Today: 23 Sep 2020 GMT   Tell Your Friend
Advertisements
ഭീകരവിരുദ്ധ യുദ്ധത്തില്‍ കൊന്നു തള്ളിയത് അഞ്ച് ലക്ഷം പേരെ
Photo #1 - Not Applicable - Otta Nottathil - 111120187

വാഷിങ്ടണ്‍: യുഎസിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധ യുദ്ധം എന്ന പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് അഞ്ച് ലക്ഷത്തോളം പേര്‍. 2001 സെപ്റ്റംബര്‍ 11നുശേഷം ആരംഭിച്ച ആക്രമണ പരമ്പരകളാണ് ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ കൂട്ടക്കുരുതികള്‍ക്ക് ഇടയാക്കിയത്.

ബ്രൗണ്‍ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള വാട്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷനല്‍ ആന്‍ഡ് പബ്ളിക് അഫയേഴ്സാണ് ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 4.8 ലക്ഷം മുതല്‍ 5.07 ലക്ഷം വരെ ആളുകള്‍ മരിച്ചെന്ന് കണക്കാക്കുന്നു. റിപ്പോര്‍ട്ടിന്‍െറ പരിമിതികള്‍ കണക്കിലെടുക്കുകയാണെങ്കില്‍ മരണസംഖ്യ അതിലും കൂടുമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ നേര ക്രോഫോര്‍ഡ് പറയുന്നു.

പോരാട്ടത്തില്‍ നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം മാത്രമാണ് പഠനവിധേയമാക്കിയത്. തീവ്രവാദികളെന്ന് സായുധസേന കണക്കാക്കിയവരില്‍ ഭൂരിഭാഗവും സിവിലിയന്‍മാരായിരിക്കാമെന്നും ക്രോഫോര്‍ഡ് വ്യക്തമാക്കി. ആവാസവ്യവസ്ഥക്കുണ്ടായ നാശനഷ്ടം, ഭക്ഷണക്ഷാമം തുടങ്ങിയ പരോക്ഷമായ യുദ്ധക്കെടുതികള്‍മൂലം മരണപ്പെട്ടവരുടെ എണ്ണം റിപ്പോര്‍ട്ടില്‍ ഉള്‍പെടുത്തിയിട്ടില്ല. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കാര്യത്തിലും, മൃതദേഹം കണ്ടെത്തിയിട്ടില്ലാത്തവരെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
- dated 11 Nov 2018


Comments:
Keywords: Not Applicable - Otta Nottathil - 111120187 Not Applicable - Otta Nottathil - 111120187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us