സിപ്പലായി മാര്‍ ആന്റണി പടിയറ നിയോഗിച്ചതു സെബാസ്ററ്യന്‍ സാറിനെയാണ്.

ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായൊരു പങ്കുവഹിച്ചു. സഭാനേതൃത്വത്തോടൊപ്പം ചേര്‍ന്നു വിലയേറിയ പല ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ അദ്ദേഹത്തിനായി.താലന്ത് മാസികയുടെ പത്രാധിപസമിതി അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. പിഒസിപോലെ ദേശീയ തലത്തില്‍ ഒരു പൊതുപരിശീലന കേന്ദ്രമെന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിലും അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. അല്മായ ദൈവശാസ്ത്രത്തിനൊരു ആമുഖം, ദി ഈറ ഓഫ് ലെയ്റ്റി പീപ്പിള്‍ എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഒരേസമയം തന്നെ സഭയിലും ലോകത്തിലുമായിരിക്കുന്നയാളാണ് അല്മായന്‍ എന്നതായിരുന്നു സെബാസ്ററ്യന്‍ സാറിന്റെ കാഴ്ചപ്പാട്. അല്മായന്‍ ലോകത്തിലെ പൗരനും സഭയിലെ വിശ്വാസിയുമാണ്. പൊന്തിഫിക്കല്‍ കൗണ്സില്‍ അംഗം, അല്മായ ദൈവശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ദൈവശാസ്ത്ര സമിതിയില്‍(ഐടിഎ) അംഗത്വം ലഭിച്ച ആദ്യ അല്മായന്‍ എന്ന സ്ഥാനവും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിക്കു പടിഞ്ഞാറുവശം (അങ്ങാടി) കുരിശിങ്കല്‍പറന്പില്‍ കുടുംബത്തില്‍ ജനിച്ച കെ.ടി. സെബാസ്ററ്യന്റെ പ്രാരംഭ വിദ്യാഭ്യാസം വലിയ പള്ളിക്കടുത്തുള്ള പള്ളി സ്കൂളിലും സര്‍ക്കാര്‍ സ്കൂളിലുമായിരുന്നു. പിന്നീട് എസ്ബി ഹൈസ്കൂളില്‍ പഠിച്ചു. എസ്ബി കോളജില്‍ നിന്ന് ഇന്റര്‍മിഡിയറ്റും ബിരുദവും നേടി. പ്രഫ. എം.പി. പോള്‍, സി.എ. ഷെപ്പേര്‍ഡ് തുടങ്ങിയ പ്രഗത്ഭരായ അധ്യാപരുടെ പ്രിയശിഷ്യനായിരുന്നു സെബാസ്ററ്യന്‍. സംസ്കൃതമായിരുന്നു കോളജിലെ രണ്ടാംഭാഷ.

ബിരുദപഠനത്തിനുശേഷം മുംബൈയില്‍ പത്രപ്രവര്‍ത്തന പഠനവും നടത്തി. പിന്നീടു തേവര എസ് എച്ച് കോളജിലും എസ്ബി കോളജിലും ട്യൂട്ടറായി. 195254ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ എം.എ ബിരുദം കരസ്ഥമാക്കി. തുടര്‍ന്നാണ് എസ്ബി കോളജില്‍ ഇംഗ്ളീഷ് വിഭാഗത്തില്‍ ലക്ചററായി നിയമിതനാകുന്നത്. 1983ല്‍ വകുപ്പു മേധാവിയായി എസ്ബിയില്‍നിന്നു വിരമിച്ചു. പിന്നീട് 1985ല്‍ ചങ്ങനാശേരി കുരിശുംമൂട്ടില്‍ സ്ഥാപിതമായ യുവദീപ്തി കോളജില്‍ അഞ്ചുവര്‍ഷക്കാലം പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിക്കുകയുണ്ടായി. ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസ നയം (Edu cation Policy) (ഇംഗ്ളീഷ്) അല്മായ ദൈവശാസ്ത്രത്തിനൊരാമുഖം എന്നീ രചനകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.സാര്‍ഥകമായൊരു ജീവിതത്തിന്റെ പടവുകളോരോന്നും ദൈവകൃപയോടെ നടന്നുനീങ്ങിയ സെബാസ്ററ്യന്‍ സാര്‍ തൊണ്ണൂറിന്റെ നിറവിലും തെളിഞ്ഞ ചിന്തയും ഉയര്‍ന്ന ബോധ്യങ്ങളും പങ്കുവയ്ക്കുന്നതില്‍ ശ്രദ്ധാലുവാണ്. ആ വിജ്ഞാനഗോപുരത്തിന്റെ ജ്ഞാനദീപ്തിയും വിശ്വാസ തീഷ്ണതയും ദുര്‍ബലമാകാത്ത ശബ്ദമായി കേരളസഭയിലും കേരളീയ സമൂഹത്തിലും അനുസ്യൂതം പരക്കട്ടെ.
- dated 12 Jul 2017


Comments:
Keywords: India - Samakaalikam - prof_k_t_sebastian India - Samakaalikam - prof_k_t_sebastian,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220226ukraine
യുക്രെയ്ന്‍ പ്രശ്നം: കരുതലോടെ ഇന്ത്യ
തുടര്‍ന്നു വായിക്കുക
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us