Today: 05 Mar 2021 GMT   Tell Your Friend
Advertisements
സമുദ്ര സമ്പത്ത് സംരക്ഷിക്കാന്‍ സമുദ്ര സമ്മേളനത്തില്‍ ആഹ്വാനം
Photo #1 - Not Applicable - Otta Nottathil - 11620172

ന്യൂയോര്‍ക്: സമുദ്രസമ്പത്ത് സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച പ്രഥമ സമുദ്രസമ്മേളനം ആഹ്വാനം ചെയ്തു. അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ് സമുദ്ര സമ്പത്തെന്നാണ് സമ്മേളനത്തിലെ വിലയിരുത്തല്‍.

സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന പ്രമേയത്തെ യു.എസ് ഉള്‍പ്പെടെ 193 ലോകരാജ്യങ്ങള്‍ പിന്തുണച്ചു. പ്ളാസ്റ്റിക് നിക്ഷേപം, അനധികൃത മത്സ്യബന്ധനം, സമുദ്രനിരപ്പിലെ ഉയര്‍ച്ച തുടങ്ങിയവ കടല്‍ജീവികള്‍ക്കും മനുഷ്യര്‍ക്കും ഉയര്‍ത്തുന്ന ഭീഷണികള്‍ ചൂണ്ടിക്കാട്ടിയ സമ്മേളനം, പരിഹാരനടപടികള്‍ കൈക്കൊള്ളാന്‍ ജനങ്ങളോടും സംഘടനകളോടും ആഹ്വാനം ചെയ്തു.

സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന ചര്‍ച്ചയില്‍ പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് പിന്മാറിയ യു.എസ് കടുത്ത വിമര്‍ശനത്തിനിരയായി. യൂറോപ്യന്‍ യൂനിയന്‍െറയും ഫ്രാന്‍സിന്‍െറയും പ്രതിനിധികളാണ് യു.എസിനെതിരെ തുറന്നടിച്ചത്. ഇതിന് മറ്റുപ്രതിനിധികളുടെ വമ്പിച്ച കൈയടിയും കിട്ടി. പാരിസ് കാലാവസ്ഥ ഉടമ്പടിയെ പിന്തുണക്കുന്നില്ലെങ്കിലും സമുദ്രങ്ങളുടെ സംരക്ഷണത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു യു.എസ് പ്രതിനിധിയുടെ പ്രതികരണം.

ഹാനികരവും അനധികൃതവുമായ മത്സ്യബന്ധനരീതികള്‍ അവസാനിപ്പിക്കണമെന്നും മത്സ്യസമ്പത്ത് പരിപോഷിപ്പിക്കാനാവശ്യമായ നടപടികള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 1200 വ്യവസ്ഥകള്‍ അടങ്ങിയ പ്രമേയം പൊതുവില്‍ അംഗീകരിച്ചെങ്കിലും ഏതാനും ഇനങ്ങളില്‍ സ്വന്തം നിലപാട് സ്വീകരിക്കാന്‍ അവസരമുണ്ട്. വ്യവസ്ഥകള്‍ നടപ്പായാല്‍ 2020 വരെ സമുദ്രമേഖലയുടെ 10 ശതമാനം സംരക്ഷിക്കാനാകുമെന്ന് യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു.
- dated 10 Jun 2017


Comments:
Keywords: Not Applicable - Otta Nottathil - 11620172 Not Applicable - Otta Nottathil - 11620172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us