Today: 22 Nov 2019 GMT   Tell Your Friend
Advertisements
ചരിത്രത്തിലാദ്യമായി സ്ത്രീകള്‍ മാത്രമുള്ള സ്പേസ് വോക്ക്
Photo #1 - Not Applicable - Otta Nottathil - 191020199space

വാഷിങ്ടണ്‍: ചരിത്രത്തിലാദ്യമായി ബഹിരാകാശത്ത് ലേഡീസ് ഒണ്‍ലി സ്പേസ് വോക്ക്. നാസയാണ് സംരഭത്തിനു പിന്നില്‍. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മെയറുമാണ് വനിതകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തില്‍ പങ്കാളികളായത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍െറ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് ഇരുവരും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിരിക്കുന്നത്. കോച്ചിന്‍െറ നാലാമത്തെ ബഹിരാകാശ നടത്തമാണ് ഇത്; മെയറിന്‍െറ ആദ്യത്തേതും.

കഴിഞ്ഞ ഏപ്രിലില്‍ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്നത്തിന്‍െറ തുടര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് നാസ അധികൃതര്‍ പറഞ്ഞു. സ്പേയ്സ് എക്സിന്‍െറ ഡ്രാഗണ്‍ കാര്‍ഗോ കാപ്സ്യൂളില്‍ കേടുവന്ന ബാറ്ററി ചാര്‍ജ്/ഡിസ്ചാര്‍ജ് യൂനിറ്റ് ഭൂമിയിലെത്തിക്കും.

ബഹിരാകാശ നിലയം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ഭ്രമണപഥത്തിലേക്ക് എപ്പോഴും നേരിട്ട് സൂര്യപ്രകാശം ലഭിക്കാത്തതുകൊണ്ടാണ് ബാറ്ററി വേണ്ടിവരുന്നത്. ഇതുവരെ 15 വനിതകള്‍ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അപ്പോഴെല്ലാം ഒരു ആണ്‍ ബഹിരാകാശ സഞ്ചാരിയും ഒപ്പമുണ്ടായിരുന്നു. മുമ്പ് മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതകള്‍ മാത്രമുള്ള ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിരുന്നെങ്കിലും യാത്രികരിലൊരാള്‍ക്ക് പാകമായ ബഹിരാകാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു.
- dated 19 Oct 2019


Comments:
Keywords: Not Applicable - Otta Nottathil - 191020199space Not Applicable - Otta Nottathil - 191020199space,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us