Today: 25 Jan 2022 GMT   Tell Your Friend
Advertisements
ഒമിക്രോണ്‍ കൂടുതല്‍ മാരകമല്ല: കൂറ്റ്സീ
Photo #1 - Other Countries - Otta Nottathil - 291120215omicron
പ്രിട്ടോറിയ: കൊറോണവൈറസിന്റെ ഒമിക്രോണ്‍ വകഭേദം മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാരകമല്ലെന്ന് പുതിയ വകഭേദത്തെക്കുറിച്ച് ലോകത്തെ അറിയിച്ച ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആംഗെലിക് കൂറ്റ്സീ. കഴിഞ്ഞ 10 ദിവസമായി തന്‍െറ കീഴില്‍ ചികിത്സയിലുള്ള 30 ഓളം രോഗികള്‍ക്ക് സാധാരണ ലക്ഷണങ്ങളേയുള്ളുവെന്നും പലരും ആശുപത്രിയില്‍ കിടക്കാതെ പൂര്‍ണ രോഗമുക്തി നേടിയെന്നും അവര്‍ വ്യക്തമാക്കി.

രോഗികളില്‍ കൂടുതലും 40 വയസില്‍ താഴെയുള്ളവരാണ്. ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് അവര്‍ക്കുണ്ടായതെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ മാസം 18നാണ് ഡെല്‍റ്റ വകഭേദമല്ലാത്ത മറ്റൊരു വൈറസിന്‍െറ സാന്നിധ്യത്തെപ്പറ്റി കൂറ്റ്സി അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞരാണ് ബി1.1.529 എന്ന വൈറസാണെന്ന് ഈ മാസം 25ന് സ്ഥിരീകരിച്ചത്.

പിന്നീടാണ് ലോകമാകെ പുതിയ വൈറസ് ഭീതി പരന്നത്. എത്ര മാരകമാണ് പുതിയ വൈറസ് എന്ന് ഇനിയും തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഇല്ലാത്ത ഭീഷണി കലര്‍ത്തി അതിനെ അവതരിപ്പിച്ചത് നിര്‍ഭാഗ്യകരമാണെന്നും തങ്ങള്‍ ഈ രീതിയില്‍ ഒമിക്രോണിനെ അവതരിപ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വാക്സിന്‍ എടുക്കാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളേ കാണാനുള്ളൂ. യൂറോപ്പിലെ പലര്‍ക്കും ഈ വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നും അവര്‍ പറഞ്ഞു.
- dated 29 Nov 2021


Comments:
Keywords: Other Countries - Otta Nottathil - 291120215omicron Other Countries - Otta Nottathil - 291120215omicron,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us