Today: 06 Apr 2020 GMT   Tell Your Friend
Advertisements
ഇറാക്കിലെ അമേരിക്കന്‍ കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം
Photo #1 - Other Countries - Otta Nottathil - 8120198iran

ബാഗ്ദാദ്: സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇറാന്‍റെ ശക്തമായ തിരിച്ചടി. ഇറാഖിലെ അമേരിക്കയുടെ രണ്ട് തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി.

80 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ആളപായമില്ലെന്നാണ് ഇറാഖ് അറിയിച്ചത്. യുഎസ് വൃത്തങ്ങളും ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആളപമായമില്ലെന്നാണ് അവകാശപ്പെടുന്നത്.

അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ സുലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രത്യാക്രമണമാണെന്ന് വ്യക്തമാക്കിയ ഇറാന്‍ നേതൃത്വം, സൈനികരെ അഭിനന്ദിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് പെന്‍റഗണ്‍ അറിയിച്ചു. പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് പ്രതിരോധ~വിദേശകാര്യ മന്ത്രാലയങ്ങള്‍ പ്രതികരിച്ചു.

പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചരക്കും ആറരക്കും ഇടയിലാണ് ആംബര്‍ പ്രവിശ്യയിലെ ഐന്‍ അല്‍ അസദ് വ്യോമ കേന്ദ്രത്തിലും ഇര്‍ബില്‍ സൈനിക കേന്ദ്രത്തിലും ഇറാന്‍റെ ബാലിസ്ററിക്ക് മിസൈലുകള്‍ പതിച്ചത്. ഒരേസമയമായിരുന്നു വടക്കന്‍ ഇറാഖിലും പടിഞ്ഞാറന്‍ ഇറാഖിലും ആക്രമണം. അല്‍ അസദില്‍ മാത്രം 13 മിസൈലുകള്‍ പതിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂതല~ഭൂതല ബാലിസ്ററിക് മിസൈലായ ഫത്ഹ് 313 ആണ് ഉപയോഗിച്ചത്. 30 മിസൈലുകള്‍ ഉപയോഗിച്ചെന്നാണ് തെഹ്റാന്‍ ടൈംസ് പറയുന്നത്.

അമേരിക്കയുടെ ഇറാഖിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് അല്‍ അസദ് വ്യോമകേന്ദ്രം. ഐ.എസ് വിരുദ്ധ നീക്കങ്ങള്‍ക്കായി രൂപീകരിച്ച അമേരിക്കയുടെയും സഖ്യ രാജ്യങ്ങളുടെയും ഇറാഖിന്‍റെയും സേനകള്‍ ക്യാമ്പ് ചെയ്യുന്നത് ഇവിടെയാണ്.
- dated 08 Jan 2020


Comments:
Keywords: Other Countries - Otta Nottathil - 8120198iran Other Countries - Otta Nottathil - 8120198iran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21320203lungs
കോവിഡില്‍നിന്നു മുക്തരായവരുടെ ശ്വാസകോശത്തിനു ശേഷി കുറവ്
തുടര്‍ന്നു വായിക്കുക
3320209corona
ചൈനയില്‍ കൊറോണയ്ക്ക് വീര്യം കുറയുന്നു, പുറത്ത് കൂടുന്നു
ആഗോള തലത്തില്‍ രോഗബാധിതര്‍ 90,000
തുടര്‍ന്നു വായിക്കുക
2320203afghan
യുഎസ് ~ താലിബാന്‍ കരാര്‍ പാളുന്നു; തടവിലുള്ള ഭീകരരെ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
1320202afghan
അഫ്ഗാന്‍ 'സമാധാനത്തിന്' യുഎസ് ~ താലിബാന്‍ കരാര്‍
തുടര്‍ന്നു വായിക്കുക
26220203corona
കൊറോണ: ഇറാനും ചൈനയ്ക്കും യുഎസ് വിമര്‍ശനം
~ ഇറാനില്‍ മന്ത്രിക്കും വൈറസ് ബാധ തുടര്‍ന്നു വായിക്കുക
20220203corona
കൊറോണ മരണം ഇറാനിലും ചൈനയില്‍ മരണസംഖ്യ 2000 കടന്നു
ചൈനയില്‍ മരണസംഖ്യ 2000 കടന്നു
തുടര്‍ന്നു വായിക്കുക
18220208china
കൊറോണവൈറസ്: മരണസംഖ്യ രണ്ടായിരത്തിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us