Today: 10 Jul 2020 GMT   Tell Your Friend
Advertisements
ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ മുഷറഫിന് വധശിക്ഷ
Photo #1 - Other Countries - Otta Nottathil - 1812201910musharraf

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് കോടതി വധശിക്ഷ വിധിച്ചു. പെഷാവര്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക വിചാരണ കോടതിയുടെ മൂന്നംഗ ബെഞ്ചിന്‍േറതാണ് വിധി.

2007 നവംബര്‍ മൂന്നിന് ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് മുശര്‍റഫ് വിചാരണ നേരിട്ടത്. അറസ്റ്റ് ഒഴിവാക്കുന്നതിന് ചികിത്സകാരണങ്ങള്‍ പറഞ്ഞ് 2016 മാര്‍ച്ചില്‍ മുഷറഫ് രാജ്യംവിടുകയായിരുന്നു. ഇപ്പോള്‍ ദുബൈയിലാണുള്ളത്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുമായി ആലോചിച്ചാണെന്നാണ് മുഷറഫിന്‍െറ വാദം. പ്രത്യേക കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് ശനിയാഴ്ച നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈകോടതി തിങ്കളാഴ്ച സര്‍ക്കാറിനു നോട്ടീസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടന വിരുദ്ധമാണെന്നും ഹരജിയില്‍ ബോധിപ്പിച്ചിരുന്നു. ഹര്‍ജി ഫുള്‍ബെഞ്ചില്‍ പരിഗണിക്കാനുള്ള ലാഹോര്‍ ഹൈകോടതിയുടെ ശിപാര്‍ശക്കു പിന്നാലെയാണ് പ്രത്യേക കോടതിയുടെ വിധിയും വന്നിരിക്കുന്നത്.

പാക് പട്ടാള മേധാവിയായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് ഭരണം പിടിക്കുന്നത്. 1999 മുതല്‍ 2008 വരെ പാക് ഭരണാധികാരിയായിരുന്നു. ബേനസീറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതടക്കം നിരവിധി കേസുകളിലും വിചാരണ നേരിടുന്നുണ്ട്.
- dated 17 Dec 2019


Comments:
Keywords: Other Countries - Otta Nottathil - 1812201910musharraf Other Countries - Otta Nottathil - 1812201910musharraf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us