Today: 02 Apr 2020 GMT   Tell Your Friend
Advertisements
ചൊവ്വയില്‍ ഉപ്പു തടാകങ്ങളുണ്ടായിരുന്നതിനു സ്ഥിരീകരണം
Photo #1 - Not Applicable - Otta Nottathil - 201020196salt

ഹ്യൂസ്റ്റന്‍: നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ചൊവ്വയില്‍ ഉപ്പുതടാകങ്ങളുണ്ടായിരുന്നുവെന്ന നിഗമനങ്ങള്‍ ശരിവെച്ച് പുതിയ പഠനം. ഭൂമിയിലെ പോലെ ജലാംശമുള്ള ഈ തടാകങ്ങള്‍ പിന്നീട് വറ്റിവരണ്ടുപോയതാണെന്ന് ഗവേഷകര്‍ പറയുന്നു.

ചുവന്ന ഗ്രഹത്തിലെ അന്തരീക്ഷം വരണ്ടതായി മാറിയത് മുന്‍പ് കണക്കാക്കിയിരുന്നതിനെക്കാള്‍ അടുത്ത കാലത്താണെന്നാണ് പഠനത്തില്‍ തെളിയുന്നത്. യു.എസിലെ ടെക്സസ് എ ആന്‍ഡ് എം യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്.

360 കോടി വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഉല്‍ക്കാപതനമാണ് ഈ ഉപ്പുതടാകങ്ങള്‍ ഉണ്ടാകാന്‍ കാരണമെന്ന് നാച്വര്‍ ജിയോസയന്‍സ് മാസികയില്‍ വന്ന ലേഖനത്തില്‍ പറയുന്നു. ഗെയില്‍ ഗര്‍ത്തം എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്.

2012ല്‍ ചൊവ്വയിലിറങ്ങിയ നാസയുടെ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ഉപ്പുതടാകങ്ങളെക്കുറിച്ച് സൂചനകള്‍ തന്നിരുന്നു. ഗെയില്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്. 150 കി.മീറ്ററോളം വലുപ്പമുള്ള ഈ ഗര്‍ത്തം ഒരുകാലത്ത് തടാകമായിരുന്നുവെന്നാണ് കണ്ടെത്തിയത്. മഴയും മഞ്ഞുരുക്കവുംമൂലം ചുറ്റുവട്ടത്ത് ഒഴുകിയിരുന്ന വെള്ളവും ഇതിലേക്കുതന്നെ പതിച്ചു. വെള്ളം ഒഴുക്കിക്കൊണ്ടുവരുന്ന മണലും മറ്റും പതിയെ ഗര്‍ത്തത്തില്‍ നിറഞ്ഞു എന്നാണ് കരുതപ്പെടുന്നത്. ചൊവ്വയില്‍ പിന്നീട് വലിയ വരള്‍ച്ച വന്നു. വെള്ളം വറ്റി വരളുന്ന ഘട്ടത്തിലാണ് ഉപ്പുതടാകങ്ങള്‍ രൂപപ്പെട്ടത്. ക്രമേണ ഉപ്പുവെള്ളവും വറ്റി കല്ലും മണലും മാത്രമായി മാറുകയായിരുന്നു എന്നാണ് നിഗമനം.
- dated 20 Oct 2019


Comments:
Keywords: Not Applicable - Otta Nottathil - 201020196salt Not Applicable - Otta Nottathil - 201020196salt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28320205love
കൊറോണകാലത്തെ പ്രണയം Recent or Hot News
തുടര്‍ന്നു വായിക്കുക
23320202corona
കൊറോണവൈറസ് എവിടെനിന്നു വന്നു? എന്നു പോകും?
തുടര്‍ന്നു വായിക്കുക
19320209un
24 മില്യന്‍ ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ
തുടര്‍ന്നു വായിക്കുക
16320202covid
ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ഒന്നര ലക്ഷത്തിനു മുകളില്‍
തുടര്‍ന്നു വായിക്കുക
10320209note
കറന്‍സി നോട്ടിലൂടെ കൊറോണവൈറസ് പടരാന്‍ സാധ്യത ഏറെയെന്ന് ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
9320204corona
കൊറോണവൈറസ് 98 രാജ്യങ്ങളില്‍; മരണസംഖ്യ 3500 കടന്നു
തുടര്‍ന്നു വായിക്കുക
52201932040
ഇരുപതു വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഇരട്ടിക്കും: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us