Today: 15 Apr 2021 GMT   Tell Your Friend
Advertisements
കോവിഡിന്റെ ഉദ്ഭവം ഓസ്ട്രേലിയയില്‍?
Photo #1 - Other Countries - Otta Nottathil - 11220219china

ബെയ്ജിങ്: കൊറോണ വൈറസിന്റെ ഉദ്ഭവം ചൈനയില്‍ അല്ലെന്ന അധികൃതരുടെ വാദത്തിന് ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ അംഗീകാരം നല്‍കുന്നു. ഓസ്ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ബീഫില്‍ നിന്നാവാം കൊറോണ വൈറസ് ചൈനയിലെത്തിയതെന്നാണ് ഇപ്പോഴത്തെ അനുമാനം.

ചൈനയിലെ വുഹാനിലുള്ള ലാബില്‍നിന്നാണ് വൈറസ് പുറത്തുവരുകയും ലോകമാകെ പടരുകയും ചെയ്തത് എന്ന വാദം ലോകാരോഗ്യ സംഘടനയുടെ അന്വേഷണം സംഘം പൂര്‍ണമായി നിരാകരിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്ത മാംസത്തില്‍ നിന്ന് തന്നെയാണോ വൈറസ് ഉത്ഭവിച്ചതെന്ന കാര്യത്തിലാണ് ഇനി കൂടുതല്‍ പഠനം നടത്തേണ്ടതെന്ന് ഡബ്ള്യു.എച്ച്.ഒ സംഘത്തലവന്‍ പീറ്റര്‍ എംബാരേക് പറഞ്ഞു. ലബോറട്ടറിയില്‍ സൃഷ്ടിച്ചതാണെന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയിലെ വുഹാനിലാണ് 2019ന്‍റെ അവസാനത്തോടെ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ വ്യാപകമായ ശേഷം ലോകമാകെ പടര്‍ന്ന വൈറസ് രോഗത്താല്‍ മരിച്ചത് 23.53 ലക്ഷം പേരാണ്.

ചൈനയിലെ ലാബില്‍ നിന്ന് പുറത്തുകടന്ന വൈറസാണ് ലോകമാകെ പടര്‍ന്നതെന്ന് ആരോപണമുണ്ടായിരുന്നു. യു.എസ് ഉള്‍പ്പെടെ രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ചൈനക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍, വൈറസ് ലാബില്‍ സൃഷ്ടിച്ചതാണെന്ന വാദം ചൈന പാടെ നിഷേധിച്ചിരുന്നു. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളില്‍ നിന്നാവാം വൈറസ് ഉത്ഭവിച്ചത് എന്നാണ് ചൈനീസ് ഭരണകൂടം പറഞ്ഞത്. വുഹാനിലെ മാംസ വ്യാപാര കേന്ദ്രവുമായി ബന്ധപ്പെട്ടാണ് തുടക്കത്തില്‍ വൈറസ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

വൈറസ് ലോകത്തെല്ലായിടത്തും ഒരേസമയം പടര്‍ന്നിരുന്നുവെന്നും എന്നാല്‍ ഏറ്റവും ആദ്യം റിപ്പോര്‍ട്ട് ചെയ്തതും പ്രതികരിച്ചതും തങ്ങളാണെന്നാണ് ചൈനീസ് അധികൃതര്‍ മുമ്പ് അവകാശപ്പെട്ടത്.
- dated 11 Feb 2021


Comments:
Keywords: Other Countries - Otta Nottathil - 11220219china Other Countries - Otta Nottathil - 11220219china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us