Today: 03 Dec 2023 GMT   Tell Your Friend
Advertisements
കൊറിയയും ജപ്പാനും രമ്യതയിലേക്ക്
Photo #1 - Other Countries - Otta Nottathil - 17320233koreajapan
ടോക്യോ: ദക്ഷിണ കൊറിയയും ജപ്പാനും നൂറ്റാണ്ട് പഴക്കമുള്ള വൈരം മറന്ന് രമ്യതയിലേക്ക്. ടോക്യോവില്‍ തുടങ്ങിയ ദക്ഷിണ കൊറിയ~ജപ്പാന്‍ ഉച്ചകോടിയിലാണ് ധാരണ. ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ കൃത്യമായ ഇടവേളകളില്‍ പരസ്പരം സന്ദര്‍ശനം നടത്താനും വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാനും തീരുമാനമായി.

ചൈന ~ വടക്കന്‍ കൊറിയ അച്ചുതണ്ടിനെതിരായ ഐക്യമായി ഇരു രാഷ്ട്രങ്ങളുടെയും ബന്ധം മാറുമെന്നാണ് വിലയിരുത്തല്‍. രണ്ടു രാജ്യങ്ങളും അമേരിക്കയുമായി അടുത്ത ബന്ധമുള്ളവയുമാണ്. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോളും നേരിട്ടാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

അതേസമയം, അപകടം മണത്ത വടക്കന്‍ കൊറിയ ഉച്ചകോടി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മിസൈല്‍ പരീക്ഷണം നടത്തി. ഭൂഖണ്ഡാന്തര ബാലിസ്ററിക് മിസൈല്‍ 1,000ത്തോളം കിലോമീറ്റര്‍ സഞ്ചരിച്ച് ജപ്പാന്റെ പടിഞ്ഞാറുഭാഗത്തെ കടലില്‍ പതിച്ചു.

ദക്ഷിണ കൊറിയ 1910 മുതല്‍ രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം വരെ ജപ്പാന്റെ കോളനിയായിരുന്നു. ഈ കാലഘട്ടത്തില്‍ ജപ്പാന്‍ സൈന്യം കൊറിയന്‍ ജനതയോട് കാണിച്ച ക്രൂരതകള്‍ സമാനതകളില്ലാത്തതാണ്. നിരവധി കൊറിയക്കാര്‍ക്ക് ഖനികളിലും ഫാക്ടറികളിലും നിര്‍ബന്ധിതമായി അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വന്നു. സ്ത്രീകളെ ജപ്പാന്‍ സൈന്യം ലൈംഗിക അടിമകളാക്കിയിരുന്നു.
- dated 17 Mar 2023


Comments:
Keywords: Other Countries - Otta Nottathil - 17320233koreajapan Other Countries - Otta Nottathil - 17320233koreajapan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nepal_same_sex_wedding
ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗവിവാഹം രജിസ്ററര്‍ ചെയ്യുന്ന രാജ്യമായി നേപ്പാള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_extension_talks
ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ സജീവ ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_extension_likely
ഗാസയിലെ വെടിനിര്‍ത്തല്‍ വീണ്ടും നീട്ടാന്‍ സാധ്യത Recent or Hot News
തുടര്‍ന്നു വായിക്കുക
gaza_ceasefire_extended
ഗാസയിലെ വെടിനിര്‍ത്തല്‍ നീട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
elon_musk_in_israel
പരസ്യ വരുമാനം കുറഞ്ഞപ്പോള്‍ ഇലോണ്‍ മസ്ക് ഇസ്രയേലിന്റെ കൂടെ കൂടി Recent or Hot News
തുടര്‍ന്നു വായിക്കുക
buddha_statues_painted_in_China
പുരാതനമായ ബുദ്ധ പ്രതിമകളെ ഗ്രാമവാസികള്‍ സ്നേഹിച്ച് കൊന്നു!
തുടര്‍ന്നു വായിക്കുക
hamas_hostages_free_israel
സഹായമെത്തിക്കുന്നത് ഇസ്രയേല്‍ തടയുന്നു; ബന്ദികളുടെ മോചനം വൈകിക്കുമെന്ന് ഹമാസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us