Today: 18 Jun 2024 GMT   Tell Your Friend
Advertisements
മഴ പെയ്യിക്കാന്‍ മാത്രമല്ല, വഴിതിരിച്ചുവിടാനും ക്ളൗഡ് സീഡിങ്
Photo #1 - Other Countries - Otta Nottathil - indonesia_cloudseeding_rain
ജക്കാര്‍ത്ത: ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്തു വരുന്ന ക്ളൗഡ് സീഡിങ് എന്ന പ്രക്രിയ വാര്‍ത്തകളില്‍ നിറഞ്ഞത് യുഎഇയില്‍ പെയ്ത അസാധാരണമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നാണ്. ക്ളൗഡ് സീഡിങ് കൈവിട്ടു പോയതാണ് ഇതിനു കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, മഴ പെയ്യിക്കാന്‍ മാത്രമല്ല, അമിതമായ മഴ നിയന്ത്രിച്ചു നിര്‍ത്താനും ക്ളൗഡ് സീഡിങ് കൊണ്ടു സാധിക്കുമെന്നാണ് ഇന്തോനേഷ്യന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്.

മഴ കനത്തനാശം വിതച്ചതിനെ തുടര്‍ന്ന് മഴ നിയന്ത്രിക്കാന്‍ ഇവിടെ ക്ളൗഡ് സീഡിങ് നടത്തി. സുമാത്ര ദ്വീപിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 67 പേര്‍ മരിച്ചിരുന്നു. ഇരുപതോളം പേരെ കാണാതാകുകയും ചെയ്തിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം പോലും തടസപ്പെട്ട സാഹചര്യത്തിലാണ് ശാസ്ത്രീയ മാര്‍ഗം അവലംബിക്കാന്‍ തീരുമാനിച്ചത്.

വരും ദിവസങ്ങളിലും പടിഞ്ഞാറന്‍ സുമാത്രയില്‍ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഒരാഴ്ചത്തോളം മഴ വീണ്ടും നീണ്ടു നിന്നേക്കുമെന്നും ഇന്തൊനീഷ്യന്‍ കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രശ്ന ബാധിത പ്രദേശത്തേക്ക് മഴ മേഘങ്ങള്‍ എത്തുന്നതിന് മുന്‍പേ മേഘങ്ങള്‍ പെയ്ത് തീരുന്നതിനതിനായി വിമാന മാര്‍ഗം സോഡിയം ക്ളോറൈഡും സില്‍വര്‍ അയഡൈഡും പോലുള്ള രാസവസ്തുക്കള്‍ നിഷേപിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. വ്യോമസേന സാങ്കേതിക ഏജന്‍സിയുമായി ചേര്‍ന്ന് ഒരു ടണ്‍ സോഡിയം ക്ളോറൈഡ് ഉപയോഗിച്ച് രണ്ട് റൗണ്ട് ക്ളൗഡ് സീഡിങ് നടത്തിയതായി അധികൃതര്‍ അറിയിച്ചു.
- dated 17 May 2024


Comments:
Keywords: Other Countries - Otta Nottathil - indonesia_cloudseeding_rain Other Countries - Otta Nottathil - indonesia_cloudseeding_rain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
japan_bacteria_fatal_disease
രണ്ടു ദിവസത്തില്‍ മരണം: ജപ്പാനില്‍ മാരക ബാക്റ്റീരിയ രോഗം Recent or Hot News
തുടര്‍ന്നു വായിക്കുക
malawai_vice_president_killed_in_plain_crash
മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
benny_gantz_resigns
ഇസ്രയേലിന്റെ ആക്രമണത്തിനു മൂര്‍ച്ച പോരാ! മുന്നണി മന്ത്രിസഭയില്‍ രാജി
തുടര്‍ന്നു വായിക്കുക
israel_UN_black_list
ഇസ്രയേലിനെ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്തി
തുടര്‍ന്നു വായിക്കുക
hamas_frees_1_woman_among_4_hostages
ഹമാസ് ബന്ദികളാക്കിയ സ്ത്രീ ഉള്‍പ്പെടെ നാലു പേരെ മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
first_woman_president_mexico
മെക്സിക്കോയ്ക്ക് ആദ്യ വനിതാ പ്രസിഡന്റ്, ഇടതുപക്ഷത്തിന്റെ വിജയം
തുടര്‍ന്നു വായിക്കുക
china_chang_e6_back
ചൈനയുടെ പേടകം ചന്ദ്രനില്‍ നിന്ന് മടക്കയാത്ര തുടങ്ങി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us