ഇതിനു പിന്നില്‍ വിചിത്രമായ ഒരു കാരണവും ഉണ്ട്. ചുവപ്പ് മുതലാളിത്തത്തിന്‍റെ പ്രതീകമായാണ് ഉത്തരകൊറിയ സര്‍ക്കാര്‍ കാണുന്നത്. കൂടാതെ ചുവന്ന ലിപ്സ്ററിക്കിട്ട സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകരായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്‍റെ ധാര്‍മിക തകര്‍ച്ചക്ക് ഇടയാക്കുമെന്ന് കരുതുന്നു.
നേരത്തെ മേക്കപ്പ് അധികമായി ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമവും നിലനില്‍ കൊണ്ടുവന്നിരുന്നു. സ്ത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പതിവ് പരിശോധനകളും ഉണ്ടാകാറുണ്ട്. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷാനടപടികളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല, ഹെയര്‍ സ്റൈ്റല്‍ തെരഞ്ഞെടുക്കുന്നതിലും വസ്ത്രധാരണത്തിലും പരിമിതികളുണ്ട്. മുടി സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്റൈ്റല്‍ ചെയ്യാന്‍ പാടില്ല. പുരുഷന്‍മാര്‍ക്ക് പത്തും സ്ത്രീകള്‍ക്ക് പതിനെട്ടും ഹെയര്‍സ്റൈ്റലുകള്‍ അനുവദിച്ചിട്ടുണ്ട്. അതിലെതെങ്കിലുമേ തെരഞ്ഞെടുക്കാന്‍ അനുവാദമുള്ളൂ. അതുപോലെ സ്കിന്നി ജീന്‍സുകള്‍ ധരിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു നിയമം.
മൂക്ക് കുത്താനോ, ബോഡി പിയേഴ്സിങ് ചെയ്യനോ അനുവാദമില്ല. അങ്ങനെ നടപ്പാക്കിയിരിക്കുന്ന നിയമങ്ങള്‍ ഏറെയാണ്. പാശ്ചാത്യ സംസ്കാരത്തില്‍ ആകൃഷ്ടരാകുന്ന യുവാക്കളുടെ എണ്ണം കൂടുകയാണെന്നും അവരെ ഉത്തരകൊറിയ സംസ്കാരത്തിലേക്ക് തിരിച്ചെത്തിക്കാനാണ് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Comments: