Today: 15 Nov 2019 GMT   Tell Your Friend
Advertisements
ഇല്ലാതായത് ലാദനു തുല്യനായ ഭീകരന്‍
Photo #1 - Other Countries - Otta Nottathil - 2810201910baghdadi

ഡമാസ്കസ്: അല്‍ഖാഇദ തലവന്‍ ഒസാമ ബിന്‍ ലാദിനു സമാനമായി യു.എസ് കണക്കാക്കപ്പെട്ടിരുന്ന ഭീകരനാണ് യുഎസ് കമാന്‍ഡോ ഓപ്പറേഷനെത്തുടര്‍ന്ന് സ്വയം പൊട്ടിത്തെറിച്ചു മരിച്ച ഐഎശ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി. ബഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിച്ചിരുന്നു.

മധ്യ ഇറാഖിലെ സമാറ നഗരത്തില്‍ 1971ലാണ് ബഗ്ദാദി ജനിച്ചത്. ഇബ്രാഹിം അവാദ് ഇബ്രാഹിം അല്‍ ബാദ്രി എന്നാണ് യഥാര്‍ഥ പേര്. പഠനത്തില്‍ ഏറെ പിന്നാക്കംനിന്ന വിദ്യാര്‍ഥിയായിരുന്നു. ഇറാഖ് സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും കാഴ്ചക്കുറവ് കാരണം തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീടാണ് അല്‍ഖാഇദയുടെ ഇറാഖി ഘടകത്തിന്‍െറ നേതാവായി മാറുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍െറ രൂപവത്കരണത്തിന്‍െറ ചവിട്ടുപടിയായിരുന്നു അത്. 2010ല്‍ ബഗ്ദാദി ഐ.എസിന്‍െറ തലപ്പത്തെത്തി.

2014ല്‍ ഇറാഖിലും സിറിയയിലും ആധിപത്യം നേടാന്‍ ഐ.എസിനു കഴിഞ്ഞു. അതോടെ മുഖംമൂടിയൊഴിവാക്കി ആഗോള മുസ്ലിം സമൂഹത്തിന്‍െറ നേതാവായി സ്വയം അവരോധിച്ച് ബഗ്ദാദി രംഗത്തുവന്നു. ലോകത്തുള്ള എല്ലാ മുസ്ലിം സംഘടനകളും ഈ പ്രഖ്യാപനം തള്ളിക്കളയുകയായിരുന്നു. എന്നാല്‍, ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍നിന്ന് നൂറുകണക്കിനു യുവതീയുവാക്കള്‍ ബഗ്ദാദിയുടെ ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലേക്കും ഇറാഖിലേക്കുമെത്തി. യുവതികള്‍ പിന്നീട് ഐ.എസിന്‍െറ ലൈംഗിക അടിമകളായി മാറി.

ഇറാഖ്, സിറിയ രാജ്യങ്ങളില്‍നിന്ന് ഐ.എസിനെ പുറത്താക്കാന്‍ യു.എസിന്‍െറ നേതൃത്വത്തില്‍ നീക്കം തുടങ്ങി. ഇറാഖിലെ പല ഭാഗങ്ങളും സൈന്യം ഭീകരരില്‍നിന്ന് തിരിച്ചു പിടിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സിറിയയിലെ ബാഗൂസ് നഗരവും ഐ.എസ് മുക്തമാക്കാന്‍ കഴിഞ്ഞു. അപ്പോഴും രക്ഷപ്പെട്ട ഭീകരസംഘം തിരിച്ചുവരുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ടായിരുന്നു. അടുത്തിടെ സിറിയയില്‍ കുര്‍ദ് സേനക്ക് നല്‍കിവന്ന പിന്തുണ യു.എസ് പിന്‍വലിച്ചതോടെ ആശങ്ക വര്‍ധിച്ചു. ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത വിശ്വസിക്കാമെങ്കില്‍ ഐ.എസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരിക്കുമത്. ബാഗ്ദാദിയുടെ മരണത്തില്‍ ഭീകരില്‍ നിന്ന് ഏതുനിമിഷവും തിരിച്ചടി പ്രതീക്ഷിക്കുന്നതായി കുര്‍ദുകള്‍ നേതൃത്വം നല്‍കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് പറഞ്ഞു.

ജന്മദേശമായ ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ ഗ്രാമത്തിലാണ് ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ബഗ്ദാദി ഒളിവില്‍ കഴിഞ്ഞത്. ശനിയാഴ്ച ബഗ്ദാദിക്കെതിരായ നീക്കം യു.എസ് ശക്തമാക്കിയതോടെ ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളില്ലാതായി.
- dated 28 Oct 2019


Comments:
Keywords: Other Countries - Otta Nottathil - 2810201910baghdadi Other Countries - Otta Nottathil - 2810201910baghdadi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us