റാഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്ന് വെള്ളിയാഴ്ചയാണ് ഐ.സി.ജെ നിര്‍ദേശം നല്‍കിയത്. റാഫ നഗരത്തിലെ ജനങ്ങള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന ഐ.സി.ജെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് പറഞ്ഞു. എന്നാല്‍, റാഫയില്‍ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള സ്വയം പ്രതിരോധ പോരാട്ടമാണ് ഇസ്രയേല്‍ നടത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് ഐ.സി.ജെയുടെ നടപടിയെന്ന് ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റാഫയിലെ ഇസ്രയേലിന്റെ ആക്രമണം വംശഹത്യയാണെന്നും പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിന് ഭീഷണി ആണെന്നും ചൂണ്ടികാട്ടി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടത്. ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്നും റാഫയിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണമെന്നുമുള്ള ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തെത്തുടര്‍ന്ന് വ്യാഴാഴ്ചയാണ് യു.എന്‍. കോടതിയില്‍ വാദം ആരംഭിച്ചത്.
തങ്ങള്‍ വംശഹത്യനടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തീര്‍ത്തും വസ്തുതാവിരുദ്ധമാണെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ ഇസ്രയേല്‍ വാദം.

Comments: