Today: 05 Dec 2019 GMT   Tell Your Friend
Advertisements
സ്വവര്‍ഗപ്രേമം പരസ്യമാക്കി ദ്യുതി ചന്ദ്
Photo #1 - India - Sports - 20520194dyuti

ഹൈദരാബാദ്: താന്‍ ഒരു സ്ത്രീയുമായി പ്രണയത്തിലാണെന്ന് ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. ആദ്യമായാണ് ഒരു ഇന്ത്യന്‍ കായികതാരം തന്റെ സ്വവര്‍ഗപ്രേമത്തെക്കുറിച്ച് തുറന്ന പ്രഖ്യാപനം നടത്തുന്നത്.

അഞ്ച് വര്‍ഷമായി തന്റെ ഗ്രാമത്തില്‍നിന്നു തന്നെയുള്ള പത്തൊമ്പതുകാരിയുമായി പ്രണയത്തിലൊണെന്നാണ് ഇരുപത്തിമൂന്നുകാരിയുടെ വെളിപ്പെടുത്തല്‍. സ്വവര്‍ഗപ്രേമം നിയമവിരുദ്ധമല്ലെന്ന കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധിയാണ് ഇതു തുറന്നു പറയാന്‍ തനിക്കു ധൈര്യം നല്‍കുന്നതെന്നും ദ്യുതി വ്യക്തമാക്കി.

അതേസമയം, തന്റെ കുടുംബത്തിലെ പലരും ഈ ബന്ധം അംഗീകരിച്ചിട്ടില്ലെന്നും ദ്യുതി പറയുന്നു. പക്ഷേ, സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ദ്യുതി.

നേരത്തെ, പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുതലാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ട്രാക്കില്‍ നിന്നു വിലക്ക് നേരിട്ടിരുന്ന അത്ലറ്റാണ് ഹ്രസ്വദൂര ഓട്ടക്കാരിയായ ദ്യുതി. പിന്നീട് കായിക കോടതികളില്‍ നിയമ പോരാട്ടം നടത്തിയാണ് വീണ്ടും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.
- dated 20 May 2019


Comments:
Keywords: India - Sports - 20520194dyuti India - Sports - 20520194dyuti,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us