Today: 23 Sep 2020 GMT   Tell Your Friend
Advertisements
യുറാനസിനും അപരന്‍
Photo #1 - Not Applicable - Otta Nottathil - uranus_similar_planet

വാഷിങ്ടണ്‍: മനുഷ്യന്‍മാര്‍ക്ക് അപരന്‍മാരുള്ളതായി കേട്ടിരിക്കുന്നു. എന്നാലിതാ, സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസിനും ഒരപരന്‍. ഭൂമിയില്‍നിന്ന് കാല്‍ ലക്ഷം പ്രകാശവര്‍ഷം അകലെ ഒരു ഇരട്ട നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഗ്രഹത്തെയാണ് ഒഹിയോ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകര്‍ തിരിച്ചറിഞ്ഞത്. ചിലിയിലെ ലാസ് കമ്പാനാസ് വാനനിരീക്ഷണാലയത്തില്‍ ഈ ഗ്രഹത്തെ നിരീക്ഷണവിധേയമാക്കിയ സംഘം തങ്ങളുടെ ഗവേഷണ ഫലങ്ങള്‍ ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ എന്ന ജ്യോതിശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സൗരയൂഥത്തില്‍ യുറാനസും നെപ്ട്യൂണും 'ഹിമ ഗോളങ്ങളാ'യാണ് പരിഗണിക്കപ്പെടുന്നത്. ഹൈഡ്രജന്‍, ഹീലിയം എന്നിവയാണ് ഈ ഗ്രഹങ്ങളില്‍ ഏറ്റവും അധികമായി കാണപ്പെടുന്നത്. ഇതോടൊപ്പം മീഥെയ്ന്‍ ഐസിന്റെ സാന്നിധ്യമാണ് ഇവക്ക് നീലനിറം പ്രദാനം ചെയ്യുന്നത്. എന്നാല്‍, ഇപ്പോള്‍ തിരിച്ചറിയപ്പെട്ട ഗ്രഹത്തില്‍ ഈ മൂലകങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമല്ളെങ്കിലും പ്രാഥമിക നിരീക്ഷണത്തില്‍ ഇവ യുറാനസിനോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്.

ഈ ഗ്രഹത്തിന്റെയും യുറാനസിന്റെയും സഞ്ചാരപഥങ്ങള്‍ തമ്മിലും സാദൃശ്യമുണ്ട്. ഇരട്ട നക്ഷത്രങ്ങളില്‍ ഒന്നിനെ മാത്രമാണ് ഈ ഗ്രഹം പരിക്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തിന് സൂര്യന്റെ മൂന്നില്‍ രണ്ട് മടങ്ങ് ഭാരമുണ്ട്. സൂര്യനും യുറാനസും തമ്മിലുള്ള അകലം തന്നെയാണ് ഈ ഗ്രഹവും പ്രസ്തുത നക്ഷത്രവും തമ്മിലുള്ള ദൂരവും. എന്നാല്‍, യുറാനസിനെക്കാള്‍ ഇതിന് വലുപ്പമുണ്ട്. ഗ്രഹത്തിന്റെ സഞ്ചാരത്തെ രണ്ടാമത്തെ നക്ഷത്രം തടസ്സപ്പെടുത്തുന്നതായും ഗവേഷകര്‍ കണ്ടത്തെി. പുതിയ ഗ്രഹത്തിന്റെ കണ്ടത്തെല്‍ സൗരയൂഥത്തിലെ വാതക ഗോളങ്ങളുടെ ഉല്‍പത്തിയെ സംബന്ധിച്ച പഠനത്തില്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.
- dated 17 Oct 2014


Comments:
Keywords: Not Applicable - Otta Nottathil - uranus_similar_planet Not Applicable - Otta Nottathil - uranus_similar_planet,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us