Today: 23 Sep 2020 GMT   Tell Your Friend
Advertisements
ശമ്പളത്തിലെ സ്ത്രീ~പുരുഷ സമത്വം 200 വര്‍ഷം അകലെ
Photo #1 - Not Applicable - Otta Nottathil - 1912201801genderequality

ലണ്ടന്‍: സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍ ശമ്പളത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന വിവേചനം പൂര്‍ണമായി ഇല്ലാതാകാന്‍ 202 വര്‍ഷമെടുക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ പഠന റിപ്പോര്‍ട്ട്. ലിംഗവിവേചനം ആഗോളതലത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും സാമ്പത്തിക അവസരങ്ങളുടെ കാര്യത്തില്‍ തുല്യതയിലേക്കുള്ള യാത്രയ്ക്കു വേഗം കുറവെന്നാണ് അനുമാനം.

രാഷ്ട്രീയം, തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ ലിംഗവിവേചനത്തില്‍ ഈവര്‍ഷം 0.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ വേഗത്തില്‍ പോയാല്‍ ഈ മേഖലയിലെ വിവേചനം പൂര്‍ണമായും ഇല്ലാതാകാന്‍ ഇനിയും 108 വര്‍ഷമെടുക്കും.

ലോകത്ത് ഉയര്‍ന്നസ്ഥാനം വഹിക്കുന്നവരില്‍ 34 ശതമാനം മാത്രമാണ് സ്ത്രീകള്‍. വരുമാനത്തിന്റെ കാര്യത്തിലും സ്ത്രീപുരുഷ വിവേചനം കാര്യമായിത്തന്നെ നിലനില്‍ക്കുന്നു. 63 ശതമാനമാണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വേതനത്തിലെ അന്തരം. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ലിംഗവിവേചനത്തില്‍ ഏറ്റവും മുന്നില്‍. എന്നാല്‍, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സാമ്പത്തികരംഗങ്ങളിലെ തുല്യതയില്‍ മെച്ചമുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
- dated 18 Dec 2018


Comments:
Keywords: Not Applicable - Otta Nottathil - 1912201801genderequality Not Applicable - Otta Nottathil - 1912201801genderequality,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us