Today: 18 Aug 2022 GMT   Tell Your Friend
Advertisements
അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1000 കടന്നു
Photo #1 - Other Countries - Otta Nottathil - 23620225afghan
കാബൂള്‍: പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം പിന്നിട്ടു. രണ്ടായിരത്തോളം പേര്‍ക്കു പരിക്കുണ്ട്. 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്താനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.

പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ബുധനാഴ്ച പുലര്‍ച്ച ഒന്നരയോടെ വന്‍ നാശനഷ്ടം വരുത്തിയ ഭൂചലനമുണ്ടായത്. നിരവധിപേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. പക്തികയില്‍ മാത്രം 90 വീടുകള്‍ തകര്‍ന്നു. കെട്ടിടങ്ങളും വീടുകളും തകര്‍ന്നു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.

സര്‍ക്കാര്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ട്. താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം മിക്ക രാജ്യാന്തര ഏജന്‍സികളും പിന്‍വാങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്.

പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപമുള്ള പക്തിക പ്രവിശ്യയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തെക്കുപടിഞ്ഞാറന്‍ നഗരമായ ഖോസ്തിലേക്ക് ഇവിടെനിന്ന് 50 കി.മീ. ദൂരമാണുള്ളത്.
- dated 23 Jun 2022


Comments:
Keywords: Other Countries - Otta Nottathil - 23620225afghan Other Countries - Otta Nottathil - 23620225afghan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us