രാജ്യത്തിന്റെ പ്രസിഡന്റിനെ വധിക്കുന്ന നിലയിലേക്ക് ഇസ്രയേല്‍ പോകില്ലെന്നും വാദങ്ങളുണ്ട്. ഒരു രാഷ്ട്രത്തിന്റെ തലവനെ വധിക്കുന്നത് അതീവ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്. യുദ്ധം വിളിച്ചുവരുത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ റെയ്സിയെ പോലുള്ള നേതാവിനെ വധിക്കാന്‍ ഇസ്രയേല്‍ എടുക്കില്ലെന്നാണ് പറയപ്പെടുന്നത്.
ഇറാനും അസ്വാഭാവികതയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാല്‍, രാജ്യത്തിനകത്ത് സാധാരണക്കാരുടെ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം ദുരൂഹ സാധ്യത തള്ളാതെയാണ്.
അതിനിടെ, ഹെലികോപ്ടര്‍ തകര്‍ന്നതിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇറാനെ സഹായിക്കാന്‍ മോസ്കോ തയ്യാറാണെന്ന് റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗു പറഞ്ഞു.

Comments: